Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
കത്തുന്ന ചൂടില്‍ വിയര്‍ത്തൊലിച്ച് ചൊറിച്ചില്‍ വില്ലനാവുന്നോ, പരിഹാരത്തിന് 5 മിനിറ്റ്
വേനല്‍ എന്നത് എത്രത്തോളം ഭീകരമാണ് എന്ന് നാം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കൂടി വരുന്ന താപനില അപകടകരമായ രീതിയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. സൂര്യതാപമേറ്റ് മരണം വരെ സംഭവിച്ച അവസ്ഥയില്‍ നാം മുന്നോട്ടുള്ള ഓരോ ദിവസവും കരുതിയിരിക്കേണ്ടത് തന്നെയാണ്. വേനല്‍ക്കാലത്ത് അപകടകരമായ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പലപ്പോഴും ഏറ്റവും കൂടുതല്‍ താപനില ഉള്ള ജില്ലകളില്‍ വളരെയധികം മുന്‍കരുതലുകള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.
എന്നാല്‍ വേനല്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലരിലും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ് വിയര്‍പ്പ് മൂലം ഉണ്ടാവുന്ന ചൊറിച്ചില്‍. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ അസ്വസ്ഥത ഉണ്ടാക്കും എന്നതാണ് സത്യം. കഠിനമായ ചൂടില്‍ അമിതമായ വിയര്‍പ്പ് ഉണ്ടാവുന്നത് വഴി പലപ്പോഴും ചൊറിച്ചിലും വര്‍ദ്ധിക്കുന്നു. ഇത് അരക്കെട്ടിലും തുടയിലും പുറത്തും എല്ലാം അതിഭീകരമായി തന്നെ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഈ പ്രശ്നങ്ങളെ നമുക്ക് എപ്രകാരം പ്രതിരോധിക്കാം എന്ന് നോക്കാം.

എന്തുകൊണ്ട് സംഭവിക്കുന്നു
വേനല്‍ക്കാലം വിയര്‍പ്പിന്റെ സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എത്രയൊക്കെ ഫാന്‍ ഇട്ടാലും വിയര്‍പ്പും അസ്വസ്ഥതയും വര്‍ദ്ധിക്കുകയാണ് ഈ കാലത്ത് സംഭവിക്കുന്നത്. പലപ്പോഴും വേനല്‍ക്കാലത്തുണ്ടാവുന്ന അമിത വിയര്‍പ്പ് വിയര്‍പ്പ് നാളങ്ങള്‍ അടഞ്ഞ് പോവുന്നതിന് കാരണമാകുന്നു. ഇതാണ് ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പും ഉണ്ടാവുന്നതിന് കാരണമാകുന്നത്. ഇതിനെ പോളിമോര്‍ഫിക് ലൈറ്റ് എറപ്ഷന്‍ എന്നാണ് വിളിക്കുന്നത്.
ഈ ഭാഗങ്ങള്‍ അപകടാവസ്ഥയില്‍
ശരീരത്തില്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാവുന്ന ഭാഗങ്ങള്‍ കൈകള്‍, അരക്കെട്ട്, കഴുത്ത്, പുറം, സ്തനങ്ങള്‍ക്ക് താഴെ എന്നിങ്ങനെയുള്ളിടത്താണ്. ഇത് പലപ്പോഴും ദോഷകരമായ ഒന്നല്ലെങ്കിലും അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
സൂര്യനില്‍ നിന്ന് സംരക്ഷണം
വേനല്‍ക്കാലത്ത് സൂര്യനില്‍ നിന്ന് സംരക്ഷണം നേടുന്നതിന് ശ്രദ്ധിക്കുക. ഇത് ചൊറിച്ചിലിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളില്‍ ഒരിക്കലും പുറത്തിറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇനി പുറത്തിറങ്ങണമെങ്കില്‍ തന്നെ നിര്‍ബന്ധമായും സൂര്യപ്രകാശം ഒഴിവാക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ തൊപ്പി, സ്കാര്‍ഫ്, കുട എന്നീ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
ദിവസവും രണ്ട് നേരം കുളിക്കാം
ദിവസവും രണ്ട നേരമെങ്കിലും നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കുളിക്കാവുന്നതാണ്. നിങ്ങള്‍ക്ക് വെള്ളം ചൂടാണെങ്കില്‍ അല്പം ഐസ് അതിലേക്ക് ഇട്ട് കുളിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ വിയര്‍പ്പിനെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല ഐസ് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും നിലനില്ക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പും അസ്വസ്ഥതയും ഇല്ലാതാക്കുന്നതിനും ഈ ഐസ് മസ്സാജ് നിങ്ങളെ സഹായിക്കും. ഇത്തരം മാര്‍ഗ്ഗങ്ങള്‍ വേനല്‍ക്കാലത്ത് ചൊറിച്ചില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നല്കുന്നു.
കറ്റാര്‍ വാഴ ജെല്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറ്റാര്‍വാഴ വഹിക്കുന്ന പങ്ക് നിസ്സാരമല്ലെന്ന് നമുക്കറിയാം. കറ്റാര്‍വാഴ ജെല്‍ ചൊറിച്ചിലുള്ള സ്ഥലത്ത് പുരട്ടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് ചുവന്ന് തുടുത്ത പാടുകളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സാധിക്കും. ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുന്നത് വഴി കൂടുതല്‍ ഫലം ലഭിക്കുന്നു.
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
വിയര്‍പ്പ് കൂടുതലുണ്ടാവുന്നതിനെ ഒഴിവാക്കുന്നതിന് വേണ്ടി എപ്പോഴും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഒരു പരിധി വരെ നിങ്ങളുടെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിന് വിശ്രമം നല്‍കുകയും ചെയ്യും. ചര്‍മ്മത്തിന്റെ പ്രകോപനം ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നതാണ് ഇത്തരം കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നതില്‍ സംശയം വേണ്ട.
ഓട്സ് ബാത്ത്
ഓട്സിന് ഇത്തരം പ്രശ്നങ്ങളെ ചെറുക്കുന്നതിനുള്ള ശക്തിയുണ്ട്. കുളിക്കുന്ന വെള്ളത്തില്‍ ഐസും അതോടൊപ്പം ഓട്സും ചേര്‍ക്കുന്നത് നല്ല കൂളിംഗ് എഫക്റ്റ് നല്‍കുകയും അതുപോലെ തന്നെ ചര്‍മ്മത്തിന് സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകളും ചൊറിച്ചിലും പ്രശ്നങ്ങളും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം. ഇത് വേനലിനെ എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കുന്നതിനുള്ള ഒറ്റമൂലിയാണ്.



Click it and Unblock the Notifications