Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വണ്ണം കുറയാൻ മാത്രമല്ല, ചർമ്മം തിളങ്ങാനും ഗ്രീൻ ടീ! സ്‌ക്രബായും ക്ലെൻസറായും ഉപയോഗിക്കാം
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ വണ്ണം കുറയാനും ആരോഗ്യം നിലനിർത്താനും ഏറെ മികച്ച ഒരുപാധിയായാണെന്ന് നമുക്കറിയാം. എന്നാൽ ഗ്രീൻ ടീ ചർമ്മ സംരക്ഷണത്തിന് നല്ലതാണെന്ന് പലർക്കും അറിയില്ല. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സൂര്യാഘാതം മൂലമുള്ള ചർമ്മത്തിൻറെ പരിക്കുകൾ ഇല്ലാതാക്കുന്നു. ഗ്രീൻ ടീ നല്ലൊരു മോയ്ചറൈസർ കൂടിയാണ്. പോളിഫിനോളിക് സംയുക്തമായ EGCG (epigallocatechin-3-galate) അടങ്ങിയിരിക്കുന്നതിനാൽ മുഖക്കുരു മൂലമുള്ള ചർമ്മത്തിലെ അണുബാധയെ ഗ്രീൻ ടീ ഇല്ലാതാക്കുന്നു.

ചർമ്മം തിളങ്ങാനും ഗ്രീൻ ടീ
പ്രായമാകുന്നതിന്റെ ഭാഗമായി ചർമത്തിലുണ്ടാകുന്ന നേർത്ത വരകൾ, ചുളിവുകൾ എന്നിവയ്ക്ക് എതിരെയും ഗ്രീൻ ടീ ഫലപ്രദമാണ്. ഗ്രീൻ ടീയിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.ഇത്രയൊക്കെ ഗുണങ്ങളുള്ള ഗ്രീൻ ടീ ഒരു ചർമ്മ സംരക്ഷണത്തെ മുൻനിർത്തി ഉപയോഗിക്കുമ്പോൾ നല്ലൊരു ക്ലെൻസറായും സ്‌ക്രബ് ആയും ടോണറായുമെല്ലാം ഉപയോഗിക്കാവുന്നതാണ്.
1. ഗ്രീൻ ടീ ക്ലെൻസറായി ഉപയോഗിക്കുമ്പോൾ
കെമിക്കൽ അധിഷ്ഠിത ക്ലെൻസറുകളാണ് വിപണിയിൽ ലഭ്യമായവയിൽ ഭൂരിഭാഗവും. ഇത് ദീർഘകാല അടിസ്ഥാനത്തിൽ ഉപയോഗിക്കുമ്പോൾ ചർമ്മത്തിന് ദോഷകരമാണ്. അതിനാലാണ് ഗ്രീ ടീ കൊണ്ടുള്ള ക്ലെൻസർ പെട്ടന്ന് ഫലപ്രദമാകുന്നത്. 2 ടേബിൾസ്പൂൺ ഗ്രീൻ ടീ 1 ടേബിൾസ്പൂൺ തേൻ എന്നിവ കലർത്തിയാണ് ക്ലെൻസർ തയ്യാറാക്കുന്നത്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുന്നതിന് സഹായിക്കുന്നു. ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടി നന്നായി രണ്ടു മൂന്നു മിനുട്ട് സമയം മസാജ് ചെയ്യുക. മുഖം വെട്ടിത്തിളങ്ങും.
2. എളുപ്പത്തിലുണ്ടാക്കാം ഗ്രീൻ ടീ സ്‌ക്രബ്
ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്ന ഒന്നാണ് സ്‌ക്രബ്. ഇതും പൂർണമായും നാച്ചുറൽ ആകുന്നതാണ് ഗുണകരം. ചർമ്മത്തിലെ മൃതകോശങ്ങൾ, അഴുക്ക്, അധിക എണ്ണ എന്നിവ സ്‌ക്രബ് നീക്കം ചെയ്യുന്നു.
ഒരു സ്‌ക്രബ്ബായി ഗ്രീൻ ടീ ഉപയോഗിക്കുന്നതിനായി ഒരു ടീസ്പൂൺ ഗ്രീൻ ടീ പൊടി തേനിലോ പനിനീരിലോ ചേർത്ത് മുഖത്ത് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. അഞ്ചു മിനുട്ടോളം മസാജ് തുടരുക. മികച്ച ഫലം ലഭിക്കാൻ ഇത് സഹായിക്കും.
3. ടോണറായി ഗ്രീൻ ടീ ഉപയോഗിക്കുമ്പോൾ
ചർമ്മസംരക്ഷണ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ് ഒരു നല്ല ടോണറിന്റെ ഉപയോഗം. ഇത് മുഖ ചർമ്മത്തിലെ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യുകയും ചർമ്മത്തിൻ്റെ പിഎച്ച് ബാലൻസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളിക് സംയുക്തമായ EGCG (epigallocatechin-3-gallate) മുഖത്തെ കൂടുതൽ പ്രകാശമാനമാക്കുന്നു. 100 മില്ലി തണുപ്പിച്ച ഗ്രീൻ ടീയിൽ പഞ്ഞി മുക്കി മുഖത്ത് പുരട്ടുക. ഇത് രാവിലെയും രാത്രിയും ചെയ്യുക.
4. വിണ്ടുകീറിയ ചുണ്ടുകൾക്ക് പരിഹാരം
വിണ്ടുകീറിയ ചുണ്ടുകൾക്ക് ഒരു ലിപ് ബാമിന് ബദലായി ആൻ്റിഓക്‌സിഡൻ്റുകൾ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ, വിറ്റാമിനുകൾ എന്നിവയുള്ള ഗ്രീൻ ടീ ഉപയോഗിക്കാം.ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത ഒരു ഗ്രീൻ ടീ ബാഗ് ചുണ്ടുകളിൽ കുറച്ച് മിനിറ്റ് പുരട്ടുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്.
5. ഫേസ് പാക്കുകളും ഫേസ് മാസ്കുകളും ആയി ഗ്രീൻ ടീ
മോയ്സ്ചറൈസിംഗ് പ്രഭാവം ഉള്ളതിനാൽ തന്നെ നല്ലൊരു ഫേസ്പാക്ക് ആയും മാസ്ക് ആയും ഗ്രീൻ ടീ ഉപയോഗിക്കാം. : തൈര്, പാൽ, തേൻ,എന്നിവയിൽ ഗ്രീൻ ടീ പൊടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. വരണ്ട ചർമ്മമുണ്ടെങ്കിൽ ഇതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർക്കാം. ശേഷം, ഈ മാസ്ക് മുഖത്ത് പുരട്ടി 20 മിനിട്ടിനു ശേഷം കഴുകി കളയുക
6. ഗ്രീൻ ടീ ബാഗുകൾ ഐ മാസ്കുകളായി ഉപയോഗിക്കുക
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളുടെ പുനരുജ്ജീവനത്തിന് കാരണമാകുന്നു. കോശങ്ങളെ വീണ്ടും സജീവമാക്കാൻ കഴിയുന്ന കാറ്റെച്ചിൻ ആയ EGCG എന്ന ഘടകം ഇതിൽ അടങ്ങിയിയിട്ടുണ്ട്. അതിനാൽ കണ്ണുകൾക്കുള്ള ക്ഷീണം, കറുത്ത പാടുകൾ എന്നിവയ്ക്ക് ഗ്രീൻ ടീ ബാഗുകൾ ഐ മാസ്കുകളായി ഉപയോഗിക്കുന്നത് ഒരു പരിഹാരമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
