Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അഴകുള്ള ചർമത്തിനും മുടിക്കും തൊടിയിലെ പഴുത്ത പപ്പായ ധാരാളം ! ഉപയോഗം ഇങ്ങനെ
അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണം ഇല്ലെന്നാണല്ലോ പറയുക, അത് പോലെ തന്നെയാണ് തൊടിയിലെ പപ്പായയുടെ കാര്യവും. മിക്ക വീടുകളിലും കാറ്റത്ത് വീണും കിളി കൊത്തിയുമെല്ലാം പോകുന്ന പപ്പായക്ക് സൗന്ദര്യ സംരക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അടി മുതൽ മുടി വരെ അഴക് വർധിപ്പിക്കാൻ പപ്പായ ധാരാളം. ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിൻ സിയുടെ 300 മടങ്ങ് കൂടുതൽ പപ്പായയിൽ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറുകളുടെയും എൻസൈമുകളുടെയും കലവറയാണ് പപ്പായ. പപ്പായയുടെ പ്രോട്ടിയോലൈറ്റിക് എൻസൈമുകളായ പപ്പൈൻ, ചിമോപാപൈൻ എന്നിവയ്ക്ക് ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്.ഇത് ചർമ സംരക്ഷണത്തിൽ നിർണായകമാണ്. പപ്പായ ഏതെല്ലാം വിധത്തിൽ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാകുന്നു എന്ന് നോക്കാം.

1. മുഖക്കുരു ഇല്ലാതാക്കുന്നു
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ, ചിമോപാപൈൻ എന്നി പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ മുഖക്കുരുവും അത് മൂലമുണ്ടാകുന്ന വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു . പപ്പെയ്ൻ എൻസൈമിന് പ്രോട്ടീൻ അലിയിക്കുന്ന സ്വഭാവമുണ്ട്അതിനാൽ, പപ്പെയ്ൻ അടങ്ങിയ ഉൽപ്പന്നങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, പപ്പായ മുഖത്ത് പുരട്ടുന്നത് മുഖത്തെ സുഷിരങ്ങൾ തുറക്കാനും നിർജീവമായ ചർമകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.
2. ചുളിവുകൾ ഇല്ലാതാക്കുന്നു
പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണമായി മുഖത്തെയും തൊലിപ്പുറത്തെയും ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ലൈക്കോപീൻ പോലെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഒന്നാണ് പപ്പായ.പപ്പായയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ മിനുസമാർന്നതാക്കുന്നു. ഇത് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു.ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ പപ്പായ പൾപ്പാക്കി തേക്കുന്നതും ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
3. ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുന്നു
എൻസൈമുകളാലും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പുഷ്ടമാണ് പപ്പായ എന്നതിനാൽ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ നിന്ന് നിര്ജീവമായതും കേടായതുമായ കോശങ്ങൾ, ടിഷ്യുകൾ, അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ എന്നിവ ഇവയ്ക്ക് നീക്കം ചെയ്യാൻ കഴിയും. ചർമ്മത്തിന് തിളക്കവും ഭംഗിയും നൽകാൻ പപ്പായ സഹായിക്കുന്നു.
4. ത്വക്ക് രോഗങ്ങൾ നീക്കുന്നു
കാലങ്ങളായി മാറാതെ കിടയ്ക്കണ പാടുകൾ, പൊള്ളൽ, മറ്റ് ചർമ്മ വൈകല്യങ്ങൾ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി പപ്പായ ഉപയോഗിക്കുന്നു. പപ്പായയിലെ എൻസൈമുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും ചർമ്മത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. പപ്പായ പൾപ്പ് ത്വക് രങ്ങൾക്ക് മുകളിൽ പുരട്ടുന്നത് എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങളെ വരെ ഭേദമാക്കാൻ സഹായിക്കും. മാത്രമല്ല തൊലിപ്പുറത്തെ ചൊറിച്ചിൽ, ചുവപ്പ് എന്നിവ ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്.
5. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു
പപ്പായ നല്ലൊരു ചർമ്മ മോയ്സ്ചറൈസർ കൂടിയാണ്. ഇത് ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം വീണ്ടെടുക്കുന്നതിനു സഹായിക്കുന്നു. ർമ്മത്തിൽ പപ്പായ പൾപ്പ് പതിവായി പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കാനും അതിൻ്റെ സ്വാഭാവിക തിളക്കം തിരികെ കൊണ്ടുവരാനും സഹായിക്കും.
6. സ്കിൻ പിഗ്മെൻ്റേഷൻ കുറയ്ക്കുന്നു
എൻസൈമുകൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ ഘടകങ്ങളുടെ ഉറവിടമാണ് പപ്പായ, ഇത് ചർമ്മത്തിലെ പാടുകളും പിഗ്മെൻ്റേഷനും ഒഴിവാക്കാൻ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ചർമ്മത്തിൻ്റെ ടെക്സ്ചർ മെച്ചപ്പെടുത്തുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു.
7. മുഖത്തെ രോമങ്ങൾ ഇല്ലാതാക്കുന്നു
വാക്സിംഗ് അല്ലെങ്കിൽ ത്രെഡിംഗിൻ്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പപ്പായ സഹായിക്കും.പപ്പായ പൾപ്പ് പതിവായി മുഖത്തിട്ടാൽ മുഖത്തെ രോമങ്ങൾ ബ്ലീച്ച് ചെയ്തത്പോലെ ഇല്ലാതാക്കും. ഇത് മുഖത്തെ രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും തുടർ വളർച്ച തടയുകയും ചെയ്യുന്നു.
8. കറുത്ത പാടുകൾ, ടാൻ എന്നിവ ഇല്ലാതാക്കുന്നു
ചർമ്മത്തിലെ പാടുകൾ വെളുപ്പിക്കാനും സൂര്യപ്രകാശം മൂലമുണ്ടാകുന്ന ടാനിനെ ഇല്ലാതാക്കാനും പപ്പായ സഹായിക്കും. മുഖക്കുരു പാടുകൾ ,കറുത്ത കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവ പോലുള്ള ഇരുണ്ട ചർമ്മ പാച്ചുകൾക്ക് പപ്പായയിലെ പപ്പെയ്ൻ എന്ന എൻസൈം ഒരു മികച്ച പ്രതിവിധിയാണ്.



Click it and Unblock the Notifications
