Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ഫേഷ്യലും ക്രീമുകളും അല്ല; തിളങ്ങുന്ന ചര്‍മ്മമുള്ളവരുടെ രഹസ്യം ഈ ഏഴ് ശീലങ്ങളാണ്
ചിലയാളുകളെ കാണുമ്പോള്‍ ചര്മ്മമിങ്ങനെ തിളക്കത്തോടെ എങ്ങനെ കാത്തുസൂക്ഷിക്കുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ. അവരുടെ മുഖത്ത് പാടുകളോ കരുവാളിപ്പോ മുഖക്കുരുവോ ഒന്നുമുണ്ടായിരിക്കില്ല. ഒരുപാട് ക്രീമുകള്‍ പുരട്ടിയും ബ്യൂട്ടിപാര്‍ലറില്‍ പോയി ട്രീറ്റ്മെന്റ് ചെയ്തുമാണ് അവര്‍ ചര്മ്മമങ്ങനെ നിലനിര്‍ത്തുന്നതെന്ന് കരുതാന്‍ വരട്ടെ. അങ്ങനെയൊന്നും ചെയ്യാതെ തന്നെ ചര്‍മ്മം തിളക്കത്തോടെ, ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില വഴികളുണ്ട്.

കേവലം ഏഴ് കാര്യങ്ങള്‍ ശീലമാക്കിയാല്‍ നിങ്ങള്‍ക്കും തിളക്കമുള്ള ചര്‍മ്മം ലഭിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.
ദിവസവും വ്യായാമം
വ്യായാമവും ചര്‍മ്മസൗന്ദര്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസേന വ്യായാമം ചെയ്താല്‍ അത് ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും. ചര്‍മ്മം തിളങ്ങും. അത് യോഗയോ, ജിമ്മില്‍ പോയുള്ള വര്‍ക്കൗട്ടോ അല്ലെങ്കില്‍ നടത്തമോ ആകാം.
ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണം
നല്ല ഭക്ഷണം കഴിച്ചെങ്കിലേ ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുകയുള്ളു. നല്ല ഭക്ഷണമെന്നാല്‍, പോഷകസമ്പുഷ്ടമായ ഭക്ഷണം. സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണം അത്യാവശ്യമാണ്.
ഉറക്കം കളയരുത്
ഉറക്കമൊഴിഞ്ഞ് ചര്‍മ്മാരോഗ്യസംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിട്ട് കാര്യമില്ല. ആരോഗ്യമുള്ള, സ്വാഭാവികമായി തിളങ്ങുള്ള ചര്‍മ്മമുള്ള ആളുകളോട് ചോദിച്ചാലറിയാം അവര്‍ ദിവസവും ആവശ്യത്തിന് ഉറങ്ങുന്നവരായിരിക്കും. കൃത്യമായ ഉറക്ക ക്രമം പിന്തുടരുന്നവര് ആയിരിക്കും. ഉറക്കം അവരുടെ ചര്‍മ്മാരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സണ്‍സ്ക്രീന്‍ മസ്റ്റ്
സണ്‍സ്ക്രീന്‍ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കുന്ന ക്രീമല്ല. അത് സൂര്യനില്‍ നിന്ന് വരുന്ന, നമ്മുടെ ചര്‍മ്മത്തിന് കേടുവരുത്തുന്ന രശ്മികളില്‍ നിന്ന് സംരക്ഷണമൊരുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം പോലും സണ്‍സ്ക്രീന്‍ ഇടാതിരിക്കരുത്. അമിതമായി വെയിലേറ്റാല് അത് ചര്‍മ്മത്തിന് സ്ഥിരമായ കേടുപാട് ഉണ്ടാക്കും.
മൃതകേശങ്ങള്‍ അടര്‍ത്തിക്കളയുക
മൃതമായ ചര്‍മ്മകോശങ്ങളെ കൃത്യമായ ഇടവേളകളില്‍ ശരീരത്തില്‍ നിന്നും ഒഴിവാക്കുക. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനായി നല്ല സ്ക്രബ്ബോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കാം. അവ മൃതകോശങ്ങളെ നീക്കം ചെയ്യാനും അങ്ങനെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.
ജലാംശം വറ്റരുത്
നല്ല ചര്‍മ്മമുള്ളവരുടെ ഏറ്റവും പ്രധാനപ്പെട്ട ശീലം ദിവസവും നല്ലതുപോലെ വെള്ളം കുടിക്കും എന്നതായിരിക്കും. ഇത് ചര്‍മ്മത്തിലെ ജലാംശം വറ്റാതിരിക്കാനും ക്ഷീണത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
മാനസിക പിരിമുറുക്കം ഉണ്ടാകരുത്
മാനസികമായ ഉന്മേഷവും സന്തോഷവും ചര്‍മ്മാരോഗ്യത്തില്‍ പ്രതിഫലിക്കും. അതുകൊണ്ട് മാനസിക പിരിമുറുക്കം പരമാവധി ഒഴിവാക്കണം. ധ്യാനം, ശ്വസക്രിയകള്, യോഗ എന്നിവ പരിശീലിച്ചാല്‍ മാനസിക പിരിമുറുക്കത്തെ അകറ്റിനിര്‍ത്താം. അങ്ങനെ തിളക്കമുള്ള ചര്‍മ്മം നേടുകയും ചെയ്യാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications