Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
ആലിയ ഭട്ടിന്റെ ബ്യൂട്ടി സീക്രട്ട് : ചര്മ്മ സൗന്ദര്യം സംരക്ഷിക്കാന് തേന് ഇങ്ങനെ ഉപയോഗിക്കാം
ബോളിവുഡിലെ സിംപിള് ആന്ഡ് ഹമ്പിള് ബ്യൂട്ടി ക്യൂന് ആണ് ആലിയ ഭട്ട്. തന്റെ ചര്മ്മ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ആരാധകരുമായി സംവദിക്കാന് ആലിയ ഒരു മടിയും കാണിക്കാറില്ല. ഇന്സ്റ്റഗ്രാമിലെ എഎംഎ (Ask Me Anything) സെഷനിലൂടെ തന്റെ പ്രിയപ്പെട്ട സൗന്ദര്യ സംരക്ഷണ ഉല്പ്പന്നങ്ങളെ കുറിച്ച് ആലി മനസ്സ് തുറക്കാറുണ്ട്. അതിലൊന്നാണ് തേന്.

ചര്മ്മ സൗന്ദര്യം നിലനിര്ത്തുന്നതിന് എന്നും ഉപയോഗിക്കാവുന്ന, നമ്മുടെ വീട്ടില് തന്നെ എളുപ്പത്തില് ലഭ്യമായിട്ടുള്ള ഒന്നാണ് തേന്. തേനിന്റെ ഔഷധഗുണങ്ങളും ത്വക്കിന് അത് നല്കുന്ന സംരക്ഷണവും കണക്കിലെടുത്ത് നിരവധി സെലിബ്രിറ്റികള് സ്ഥിരമായി തേന് ഉപയോഗിക്കാറുണ്ട്.
ആലിയ ഭട്ട് തേന് ഉപയോഗിക്കുന്നത് ഇങ്ങനെയാണ്
അര കഷ്ണം ചെറുനാരങ്ങയുടെ നീരില് ചേര്ത്ത് പേസ്റ്റ് പരുവത്തിലാണ് ആലിയ തേന് ചര്മ്മത്തില് പുരട്ടുന്നത്. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില് തേന് കഴുകി കളയും. ചര്മ്മത്തിലെ ഈര്പ്പം നിലനിര്ത്താനുള്ള തേനിന്റെ കഴിവും ആന്റിബാക്ടീരിയല് ഗുണങ്ങളും എപ്പോഴും യുവത്വമുള്ള നൈസര്ഗ്ഗികമായ ചര്മ്മം കാത്തുസൂക്ഷിക്കാന് ആലിലയെ സഹായിക്കുന്നു.
ചര്മ്മത്തിന് തേന് നല്കുന്ന സംരക്ഷണം
പോഷകങ്ങള്, എന്സൈമുകള്, ആന്റി ഓക്സിഡന്റുകള് എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുള്ള, യാതൊരു കലര്പ്പുമില്ലാത്ത തേനിനെ ഔഷധമെന്ന് തന്നെ വിളിക്കാം. ഇത് ചര്മ്മത്തില് പുരട്ടിയാല് അത്ഭുതകരമായ മാറ്റങ്ങള് പ്രകടമാകും. ചര്മ്മത്തിന് വേണ്ട പോഷകങ്ങള് നല്കിയും ജലാംശം നിലനിര്ത്തിയും തേന് ചര്മ്മത്തെ സംരക്ഷിക്കുന്നു. ആന്റി-ബാക്ടീരിയല് ഗുണങ്ങള് ഉള്ളതിനാല് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന് തേനിന് കഴിയും. തേനിന്റെ പശപശപ്പുള്ള സ്വഭാവം മൂലം ചര്മ്മത്തില് നിന്നും ജലാംശം നഷ്ടപ്പെടില്ല. മാത്രമല്ല, അതിലെ ആന്റി ഓക്സിഡന്റുകള് പ്രായമാകലിനെ ചെറുത്തുനില്ക്കുകയും കാലങ്ങളോളം ചര്മ്മത്തിന്റെ യുവത്വം നിലനിര്ത്തുകയും ചെയ്യും.
ചര്മ്മത്തില് തേന് എങ്ങനെ ഉപയോഗിക്കാം
ചര്മ്മ സൗന്ദര്യ സംരക്ഷണത്തിന് തേന് പോലെ മികച്ച മറ്റൊന്നും ഇല്ലെന്ന് മനസ്സിലായില്ലേ. ഇനി തേന് എങ്ങനെയെല്ലാം ചര്മ്മത്തില് ഉപയോഗിക്കാമെന്ന് നോക്കാം.
ഹണി ഫേസ്മാസ്ക്
രണ്ട് ടേബിള്സ്പൂണ് തേനും ഒരു ടീസ്പൂണ് ചെറുനാരങ്ങാനീരും മാത്രമുണ്ടെങ്കില് ഈ മാസ്ക് നമുക്ക് വീട്ടില് തയ്യാറാക്കാം. ഇവ രണ്ടും നല്ലവണ്ണം മിക്സ് ചെയ്യുക. ചെറുനാരങ്ങാനീര് വൈറ്റമിന് സിയുടെയും സിട്രിക് ആസിഡിന്റെയും കലവറയാണ്. ചര്മ്മത്തിലെ കറുത്ത പാടുകള് ഇല്ലാതാക്കാനും മുഖത്തിന് തിളക്കം നല്കാനും ഇവ വളരെ നല്ലതാണ്. തേന് ചര്മ്മത്തിലെ അഴുക്കുകള് നീക്കം ചെയ്യുകയും ഈര്പ്പം നിലനിര്ത്തുകയും ചെയ്യുന്നു. വേണമെങ്കില് ഈ മാസ്കില് നിങ്ങള്ക്ക് അല്പ്പം തൈരും ചേര്ക്കാം. തൈര് ചര്മ്മത്തെ മാര്ദ്ദവമുള്ളതാക്കുകയും പഴയ കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മാസ്ക് തയ്യാറാക്കിയ ശേഷം വൃത്തിയാക്കിയ, നനവില്ലാത്ത ചര്മ്മത്തില് പുരട്ടുക. കണ്ണിന്റെ ചുറ്റും പുരട്ടേണ്ടതില്ല. 15-20 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില് കഴുകിക്കളഞ്ഞ് മുഖം ഒപ്പുക.
ഹണി സ്ക്രബ്ബ്
തേന് കൊണ്ട് സ്ക്രബ്ബ് ഉണ്ടാക്കുന്നതിന് രണ്ട് ടേബിള് സ്പൂണ് തേന് അല്പ്പം ഓട്സുമായോ പഞ്ചസാരയുമായോ മിക്സ് ചെയ്താല് മതി. കട്ടിയുള്ള പേസ്റ്റ് പരുവത്തിലായിരിക്കണം ഈ മിശ്രിതം. ഇത് കയ്യിലെടുത്ത് മൃദുവായി വട്ടത്തില് മസാജ് ചെയ്യുക. വായ, കണ്ണുകള് എന്നിവ ഒഴിവാക്കാം. തേന് ചര്മ്മത്തിന് വേണ്ട പോഷകങ്ങള് നല്കുകയും ഈര്പ്പം നിലനിര്ത്തുകയും ചെയ്യും. ഓട്സ് ചര്മ്മത്തിലെ പഴയ കോശങ്ങളെ തുടച്ചുനീക്കും. സ്ക്രബ്ബ് ചെയ്തതിന് ശേഷം ചെറുചൂട് വെള്ളത്തില് കഴുകുക.
ഹണി - സിന്നമണ് ഫേസ് പാക്ക്
മൂന്ന് ടീസ്പൂണ് തേനും ഒരു ടീസ്പൂണ് കറുവപ്പട്ട പൊടിയും ആണ് ഇതിന് ആവശ്യം. ഇവ മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. 8-10 മിനിട്ടിന് ശേഷം മുഖത്ത് ചെറിയ ചൂട് പോലെ തോന്നാം. ഇതില് പേടിക്കേണ്ടതില്ല. ശേഷം ചെറുചൂടുവെള്ളത്തില് മുഖം കഴുകാം. ആഴ്ചയില് ഒരിക്കല് ഈ ഫേസ്മാസ്ക് ഇടുന്നത് ചര്മ്മത്തിന് തിളക്കം നല്കാനും യുവത്വം നിലനിര്ത്താനും സഹായിക്കും.



Click it and Unblock the Notifications
