Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
40ലും 20ന്റെ ചെറുപ്പമാര്‍ന്ന ചര്‍മ്മം, ആയുര്‍വേദത്തിലുണ്ട് വഴി
ചര്‍മ്മം എപ്പോഴും സുന്ദരവും തിളക്കവുമുള്ളതായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ഒരു നിശ്ചിത പ്രായത്തിന് ശേഷം ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടാന്‍ തുടങ്ങുന്നു. ആ സമയത്ത് ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. 30 വയസ്സ് ആകുമ്പോഴേക്കും മുഖത്ത് വരള്‍ച്ച, കറുത്ത പാടുകള്‍, ചുളിവുകള്‍, നേര്‍ത്ത വരകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നു. ഈ പ്രശ്നങ്ങളെല്ലാം ഒരു പരിധിവരെ കുറയ്ക്കാന്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ചെലവേറിയ ചികിത്സാരീതികള്‍ സ്വീകരിക്കാന്‍ തുടങ്ങുന്നു.
ചിലര്‍ എല്ലാ മാസവും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നു. നിങ്ങളും ഇത്തരം ഒരാളാണെങ്കില്‍, ഈ ലേഖനം നിങ്ങള്‍ക്ക് സഹായകമാകും. ചില അത്ഭുതകരമായ ആയുര്‍വേദ നുറുങ്ങുകളാണ് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ഇവ നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, അധികം ചെലവില്ലാതെ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനാകും. ഈ ആയുര്‍വേദ നുറുങ്ങുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ആന്റി-ഏജിംഗ് ഗുണങ്ങള്‍ നല്‍കും. ചര്‍മ്മം ചെറുപ്പമായും കാണപ്പെടും.

വാത, പിത്ത, കഫ ദോഷം
ആയുര്‍വേദം മൂന്ന് ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നു. വാതം (വായു മൂലകം), പിത്തം (അഗ്നി മൂലകം), കഫം (ജല മൂലകം). ഈ ത്രിഗുണങ്ങളുടെ അസന്തുലിതാവസ്ഥ മൂലം നിങ്ങള്‍ക്ക് ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാകാം.
വാത ചര്‍മ്മം - ചുളിവുകളും അകാല വാര്‍ദ്ധക്യവും ഒഴിവാക്കാന്‍ വാത ചര്‍മ്മത്തെ പോഷിപ്പിക്കുകയും റീഹൈഡ്രേറ്റ് ചെയ്യുകയും വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജും പ്രകൃതിദത്ത മോയ്സ്ചറൈസറുകളും നിങ്ങള്‍ക്ക് ഗുണം ചെയ്യും.
പിത്ത ചര്‍മ്മം - ദിവസവും നല്ല സണ്‍സ്ക്രീനും ചര്‍മ്മ സംരക്ഷണ എണ്ണകളും ഉപയോഗിക്കുക.
കഫ ചര്‍മ്മം - ദിവസേന ഹോട്ട് ഓയില്‍ മസാജും എക്സ്ഫോളിയേഷനും ചെയ്ത് ചര്‍മ്മത്തെ ശുദ്ധീകരിക്കുക.
ധാരാളം വെള്ളം കുടിക്കുക
വെള്ളം നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെയും ഉന്മേഷത്തോടെയും നിലനിര്‍ത്തുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തിക മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് പാടുകള്‍, ചുളിവുകള്‍, ചര്‍മ്മത്തില്‍ വരകള്‍ എന്നിവ കുറവായിരിക്കും. പ്രായവുമായി ബന്ധപ്പെട്ട ചര്‍മ്മ ലക്ഷണങ്ങള്‍ കുറയ്ക്കാനും വെള്ളംകുടി നിങ്ങളെ സഹായിക്കും.
മഞ്ഞള്‍
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മുറിവുകള്‍ ചികിത്സിക്കുന്നതിനും വേദന കുറയ്ക്കുന്നതിനും മഞ്ഞള്‍ നിങ്ങളെ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തെ തല്‍ക്ഷണം ചെറുപ്പമായി മാറ്റാനും സാധിക്കും. മഞ്ഞളില്‍ കാണപ്പെടുന്ന കുര്ക്കുമിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. അത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ചന്ദനം
ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്ന ചര്‍മ്മ സംരക്ഷണത്തിന്റെ നിര്‍ണായക ഭാഗമാണ് ചന്ദനം. ഇത് ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. മുഖക്കുരു നിയന്ത്രിക്കാനും പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി ഒരു ടീസ്പൂണ്‍ മഞ്ഞളും കുറച്ച് തുള്ളി റോസ് വാട്ടറും ചേര്‍ത്ത് നന്നായി ഇളക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്ക് നിങ്ങളുടെ മുഖത്ത് പുരട്ടുക.
നെല്ലിക്ക
നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ആയുര്‍വേദ സൂപ്പര്‍ഫുഡാണ് നെല്ലിക്ക. ഇതില്‍ വൈറ്റമിന്‍ സിയും മറ്റ് സുപ്രധാന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യം, മങ്ങിയ ചര്‍മ്മം, ചുളിവുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനത്തെ തടയാന്‍ സഹായിക്കും.
തൈര്
തൈര് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങള്‍ ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും അല്ലെങ്കില്‍ മുഖത്ത് നേരിട്ട് പുരട്ടിയാലും ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തും. ഇത് മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ഇത് ചര്‍മ്മത്തെ സ്വാഭാവികമായി സുഖപ്പെടുത്താന്‍ സഹായിക്കുന്നു. മുഖക്കുരു തൈര് മുഖത്ത് പ്രയോഗിക്കുമ്പോള്‍ ഇതിലെ സമ്പന്നമായ ലാക്റ്റിക് ആസിഡ് ഒരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുകയും മൃതകോശങ്ങളെ നീക്കുകയും ചെയ്യും.



Click it and Unblock the Notifications