Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം
ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ആയുര്‍വേദത്തിന്റെ രഹസ്യം
ആയുര്‍വേദ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളും നുറുങ്ങുവിദ്യകളും നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണ്. ഇവ പ്രകൃതിദത്ത ചേരുവകളിലും ചര്‍മ്മസംരക്ഷണത്തിലും ആരോഗ്യത്തിനുമുള്ള സമഗ്രമായ സമീപനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദിനചര്യയില്‍ ചര്‍മ്മ സംരക്ഷണത്തിനുള്ള ആയുര്‍വേദ രീതികള്‍ ഉള്‍പ്പെടുത്തുന്നത് ശാരീരിക രൂപവും മാനസിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

പ്രകൃതിദത്ത ചേരുവകള്‍
മഞ്ഞള്‍, വേപ്പ്, ചന്ദനം തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ ആയുര്‍വേദത്തിലെ പ്രധാന ചര്‍മ്മസംരക്ഷണ ഉപാധികളാണ്. ഇവ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്കുന്നു. മഞ്ഞള്‍ ചര്‍മ്മത്തിലെ കലകളും പാടുകളും മറ്റ് തകരാറുകളും പരിഹരിക്കാന്‍ സഹായിക്കുന്നു. അതേസമയം വേപ്പ് ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ചന്ദനം തണുപ്പ് നല്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
സമഗ്ര സമീപനം
ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിഗണിച്ചുള്ള സമഗ്രമായ ആരോഗ്യ സമീപനമാണ് ആയുര്‍വേദത്തിന്റേത്. ഈ സമീപനം ഒരു വ്യക്തിയില്‍ സന്തുലിതാവസ്ഥയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നു. ചിട്ടയായ പരിശീലനം ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികമായ സമാധാനത്തിനും ഇടയാക്കും.
ദിനചര്യയില്‍ ആയുര്‍വേദം
ദൈനംദിന ജീവിതത്തില്‍ ആയുര്‍വേദ ആചാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ലളിതമാണ്. വായ വൃത്തിയാക്കാന്‍ വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് ഓയില്‍ പുള്ളിംഗ്, ക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കാന്‍ ലേപനങ്ങള്‍, ശരീരത്തിന് വിശ്രമം നല്കാന് എണ്ണതേച്ച് കുളി എന്നിങ്ങനെ നിരവധി ശീലങ്ങളില്‍ നിത്യജീവിതത്തില്‍ ആയുര്‍വേദം കൊണ്ടുവരാന്‍ സാധിക്കും.
മാനസിക സുഖം
ആയുര്‍വേദ രീതികള്‍ മാനസികാരോഗ്യത്തെയും സഹായിക്കുന്നു. ധ്യാനം, യോഗ തുടങ്ങിയവ ഈ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. സമ്മര്‍ദ്ദം കുറയ്ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള മാനസിക വ്യക്തത പ്രോത്സാഹിപ്പിക്കാനും അവ സഹായിക്കുന്നു.
ആയുര്‍വേദ സൗന്ദര്യ സംരക്ഷണമെന്നത് ദിവസം പിന്തുടരാവുന്ന ചില ശീലങ്ങളാണ്. സ്വാഭാവിക ചേരുവകളും സമഗ്രമായ സമീപനവുമാണ് അതിന്റെ അടിസ്ഥാനം.വ്യക്തികള്‍ക്ക് ആരോഗ്യകരമായ ചര്‍മ്മവും സമതുലിതമായ മനസ്സും നേടാന്‍ ഇതിലൂടെ കഴിയും. ആരോഗ്യത്തിലേക്കുള്ള ഒരു പാത വാഗ്ദാനം ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
