Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
താരന് വേരോടെ തുരത്തും ആപ്പിള്‍ സിഡാര്‍ വിനീഗറും ബേക്കിംഗ് സോഡയും
സൗന്ദര്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒന്നാണ്. പലപ്പോഴും കേശ സംരക്ഷണവും ഇതിന്റെ പിന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ പ്രതിസന്ധി ഉണ്ടാക്കുന്നതാണ് താരന്. മുടിയുടെ ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് കരുത്തും തിളക്കവും നല്‍കുന്നതിനും സഹായിക്കുന്ന പൊടിക്കൈകളാണ് എന്തുകൊണ്ടും മികച്ചത്. താരന് എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് നമുക്ക് എപ്രകാരം ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപയോഗിക്കാം എന്ന് നോക്കാം.
ഇവ രണ്ടും ചേരുമ്പോള്‍ അത് മുടിയില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതില്‍ ബേക്കിംഗ് സോഡ മികച്ചൊരു ക്ലെന്‍സറാണ്. ഇത് തലയോട്ടിയിലെ അഴുക്കിനെ ഇല്ലാതാക്കുകയും അത് നിങ്ങളുടെ മുടിയില്‍ നിന്ന് താരനെ വേരോടെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ, എണ്ണമയമുള്ള തലയോട്ടിയിലെ പ്രശ്നം പരിഹരിക്കാനും ഇത് സഹായിക്കും. മുടിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് ഈ രണ്ട് മിശ്രിതങ്ങളും സഹായിക്കുന്നു.

മുടിക്ക് തിളക്കം നല്‍കുന്നതിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. ഇതിലുള്ള മികച്ച ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളാണ്, ഇത് തലയോട്ടിയിലെ താരനെ നേരിട്ട് ഇല്ലാതാക്കുന്നത്. കൂടാതെ, ഇത് നേരിയ അസിഡിറ്റി ഉള്ളതിനാല്‍, ആല്‍ക്കലൈസിംഗ് ബേക്കിംഗ് സോഡ കാരണം നേരിട്ട് ബാധിക്കുന്ന തലയോട്ടിയിലെ സ്വാഭാവിക pH പുനഃസ്ഥാപിക്കുന്നതിനും സഹായിക്കുന്നു. ഇത് മുടിയുടെ തിളക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. എപ്രകാരം താരനെ ഇല്ലാതാക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും ബേക്കിംഗ് സോഡയും ഉപയോഗിക്കാം എന്ന് നോക്കാം.
ആവശ്യമുള്ള വസ്തുക്കള്‍
- 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ
- 3 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍
- 100 മില്ലി വെള്ളം
തയ്യാറാക്കുന്നത്
വെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുക. അടുത്തതായി, ഈ മിശ്രിതത്തിലേക്ക് ബേക്കിംഗ് സോഡ ചേര്‍ക്കുക. എല്ലാ ചേരുവകളും ഒരുമിച്ച് ഇളക്കി ഇത് മുടി കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുക. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു. എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടാതെ ഇവയെങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം.

ഉപയോഗിക്കുന്നത്
ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് ഇത് കൊണ്ട് മുടി കഴുകുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ തലയോട്ടിയിലും മുടിയുടെ നീളം എത്രയാണെന്ന് വെച്ചാല്‍ അത്രയും ഉപയോഗിച്ച് മുടി കഴുകുക. ഉപയോഗിക്കുമ്പോള്‍ 5 മുതല്‍ 7 മിനിറ്റ് വരെ മസാജ് ചെയ്യുക. കൂടാതെ ഇളം ചൂടുവെള്ളത്തില്‍ വേണം മുടി കഴുകുന്നതിന്. എന്നാല്‍ ഷാമ്പൂവിന് ശേഷം കണ്ടീഷണര്‍ ഉപയോഗിക്കേണ്ടതില്ല. ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടി കഴുകുന്നതും വേനലില്‍ താരന് ഒഴിവാക്കും. എന്നാല്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇല്ലാത്ത പക്ഷം അത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ആഴ്ചയില്‍ ഒരു തവണ മാത്രം ഇത് ഉപയോഗിച്ചാല്‍ മതി.

താരന് ഇല്ലാതാക്കുന്നു
താരന് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. താരന് നിങ്ങളുടെ ആത്മവിശ്വാസത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. താരന് പൂര്‍ണമായും ഇല്ലാതാക്കി അത് മുടിയുടെ ആരോഗ്യത്തിന് ഗുണം നല്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് താരന് കൊണ്ടുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം കാണാം. ഇത് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടിയുടെ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ഈ മിശ്രിതം തലയില്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
