Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
താടി കറുപ്പിക്കുമ്പോള് ഡൈ ചര്മ്മത്തെ കറുപ്പിക്കുന്നോ? പരിഹാരം ഞൊടിയിടക്കുള്ളില്
വാര്ദ്ധക്യം എന്നത് മറച്ച് വെക്കാന് പലരും ഡൈ ആശ്രയിക്കുന്നുണ്ട്. വാര്ദ്ധക്യം താടിയിലും മുടിയിലും വീഴ്ത്തുന്ന വെള്ളിവരകള്ക്ക് പരിഹാരം കാണാന് പലരും മുടിയും താടിയും കറുപ്പിക്കുന്നു. എന്നാല് ഇത്തരത്തില് താടി കറുപ്പിക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഡൈ ചര്മ്മത്തില് പറ്റിപ്പിടിക്കുന്നത്. അത് കൈകളിലോ കവിളിലോ കഴുത്തിലോ എല്ലാമായി പറ്റിപ്പിടിക്കും. ഇത് നീക്കം ചെയ്യുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്.
എന്നാല് ഇനി അധികം കഷ്ടപ്പെടാതെ തന്നെ നിങ്ങള്ക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന് സാധിക്കും. അതിനായി ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മതി. ഇത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണെന്ന് ഉപയോഗിച്ചവര്ക്ക് അറിയാം. എന്നാല് ഇനി ആ പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാം. അത് എപ്രകാരം എന്ന് നോക്കാം.

ഉടന് തന്നെ തുടയ്ക്കുക
താടിയില് ഡൈ ചെയ്യുമ്പോള് ഉണ്ടാവുന്ന ഇത്തരം ചായങ്ങള് ചര്മ്മത്തില് നിന്ന് ഉടന് തന്നെ തുടച്ച് മാറ്റുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നനഞ്ഞ തുണിയോ പേപ്പര് ടവ്വലുകളോ ഉപയോഗിച്ച് ഇവ തുടച്ച് മാറ്റാവുന്നതാണ്. ഡൈ ചെയ്യുമ്പോള് തന്നെ വളരെയധികം ശ്രദ്ധയോടെ ചെയ്യുക. ഇതല്ലാതെ ചെറിയ ചില പൊടിക്കൈകള് കൊണ്ട് നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന് സാധിക്കും.
സോപ്പും വെള്ളവും ഉപയോഗിക്കുക
സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് വഴി ഈ പ്രശ്നത്തെ നമുക്ക് പ്രതിരോധിക്കാന് സാധിക്കുന്നു. അത് ഉണങ്ങിയ ഡൈ ആണെങ്കില് പോലും പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. ഇത് കറയെ പൂര്ണമായും ഇല്ലാതാക്കുന്നു. എന്നാല് വീര്യം കുറഞ്ഞ സോപ്പ് വേണം ഉപയോഗിക്കാന് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എക്സ്ഫോളിയേഷന് സ്ക്രബ് ഉപയോഗിക്കുക
മിക്കവര്ക്കും ഇത്തരം കാര്യങ്ങള് അറിയുകയില്ല.എന്നാല് അതിനായി അല്പം പഞ്ചസാരയും ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്മ്മത്തില് വളരെയധികം മാറ്റങ്ങള് കൊണ്ട് വരും. ഡൈ നീക്കം ചെയ്യുന്നതോടൊപ്പം തന്നെ അത് ചര്മ്മത്തെ കൂടുതല് സോഫ്റ്റ് ആക്കുകയും ചെയ്യുന്നു. ചര്മ്മത്തിലെ നിര്ജ്ജീവ കോശങ്ങളേയും ഇല്ലാതാക്കാന് സഹായിക്കുന്നു.
ടൂത്ത് പേസ്റ്റ് പരിഹാരം
താടിയില് നല്കുന്ന ഇത്തരം ഡൈ ചര്മ്മത്തില് നിന്നും നീക്കം ചെയ്യുന്നതിന് വേണ്ടി ടൂത്ത്പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥകകളെ പ്രതിരോധിക്കുകയും കറ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു. അല്പം ടൂത്ത് പേസ്റ്റ് എടുത്ത് ചര്മ്മത്തില് കറയുള്ള ഭാഗത്ത് തടവിയാല് മതി. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
ബേക്കിംഗ് സോഡ പേസ്റ്റ്
ബേക്കിംഗ് സോഡ കൊണ്ടും ഇത്തരം പ്രതിസന്ധിയെ പരിഹരിക്കാന് സാധിക്കും. അതിനായി ബേക്കിംഗ് സോഡ ചെറിയ അളവില് വെള്ളത്തില് കലര്ത്തി പേസ്റ്റ് രൂപത്തിലാക്കണം. അതിന് ശേഷം ഈ പേസ്റ്റ് കറയുള്ള ഭാഗത്ത് പുരട്ടി ഏകദേശം 5-10 മിനിറ്റ് വെച്ചതിന് ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ച് മാറ്റാം. ഇത് ചര്മ്മത്തിലെ ഏത് കറയേയും ഇല്ലാതാക്കുന്നു.
നാരങ്ങ നീര് ഉപ്പ്
സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങള്ക്ക് പേരുകേട്ട നാരങ്ങ നീര്, ഡൈ മൂലം ഉണ്ടാവുന്ന കറയെ പൂര്ണമായും പ്രതിരോധിക്കാന് സഹായിക്കുന്നു. അതിനായി ഒരു നുള്ള് ഉപ്പും നാരങ്ങാനീരും കലര്ത്തി സ്ക്രബ് തയ്യാറാക്കാം. പിന്നീട് ഈ മിശ്രിതം കറയുള്ള ഭാഗത്ത് പുരട്ടി തടവി ചെറുചൂടുള്ള വെള്ളത്തില് കഴുകാവുന്നതാണ്. ഇത് ചര്മ്മത്തിലെ പല പ്രശ്നങ്ങളേയും ഇതോടൊപ്പം ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
