Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
താരന് നിമിഷനേരത്തില്‍ പരിഹാരം, ബേക്കിംഗ് സോഡ ഒരു അത്ഭുത മിശ്രിതം
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. അതില്‍ നിന്ന് മുക്തി നേടുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. താരന് അകറ്റാന്‍ ആളുകള്‍ പലതരം ഷാംപൂകളും ക്രീമുകളും ഉപയോഗിക്കാറുണ്ടെങ്കിലും ഇവെയല്ലാം പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ താരന് തിരികെ വരികയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, താരന് അകറ്റാന്‍ ബേക്കിംഗ് സോഡ വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. അതെ, ബേക്കിംഗ് സോഡ താരന്റെ ഏറ്റവും വലിയ ശത്രുവാണ്. ഇതിന്റെ പതിവായുള്ള ഉപയോഗം താരനെ നിങ്ങളുടെ മുടിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. താരന് അകറ്റാന്‍ ബേക്കിംഗ് സോഡ എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

മുടിക്ക് ബേക്കിംഗ് സോഡ നല്കുന്ന ഗുണങ്ങള്‍
ബേക്കിംഗ് സോഡ നിങ്ങളുടെ തലയോട്ടിയിലെ അധിക സെബം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒരു ഡ്രൈ ഷാംപൂ ആയി ബേക്കിംഗ് സോഡ ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ പിഎച്ച് ബാലന്‍സ് ചെയ്യുന്നു. ബേക്കിംഗ് സോഡയ്ക്ക് ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡ നിങ്ങളുടെ തലയിലെ അധിക എണ്ണ ആഗിരണം ചെയ്യുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരന് മികച്ച രീതിയില്‍ നീക്കാന്‍ സഹായിക്കുന്നു.
ബേക്കിംഗ് സോഡയും നാരങ്ങയും
നാരങ്ങയില്‍ സിട്രിക് ആസിഡും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. താരന് പ്രധാന കാരണങ്ങളിലൊന്നായ എണ്ണയും അഴുക്കും ഇല്ലാതാക്കാന്‍ നാരങ്ങ വളരെ മികച്ചതാണ്. ബേക്കിംഗ് സോഡയുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. പേസ്റ്റ് ഉണ്ടാക്കാന്‍ നാരങ്ങ നീര് മിക്സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.
ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗറും
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടിയുടെയും തലയോട്ടിയിലെയും അണുബാധകള്‍ നീക്കാന്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. ബേക്കിംഗ് സോഡയ്ക്കൊപ്പം ഇത് തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ഇത് സെബം ഉല്പാദനത്തെയും നിയന്ത്രിക്കുന്നു. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ സ്ക്രബ് തലയോട്ടിയില്‍ മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.
ബേക്കിംഗ് സോഡയും പുതിനയും
മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുതിന വളരെ ശക്തമായ ഒരു ഘടകമാണ്. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് തുളസി നീര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. ഇത് കുറഞ്ഞത് അര മണിക്കൂര്‍ മുതല്‍ നാല്പത് മിനിറ്റ് വരെ വയ്ക്കുക. നിങ്ങളുടെ തലയോട്ടി മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.
ബേക്കിംഗ് സോഡ പേസ്റ്റ്
താരന് ഇല്ലാതാക്കാനും സുഖപ്പെടുത്താനും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ പ്രതിവിധിയാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയും വെള്ളവും മാത്രമാണ് ഇതിന് ആവശ്യം. റോസ് വാട്ടറും ബേക്കിംഗ് സോഡയും കലര്‍ത്തി ഗ്രാനുലാര്‍ പേസ്റ്റ് ഉണ്ടാക്കുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടുക. ഏകദേശം 5 മിനിറ്റ് നേരം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
ബേക്കിംഗ് സോഡയും ഇഞ്ചിയും
ചര്‍മ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും മികച്ച ഘടകമാണ് ഇഞ്ചി. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരന് നീക്കാന്‍ ഫലപ്രദമാണ്. ബേക്കിംഗ് സോഡയ്ക്കൊപ്പം, ഇഞ്ചി ഉപയോഗിക്കുന്നത് താരന് നീക്കാന്‍ ഫലപ്രദമായ പ്രതിവിധിയാണ്. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് ഇഞ്ചി നീരും ഏതാനും തുള്ളി നാരങ്ങാനീരും കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. കുറച്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
ബേക്കിംഗ് സോഡയും വെളിച്ചെണ്ണയും
വെളിച്ചെണ്ണയ്ക്ക് മികച്ച കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. ഇത് മുടിയിഴകളിലേക്ക് ആഴത്തില്‍ തുളച്ചുകയറുകയും പ്രോട്ടീന്‍ ലോക്ക് ചെയ്യുകയും ചെയ്യുന്നു. ബേക്കിംഗ് സോഡയുമായി സംയോജിപ്പിക്കുമ്പോള്‍, ഇത് തലയോട്ടിയിലെ ചൊറിച്ചിലും വരള്‍ച്ചയും കുറയ്ക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. 1 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും 1 ടേബിള്‍ സ്പൂണ്‍ തേനും എടുക്കുക. ഇതെല്ലാം മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.
ബേക്കിംഗ് സോഡയും ടീ ട്രീ ഓയിലും
താരന് പോലുള്ള അണുബാധകള്‍ക്ക് കാരണമാകുന്ന എണ്ണമയമുള്ള തലയോട്ടി ഉള്ളവര്‍ക്ക് ഇത് മികച്ച പ്രതിവിധിയാണ്. ടീ ട്രീ ഓയിലിന് അപാരമായ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ബേക്കിംഗ് സോഡയുമായി സംയോജിപ്പിക്കുമ്പോള്‍ ഇത് നിങ്ങളുടെ തല ശുദ്ധീകരിക്കുന്നു. ഏകദേശം അര കപ്പ് വെള്ളം എടുക്കുക. 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക.



Click it and Unblock the Notifications
