Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പഴം ഈവിധം ഉപയോഗിക്കൂ, താരന് അപ്രത്യക്ഷമാകും
തലയില്‍ യീസ്റ്റ് ഇന്ഫക്ഷന് വരുന്നത് മൂലം, അല്ലെങ്കില്‍ ശിരോചര്‍മ്മം വരണ്ട് പോകുന്നത് മൂലം തലയില്‍ താരന് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. താരന് വന്നാല്‍, മുടികൊഴിച്ചിലും ശക്തമായിരിക്കും. മുടി അമിതമായി കൊഴിഞ്ഞാല്‍, കഷണ്ടി പോലെയുള്ള പ്രശ്നങ്ങളിലേയ്ക്ക് ഇവ നയിക്കുന്നു. ഈ പ്രശ്നങ്ങള്‍ അകറ്റാനും, തലയില്‍ നിന്നും താരന് അകറ്റാനും നല്ലതുപോലെ പഴുത്ത പഴം ധാരാളമാണ്. പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്കുകള്‍ പതിവാക്കിയാല്‍ താരന് പെട്ടെന്ന് അകറ്റാവുന്നതാണ്.

പഴവും ഒലീവ് ഓയിലും
നല്ലതുപോലെ പഴുത്ത പഴം ഉടച്ച് എടുക്കുക. ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കണം. അതിനുശേഷം മിക്സ് ചെയ്യുക. തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ഈ ഹെയര്‍മാസ്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഉപയോഗിച്ചാല്‍ തലയില്‍ നിന്നും താരന് അകറ്റുന്നതാണ്. ശിരോചര്‍മ്മവും, മുടിയും മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ ഈ ഹെയര്‍മാസ്ക് സഹായിക്കുന്നതാണ്. ചര്‍മ്മത്തിലെ വരള്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തലയില്‍ നിന്നും ചൊറിച്ചിലും അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
പഴവും വെളിച്ചെണ്ണയും
പഴവും വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക് തലയില്‍ നിന്നും താരന് കളയാന്‍ വളരെധികം സഹായിക്കുന്നതാണ്. ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിനായി നല്ലതുപോലെ പഴുത്ത പഴം എടുക്കുക. പഴം ഉടച്ചതിനു ശേഷം ഇതിലേയ്ക്ക് 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ശിരോചര്‍മ്മത്തില്‍ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ വാഷ് ചെയ്യാവുന്നതാണ്.
ഈ ഹെയര്‍മാസ്ക് പതിവാക്കിയാല്‍, മുടി മോയ്സ്ച്വര്‍ ചെയ്യുന്നതാണ്. ശിരോചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്യുന്നതാണ്. മുടി വരണ്ട് പോകുന്നത് തടയുന്നു. മുടി നല്ലതുപോലെ സില്‍ക്കിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
പഴം നാരങ്ങനീര്
പഴവും നാരങ്ങനീരും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്കും തലയില്‍ നിന്നും താരന് അകറ്റാന്‍ സഹായിക്കുന്നതാണ്. ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിനായി നല്ലതുപോലെ പഴുത്ത ഒരു പഴം എടുക്കുക. ഇത് ഉടയ്ക്കുക. ഇതിലേയ്ക്ക് ഒന്നര ടേബിള്‍സ്പൂണ്‍ നാരങ്ങനീര് ചേര്‍ക്കുക. മിക്സ് ചെയ്തതിനുശേഷം ശിരോചര്‍മ്മത്തില്‍ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോള്‍ കഴുകാവുന്നതാണ്.
തലയിലെ യീസ്റ്റ് ഇന്ഫക്ഷന് കുറയ്ക്കാന്‍ നാരങ്ങനീര് സഹായിക്കുന്നതാണ്. തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ നാരങ്ങനീര് സഹായിക്കുന്നു. അതുപോലെ, പഴം ശിരോചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നു. മുടിയെ സ്മൂത്താക്കി നിലനിര്‍ത്താനും പഴം സഹായിക്കുന്നതാണ്.
ഫലം ലഭിക്കാന്‍
ഈ ഹെയര്മാസ്കിന്റെ ഫലം കൃത്യമായി ലഭിക്കണമെങ്കില്‍ ശരിയായ വിധത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ഉപയോഗിക്കുക. ഈ ഹെയര്‍മാസ്കുകള്‍ ഉപയോഗിച്ചാല്‍, ഷാംപൂ വാഷ് ചെയ്യാന്‍ മറക്കരുത്. അടുപ്പിച്ച് കുറച്ചുമാസം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
