Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പശപശപ്പുള്ള മുഖത്തിന് കാരണം എണ്ണമയം, പരിഹാരമുണ്ട് കറ്റാര്‍വാഴയില്‍
Beauty Tips: എത്ര വൃത്തിയാക്കിയിട്ടും നിങ്ങളുടെ മുഖം എപ്പോഴും വഴുവഴുപ്പുള്ളതായി കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മിക്കവാറും എണ്ണമയമുള്ള ചര്‍മ്മത്താല്‍ ബുദ്ധിമുട്ടുന്നവരായിരിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് താഴെയുള്ള സെബാസിയസ് ഗ്രന്ഥികള്‍ അധിക എണ്ണയോ സെബമോ ഉത്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് കാരണമാകുന്നത്.
ട്രൈഗ്ലിസറൈഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയതാണ് സെബം. ഇത് ചര്‍മ്മത്തിന് ജലാംശം നല്‍കാനും അണുബാധകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സെബം ചര്‍മ്മത്തെ കൊഴുപ്പുള്ളതാക്കുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനായി കറ്റാര്‍ വാഴ നിങ്ങളെ സഹായിക്കും. നൂറ്റാണ്ടുകളായി ഈ സസ്യം ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിന് കറ്റാര്‍ വാഴ ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കണമെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.(oily skin treatment using aloe vera)

എണ്ണമയമുള്ള ചര്‍മ്മത്തിന് കറ്റാര്‍ വാഴ എങ്ങനെ ഗുണംചെയ്യുന്നു
കറ്റാര്‍ വാഴ ജെല്‍ ഒരു പ്രകൃതിദത്ത രേതസ് ആണ്. ഇത് സെബം നിയന്ത്രിക്കുന്നതിനും സുഷിരങ്ങള്‍ അടയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ അധിക എണ്ണ, അഴുക്ക്, മാലിന്യങ്ങള്‍ എന്നിവ ആഗിരണം ചെയ്ത് വൃത്തിയുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം നിങ്ങള്‍ക്ക് നല്‍കും. കറ്റാര്‍ വാഴയുടെ ജലാംശം നല്കുന്ന ഗുണങ്ങള്‍ എണ്ണമയമുള്ള ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. മുഖക്കുരു പോലുള്ള ഒഴിവാക്കാന്‍ കറ്റാര്‍ വാഴ സഹായിക്കും. ഇത് മുഖത്ത് നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുകയും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍
ശരീരത്തിലെ വിവിധ രോഗങ്ങളെ സുഖപ്പെടുത്തുന്ന നിരവധി ഗുണങ്ങള്‍ ഉള്ള സസ്യമാണ് കറ്റാര്‍ വാഴ. സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍ വാഴ പണ്ടുകാലം മുതല്ക്കേ ഉപയോഗിച്ചുവരുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലതാണ്. ഒരു പുതിയ കറ്റാര്‍ വാഴയുടെ തണ്ട് എടുത്ത് ജെല്ല് പുറത്തെടുക്കുക. ഈ ജെല്‍ നിങ്ങളുടെ കൈകള്‍ കൊണ്ട് വൃത്തിയുള്ള മുഖത്തും കഴുത്തിലും പുരട്ടുക. രാത്രി മുഴുവന്‍ വച്ച ശേഷം പിറ്റേന്ന് രാവിലെ ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക.
കക്കിരി, കറ്റാര്‍വാഴ ഫേസ് മാസ്ക്
എണ്ണമയമുള്ള ചര്‍മ്മത്തിന് വളരെയേറെ ഫലപ്രദമായ പ്രതിവിധിയാണ് കറ്റാര്‍ വാഴയും കക്കിരിയും. സെബം ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ശക്തമായ രേതസാണ് ഈ രണ്ട് ചേരുവയും. ചര്‍മ്മ സുഷിരങ്ങള്‍ ശുദ്ധീകരിക്കുന്നതിനും ശക്തമാക്കുന്നതിനും ഇവ സഹായിക്കുന്നു. കക്കിരി ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു. അതേസമയം കറ്റാര്‍ വാഴ അതിന്റെ ശീതീകരണ ഗുണങ്ങളാല്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നു. 2-3 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും അര കഷ്ണം കക്കിരിയും മിനുസമാര്‍ന്ന പേസ്റ്റാക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് വിട്ടശേഷം സാധാരണ വെള്ളത്തില്‍ മുഖം കഴുകുക.
നാരങ്ങ നീരും കറ്റാര്‍ വാഴയും
കറ്റാര്‍ വാഴയും ചെറുനാരങ്ങയും പ്രകൃതിദത്തമായ രേതസ് ആണ്. അവ അധിക സെബം നിയന്ത്രിക്കുകയും സുഷിരങ്ങളില്‍ നിന്ന് അധിക എണ്ണ ആഗിരണം ചെയ്യുകയും സുഷിരങ്ങള്‍ ചുരുക്കുകയും ചെയ്യുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ശുദ്ധീകരണത്തിനും തിളക്കത്തിനും സഹായിക്കുന്നു. കുറച്ച് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ നീരും നാരങ്ങ നീരും തുല്യ അളവില്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.



Click it and Unblock the Notifications
