Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
മദ്യം മുഖക്കുരുവിന് കാരണമോ ? ചർമത്തിൽ മദ്യം വരുത്തുന്ന മാറ്റങ്ങള്‍ ഇത്
മദ്യം ശരീരത്തെ ഗുണകരമായും ദോഷകരമായും ബാധിക്കും. അല്പം മദ്യം ആരോഗ്യകരമാണെന്നു ഒരു വിഭാഗം പറയുമ്പോൾ , അളവിൽ കൂടുതലുള്ള മദ്യം ശരീരം, ആന്തരീക അവയവങ്ങൾ, ചർമം എന്നിവയ്‌ക്കെല്ലാം ഹാനികരമായി മാറുന്നു. മദ്യപിക്കുന്ന വ്യക്തികളിൽ മുഖക്കുരുക്കൾ ഉണ്ടാകുമോ എന്നത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു സംശയമാണ്. എന്നാൽ, മദ്യപിക്കുന്നത് കൊണ്ട് മുഖക്കുരുക്കൾ ഉണ്ടാകുന്നില്ല എന്നാണ് ഇത് സംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, മദ്യത്തിന്റെ അമിതമായ ഉപയോഗം മൂലം ചർമം കേടാകാനുള്ള സാധ്യത ഏറെയാണ്. പലർക്കും ഇതറിയില്ല. സ്ഥിരമായി മദ്യപിക്കുന്ന വ്യക്തികളുടെ ചർമം സ്നിഗ്ധത നഷ്ടപ്പെട്ട് വരണ്ടിരിക്കും.ഇത്തരമൊരു അവസ്ഥ വന്നാൽ മദ്യം നിർത്തുകയല്ലാതെ ഇതിനു പ്രതിവിധിയില്ല.
മുഖത്തെ അടഞ്ഞ സുഷിരങ്ങളിൽ ബാക്ടീരിയ പ്രവർത്തിച്ചാണ് മുഖക്കുരുക്കൾ ഉണ്ടാകുന്നത്.ജീവിതശൈലി ശീലങ്ങൾ മുഖക്കുരു വർദ്ധിക്കുന്നതിന് കാരണമാകുന്നു.മദ്യം മുഖക്കുരുക്കൾ ഉണ്ടാക്കുന്നില്ല എങ്കിലും മുഖക്കുരു ഉണ്ടാകുന്നതിനു കാരണമായ ശരീരത്തിലെ ചില ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ മദ്യത്തിന് കഴിയുന്നു. ചർമ്മത്തിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്ന പ്രകൃയയെ മദ്യം ഇല്ലാതാക്കും.

മദ്യവും ഹോർമോണുകളും
മദ്യം ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. ഇത് ശരീരത്തിന്റെ മറ്റ് ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതുമൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നു. ചർമം മാത്രമല്ല, പ്രത്യുല്പാദന വ്യവസ്ഥ, ആന്തരീക അവയവങ്ങൾ എന്നിവയെല്ലാം ഇത് മൂലം തകരാറിലാകും. മദ്യം സ്ത്രീകളെയും പുരുഷന്മാരെയും ഒരേ രീതിയിൽ ബാധിക്കുന്നു. മദ്യത്തിന് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കാൻ സാധിക്കും. എന്നാൽ ചെറിയ അളവിൽ മദ്യം കഴിക്കുമ്പോൾ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അളവ് പരമപ്രധാനമാണ്.
ശരീരത്തിൽ ഇത്തരത്തിൽ ഹോർമോണുകളുടെ അളവ് കൂടുന്നത് എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ഇതിലൂടെ അമിതമായ അളവിൽ സെബം ഉൽപ്പാദിപ്പിക്കപ്പെടുകയും ചർമത്തിലെ സുഷിരങ്ങൾ അടയുകയും ചെയ്യുന്നു. ഇത് മുഖക്കുരു ഉണ്ടാകാൻ ഇടയാക്കുന്നു. മാത്രമല്ല, ഇത്തരത്തിൽ വർധിക്കുന്ന ഹോർമോൺ അളവ് സോറിയാസിസ് പോലുള്ള ചർമ രോഗങ്ങളെ വളർത്തുന്നു.
വിവിധ മദ്യങ്ങൾ ചർമത്തെ ബാധിക്കുന്നത് എങ്ങനെ?
ഓരോ മദ്യത്തിനും ഓരോ തരം സ്വഭാവമാണുള്ളത്. പ്രസ്തുത മദ്യം എന്തിൽ നിന്നും ഉണ്ടാക്കുന്നു, കഴിക്കുന്ന അളവ് എന്നിവയെല്ലാം മദ്യത്തിന്റെ പ്രതിപ്രവർത്തനത്തെ ബാധിക്കുന്നു. ക്ലിയർ ലിക്കറുകളായ ജിൻ, വോഡ്ക തുടങ്ങിയവ കലോറിയും കൺജെനറുകളും കുറവുള്ളവയാണ്.ഇത് കുടിക്കുന്നത് മൂലം തലക്ക് പിടിക്കുന്ന രൂക്ഷമായ അനുഭവം ഉണ്ടാകണമെന്നില്ല.
ഡാർക്ക് ലിക്കറുകൾ
ഡാർക്ക് ലിക്കറുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനും ശരീരത്തിലെ വീക്കം വർദ്ധിപ്പിക്കാനും കഴിയും.മാത്രമല്ല, ഇത് കഴിക്കുമ്പോൾ ചർമറ്റത്തിൽ വരൾച്ച അനുഭവപ്പെടും. ഇത്തരത്തിൽ വരൾച്ച അനുഭവപ്പെടുന്ന പക്ഷം അത്തരമാണ് മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
മിശ്രിത പാനീയങ്ങൾ
മിക്സഡ് പാനീയങ്ങളിൽ പഞ്ചസാര സിറപ്പുകൾക്കും പഴച്ചാറുകൾക്കും ഒപ്പം മദ്യവും അടങ്ങിയിരിക്കുന്നു.ആയതിനാൽ മിശ്രിത പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
ബിയർ
ബിയറിൽ ഫർഫ്യൂറൽ എന്ന ഒരു കൺജെനർ അടങ്ങിയിട്ടുണ്ട്. ആയതിനാൽ ബിയർ കുടിക്കുന്നത് നിർജ്ജലീകരണത്തിനു കാരണമാകുന്നു .സ്ഥിരമായി ബിയർ കുടിക്കുമ്പോൾ നിർജലീകരണം ശരീരത്തെയും ചർമത്തെയും ബാധിക്കുന്നു . വയറു ചാടുന്നത് മാത്രമല്ല ബിയർ കൊണ്ടുള്ള ബുദ്ധിമുട്ടേന്നു മനസിലാക്കുക.



Click it and Unblock the Notifications