Latest Updates
-
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
മുടിയും ചര്‍മ്മവും ഒരുപോലെ സംരക്ഷിക്കാന്‍ ഇഞ്ചി ഇപ്രകാരം
ഇഞ്ചി ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് സൗന്ദര്യ സംരക്ഷണത്തിനും എപ്രകാരം ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കാരണം മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് വേണ്ടി ഇഞ്ചി എപ്രകാരം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പ്രകൃതിദത്തമായ പരിഹാരമായത് കൊണ്ട് പല ചര്‍മ്മ-കേശ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇഞ്ചി സഹായിക്കുന്നു.
ആരോഗ്യത്തിന് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇഞ്ചി. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതാണ് സത്യം. അസ്വസ്ഥമായ വയറ്, ജലദോഷം, പേശി വേദന, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുന്നു. എന്നാല്‍ ഇത് എപ്രകാരം സൗന്ദര്യ സംരക്ഷണത്തിന് മുതല്‍ക്കൂട്ടാവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. എപ്രകാരം ഇത് ഗുണങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

്അകാല വാര്‍ദ്ധക്യം കുറക്കുന്നു
അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. കാരണം ഇതില്‍ ആന്റി-ഏജിംഗ് സംയുക്തങ്ങള്‍, പ്രത്യേകിച്ച് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിനോടൊപ്പം തന്നെ അകാല വാര്‍ദ്ധക്യ പ്രശ്നങ്ങളെ പൂര്‍ണമായും തടയുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തടയുന്നതിനും ഇത് പ്രധാനമാണ്. ജിഞ്ചറോള്‍ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ആന്റിഓക്സിഡന്റ് ആണ് നിങ്ങളില്‍ നിന്ന് പ്രായാധിക്യത്തെ തടയുന്നത്.
ഏത് നിറവ്യത്യാസവും കുറയ്ക്കുന്നു
പലപ്പോഴും ചര്‍മ്മത്തില്‍ നിങ്ങളുടെ സ്വാഭാവിക നിറത്തെ കുറക്കുന്നതിന് വേണ്ടി പല കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ തടയുന്നതിനും ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന നിറവ്യത്യാസത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ഇഞ്ചി. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഇഞ്ചി. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിലെ നിറവ്യത്യാസത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഇഞ്ചി.

മുഖക്കുരു ചികിത്സിക്കുന്നു
മുഖക്കുരു പല കാര്യങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത്തരം അവസ്ഥയില്‍ മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖക്കുരുവിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാത അതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മം ക്ലിയറാക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും സുഷിരങ്ങളിലും ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സെല്ലുലൈറ്റ് കൈകാര്യം ചെയ്യുന്നു
ചര്‍മ്മത്തില്‍ നല്ലൊരു ശതമാനം ആളുകളിലും സെല്ലുലൈറ്റ് ഉണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സെല്ലുലൈറ്റ് കുറക്കുന്നതിന് വേണ്ടിയും ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക ്ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് കൊളാജന്‍ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് മാത്രമല്ല ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി.

മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു
നിങ്ങള്‍ക്ക് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇഞ്ചി മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ചര്‍മ്മത്തേയും മികച്ചതാക്കി മാറ്റുന്നു. മുടി ഒരു പരിധിക്ക് അപ്പുറം വളര്‍ത്തുന്നതിന് വരെ ഇഞ്ചിയിട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാരണം ഇത് നിങ്ങളുടെ തലയോട്ടിയെ ഉത്തേജിപ്പിക്കും. അത് വഴി തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മുടി വളര്‍ച്ച വേഗത്തിലാവുകയും ചെയ്യുന്നു.
താരനെതിരെ പോരാടുന്നു
താരന് പലപ്പോഴും നമ്മുടെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് മുടിയിലും തലയോട്ടിയിലും നെറ്റിയിലും എല്ലാം പ്രശ്നമുണ്ടാക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഇഞ്ചി. യീസ്റ്റ്, ഫംഗസ് അണുബാധ എന്നിവക്ക് പരിഹാരം കാണുന്നതിന് ഇഞ്ചി സഹായിക്കുന്നു. ഇത് ചൊറിച്ചില്‍ അകറ്റുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി ഒലീവ് ഓയില്‍ അല്ലെങ്കില്‍ എള്ളെണ്ണയില്‍ ഇഞ്ച് നീര് പിഴിഞ്ഞൊഴിച്ച് ഇത് മുടിയില്‍ തടവി 20 മിനിറ്റിന് ശേഷം കഴുകിക്കളയുക.



Click it and Unblock the Notifications
