Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുടികൊഴിച്ചിലും കഷണ്ടിയും അകറ്റാൻ ഒരു ആയുർവേദ ഒറ്റമൂലി
ഒരു 30 വയസ്സ് കഴിയുമ്പോഴേയ്ക്കും ഇന്ന് മിക്കവർക്കും മുടികൊഴിച്ചിലും കഷണ്ടിയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചിലർക്ക് നെറ്റി കയറുന്ന പ്രശ്നമായിരിക്കും. എന്നാൽ, മറ്റു ചിലർക്ക് നെറുകയിലും, പിൻഭാഗത്തുമായി കഷണ്ടി രൂപപ്പെടാറുണ്ട്. ഈ പ്രശ്നം പരിഹരിച്ച് മുടി നല്ലപോലെ വളരാൻ നല്ല ആയുർവേദ എണ്ണകൾക്ക് സാധിക്കും.

കഷണ്ടി വരുന്നതിനു പിന്നിൽ
സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മുടി കൊഴിച്ചിലിന് കാരണമാവുകയും, ഇത് കഷണ്ടിയിലേയ്ക്ക് നയിക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ അയേണിന്റെ കുറവും, പ്രോട്ടീൻ കുറവും, വിറ്റമിൻ ഡി, സിങ്ക് എന്നിവയുടെ അഭാവവുമെല്ലാം മുടി കൊഴിച്ചിലിന് കാരണമണ്. ഇവ കൃത്യമായ അളവിൽ നിയന്ത്രിച്ച് നിലനിർത്തിയില്ലെങ്കിൽ കഷണ്ടി വരാനുള്ള സാധ്യതയും വർദ്ധിക്കുന്നുണ്ട്.
ചിലരിൽ അലോപേഷ്യ, അതുപോലെ, തലയോട്ടിയിൽ അണുബാധ എന്നിവ ഉണ്ടാകാം. ഇതും കഷണ്ടിയിലേയ്ക്ക് നയിക്കുന്ന കാരണങ്ങളിൽ ഒന്നാണ്. കൂടാതെ, ഓട്ടോഇമ്മ്യൂൺ സിസ്റ്റം ഉള്ളവരിലും കഷണ്ടിയും മുടികൊഴിച്ചിലും ഉണ്ടായേക്കാം. കൃത്യമായി ഉറക്കം ലഭിക്കാതിരിക്കുന്നവരിലും, അമിതമായി മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിലും മുടികൊഴിച്ചിലും കഷണ്ടിയും കണ്ടുവരുന്നുണ്ട്. ചില രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിലും പാർശ്യഫലം എന്ന രീതിയിൽ മുടി കൊഴിച്ചിലും കഷണ്ടിയും കണ്ടുവരുന്നു. കൂടാതെ, പാരമ്പര്യമായും കഷണ്ടി വരാവുന്നതാണ്.
പരിഹാരം
അമിതമായിട്ടുള്ള മുടികൊഴിച്ചിലും, ഇതുമൂലം ഉണ്ടാകുന്ന കഷണ്ടിയും ഒഴിവാക്കാൻ നല്ലൊരു ആയുർവേദ എണ്ണ വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് തയ്യാറാക്കാൻ, നീലയമരി, ഭൃംഗരാജ്, നെല്ലിക്ക, ബ്രഹ്മി, കറ്റാർവാഴ, ഉലുവ, അശ്വഗന്ധ, നെല്ലിക്ക എന്നിവയാണ് വേണ്ടത്.
തയ്യാറാക്കാം
ഇത് തയ്യാറാക്കി എടുക്കാൻ ഒരുപിടി നീലയമരി എടുക്കുക. അതുപോലെ, ഭൃംഗരാജ് ഒരുപിടി എടുക്കുക, ബ്രഹ്മി അരകപ്പ്, കറ്റാർവാഴ ജെൽ ഒരു കപ്പ്, ഉലുവ മൂന്ന് ടീസ്പൂൺ, അശ്വഗന്ധ 3 എണ്ണം, നെല്ലിക്ക 5 എണ്ണം എന്നിങ്ങനെ എടുക്കുക. ഇവ നന്നായി ചതച്ചെടുക്കണം. അതിനുശേഷം അടുപ്പിൽ കട്ടിയുള്ള പാത്രം വെയ്ക്കുക. ഇരുമ്പിന്റെ ചീനച്ചട്ടി ഉണ്ടെങ്കിൽ അത് എടുക്കുന്നതാണ് നല്ലത്. ചട്ടി ചൂടായതിനുശേഷം അതിലേയ്ക്ക് 2 ലിറ്റർ വെളിച്ചെെണ്ണ ചേർക്കുക. ഒപ്പം ചതച്ചുവെച്ചിരിക്കുന്ന കൂട്ടും ചേർക്കണം.
എണ്ണ തിളയ്ക്കുന്നതിനനുസരിച്ച് നന്നായി ഇളക്കി കൊടുക്കണം. അവസാനം ചേർത്തിരിക്കുന്ന ചേരുവകൾ നന്നായി മൊരിഞ്ഞ് എണ്ണയുടെ നിറം മാറി വരുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വെയ്ക്കുക. ചൂടാറിയതിനുശേഷം അരിച്ചുമാറ്റി കുപ്പിയിലാക്കുക. എന്നും കുളിക്കുന്നതിന് അര മണിക്കൂർ മൂൻപ് എണ്ണ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. അതിനുശേഷം, നന്നായി ഷാംപൂ വാഷ് ചെയ്ത് കഴുകി കളയേണ്ടതാണ്. ഷാംപൂ ഉപയോഗിക്കുമ്പോൾ നാച്വറൽ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
ഗുണങ്ങൾ
ഇതിൽ ചേർത്തിരിക്കുന്ന ഭൃംഗരാജ് മുടി നന്നായി വളരാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയുന്നു. നീലയമരി, മുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകാനും മുടി വളരാനും സഹായിക്കുന്നു. നെല്ലിക്കയിൽ വിറ്റമിൻ സി, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മുടിയ്ക്ക് വേരിൽ നിന്നും ബലം നൽകുന്നു. മുടി വളരാൻ സഹായിക്കുന്നു. അശ്വഗന്ധ ഹോർമോൺ വ്യത്യയാനങ്ങളെ നിയന്ത്രിച്ച് നിർത്തുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.
ബ്രഹ്മി മുടിയെ വേരിൽ നിന്നും ബലപ്പെടുത്തുന്നു. മുടിയെ നല്ലപോലെ നൗറിഷ് ചെയ്തെടുക്കാനും സഹായിക്കുന്നുണ്ട്. ഉലുവയിൽ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിരിക്കുന്നതിനാൽ, മുടി നല്ല ബലത്തോടെ വളരാൻ സഹായിക്കും.കറ്റാർവാഴ മുടിയുടെ പിഎച്ച് ലെവൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. അതിനാൽ, മുടി വരണ്ട് പോകാതിരിക്കാനും, മുടിയിലെ മോയ്സ്ച്വർ കണ്ടന്റ് നിലനിർത്താനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾക്ക് തലനീരിറക്കം, കഫക്കെട്ട് എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം എണ്ണകൾ തയ്യാറാക്കി ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ തന്നെ, ഓരോരുത്തരുടെ ആരോഗ്യസ്ഥിതിയ്ക്കനുസരിച്ച് എണ്ണയുടെ ഫലത്തിലും വ്യത്യാസം വരാം. അതിനാൽ, ആദ്യം നിങ്ങൾക്ക് മുടികൊഴിച്ചിൽ, കഷണ്ടി എന്നിവ എന്തുകൊണ്ട് വരുന്നു എന്നതിന്റെ കാരണം കണ്ടെത്തുക. അതിനുശേഷം ചികിത്സിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
