Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
രാത്രിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ, ഇല്ലെങ്കില്‍ ഇന്ന് തുടങ്ങിക്കോളൂ ചര്‍മ്മം തിളങ്ങും
നല്ല തിളക്കമുള്ള, തെളിഞ്ഞ ചര്‍മ്മം സ്വന്തമാക്കാന്‍ എല്ലാവര്ക്കും ആഗ്രഹമാണ്. പക്ഷേ ചര്‍മ്മം പലതരത്തിലാണ്. എല്ലാവര്ക്കും ഒരേ നിറവും ഘടനയും ലഭിക്കണമെന്നില്ല. പക്ഷേ ചര്‍മ്മത്തിന് ആരോഗ്യമേകുന്ന ചില ശീലങ്ങളിലൂടെ ചര്‍മ്മസൗന്ദര്യം മെച്ചപ്പെടുത്താനും സംരക്ഷിക്കാനും ചര്‍മ്മത്തിന് തിളക്കം കൂട്ടാനും സാധിച്ചേക്കും. ആയുര്‍വേദം ചര്‍മ്മസൗന്ദര്യത്തിന് നിരവധി ഉല്‍പ്പന്നങ്ങളും ചികിത്സകളും ശീലങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. ഇവ അനുവര്‍ത്തിച്ചാല്‍ അന്തരീക്ഷ മലിനീകരണവും മറ്റ് ബാഹ്യഘടകങ്ങളും കൊണ്ട് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയും. അതുപോലെ ചര്‍മ്മാരോഗ്യം സംരക്ഷിക്കുന്ന ചില ശീലങ്ങളും വളര്‍ത്തിയെടുക്കണം.

ആയുര്‍വേദ ചര്‍മ്മസംരക്ഷണം
ആയുര്‍വേദ ചര്‍മ്മസംരക്ഷണം സന്തുലിതാവസ്ഥയ്ക്ക് ഊന്നല്‍ നല്കുന്നു. ഓരോ വ്യക്തികളുടെയും ചര്‍മ്മ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഔഷധസസ്യങ്ങളും എണ്ണകളും ആണ് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ആയുര്‍വേദം ഒരാളുടെ 'ദോഷം' അല്ലെങ്കില്‍ ശരീരഘടനയെ ആണ് പരിഗണിക്കുന്നത്. മഞ്ഞള്‍, ചന്ദനം, കറ്റാര്‍ വാഴ എന്നിവയാണ് പൊതുവെ ചര്‍മ്മസംരക്ഷണത്തിന് ആയുര്‍വേദത്തില്‍ ധാരാളമായി ഉപയോഗിക്കുന്നവ.
ചര്‍മ്മത്തിന്റെ ഭംഗിക്കും ആരോഗ്യത്തിനുമായി രാത്രിയില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈ രാത്രികാല ശീലങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും. ഈ ദിനചര്യകള്‍ സ്വാഭാവിക ചേരുവകളിലും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികളിലും അധിഷ്ഠിതമാണ് എന്നതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടതില്ല. ചര്‍മ്മസൗന്ദര്യത്തിനായി അനുവര്‍ത്തിക്കേണ്ട ചില രാത്രിശീലങ്ങള് നോക്കാം.
ശുദ്ധീകരണം
ആയുര്‍വേദ രാത്രികാല ദിനചര്യകളിലെ ആദ്യപടിയാണ് ശുദ്ധീകരണം. വേപ്പ് അല്ലെങ്കില്‍ റോസ് വാട്ടര്‍ അടങ്ങിയ മൃദുവായ ക്ലെന്‍സര്‍ ഉപയോഗിക്കുക. ഈ ചേരുവകള്‍ പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യാതെ ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ടോണര്‍
അടുത്തതായി, ചര്‍മ്മത്തിലെ pH ലെവലുകള്‍ സന്തുലിതമാക്കാന്‍ ഒരു ടോണര്‍ പ്രയോഗിക്കുക. റോസ് വാട്ടര്‍ അല്ലെങ്കില്‍ നല്ല ടോണറാണ്. അവ ചര്‍മ്മത്തിന് സുഖവും ആശ്വാസവും നല്കുന്നു. മറ്റ് ഉല്‍പ്പന്നങ്ങളുടെ ആഗിരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മോയ്സ്ചറൈസിംഗ്
ആയുര്‍വേദ ചര്‍മ്മസംരക്ഷണത്തില്‍ മോയ്സ്ചറൈസിംഗ് വളരെ പ്രധാനമാണ്. ചര്‍മ്മത്തിലെ ജലാംശത്തിന് ബദാം അല്ലെങ്കില്‍ എള്ള് പോലുള്ള എണ്ണകള്‍ തിരഞ്ഞെടുക്കുക. ഈ എണ്ണകള്‍ ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് എത്തുന്നു, രാത്രി മുഴുവന്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നു. എണ്ണകള്‍ അല്ലെങ്കില്‍ ഇവ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കാം.
മസാജ്
മുഖത്തെ മസാജ് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ആഗിരണം സാധ്യമാക്കുകയും ചെയ്യുന്നു.
ഇതല്ലാതെ ചര്‍മ്മസംരക്ഷണത്തിനായി പതിവായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം.
ഹെര്‍ബല്‍ മാസ്കുകള്‍
ആഴ്ചയില്‍ ഒരിക്കല്‍ ഹെര്‍ബല്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും. മഞ്ഞളും തേനും കൂട്ടിക്കലര്‍ത്തിയ മാസ്ക്, ചര്‍മ്മത്തെ ശാന്തമാക്കാന്‍ ചന്ദനം പേസ്റ്റ് എന്നിവ ഉപയോഗിക്കാം.
ഭക്ഷണക്രമത്തിന്റെയും ജീവിതശൈലിയുടെയും പങ്ക്
സമീകൃതാഹാരം ചര്‍മ്മാരോഗ്യത്തിന് പ്രധാനമാണ്. ഭക്ഷണത്തില്‍ പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാരാളം വെള്ളം എന്നിവ ഉള്‍പ്പെടുത്തുക. ചര്‍മ്മത്തിന്റെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും മതിയായ ഉറക്കം അത്യാവശ്യമാണ്. ഓരോ രാത്രിയും 7-8 മണിക്കൂര്‍ സ്വസ്ഥമായ ഉറക്കം ഉറപ്പാക്കുക.



Click it and Unblock the Notifications