Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
താരന് നിസ്സാരമല്ല: അറിയണം ഇതെല്ലാം
മുടി സംരക്ഷണത്തില് എപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ഒന്ന് തന്നെയാണ് താരന്. എന്നാല് അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. പക്ഷേ പലപ്പോഴും നിങ്ങളുടെ തന്നെ ചില ശീലങ്ങളാണ് താരനെ വഷളാക്കുന്നത്. അത് തിരിച്ചറിഞ്ഞ് വേണം പരിഹരിക്കുന്നതിന്.
താരന് എന്നത് ഇന്നത്തെ കാലത്ത് വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് താരനെ പലരും മറക്കുന്നു. എണ്ണ തേക്കുന്നത് അധികമായാല് പോലും താരന് ഉണ്ടാവുന്നു എന്നത് തന്െനയാണ് കാര്യം. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് താരനെ എപ്രകാരം ഇല്ലാതാക്കാം എന്നതിനെക്കുറിച്ചും നമുക്ക് അറിയണം.

എങ്ങനെയെങ്കിലും താരനെ ഇല്ലാതാക്കുന്നതിന് ശ്രമിക്കുമ്പോള് അത് നിങ്ങളുടെ ചര്മ്മത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ ചില പാര്ശ്വഫലങ്ങള് ഉണ്ടാവുന്നുണ്ട്. ഇവയെ തിരിച്ചറിഞ്ഞ് വേണം ചര്മ്മത്തില് പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട ഘടകങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്നറിയാം.
ഷാമ്പൂ ഉപയോഗിക്കുന്നത്
പലരും ദിവസത്തില് രണ്ട് തവണയെങ്കിലും ഷാമ്പൂ ഉപയോഗിക്കുന്നവരുണ്ടാവും. അതല്ലെങ്കില് ആഴ്ചയിലെ ഏഴ് ദിവസവും ഉപയോഗിക്കുന്നവരുണ്ടാവാം. ഇവരില് താരനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള് താരന് വര്ദ്ധിക്കുകയാണ് ചെയ്യുന്നത്. താരന് വളരുന്നതിനുള്ള അനുകൂല സാഹചര്യം മുടി ഡ്രൈ ആവുന്നതിലൂടെ ഉണ്ടാവുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഷാമ്പൂ ചെയ്യുന്നവര് ഒന്ന് ശ്രദ്ധിക്കണം.
കണ്ടീഷണര് ഉപയോഗിക്കാതിരിക്കുന്നത്
ഇന് ഷാമ്പൂ ചെയ്താലും പലരും കണ്ടീഷണര് ഉപയോഗിക്കാന് മടിക്കുന്നു. ഇത് അത്ര നല്ല ശീലമല്ല. തലയിലെ അഴുക്കും മറഅറും പോവുമ്പോള് ഷാമ്പൂ സ്വാഭാവികമായുള്ള സെബത്തേയും ഇല്ലാതാക്കുന്നു. എന്നാല് അതിന് പരിാഹരം കാണുന്നതിന് വേണ്ടി നമുക്ക് ഷാമ്പൂ ഉപയോഗിച്ച ശേഷം കണ്ടീഷണര് ഉപയോഗിക്കാം. ഇത് മുടിയില് ആവശ്യത്തിന് വിറ്റാമിനുകളും പോഷകങ്ങളും ചേര്ക്കുന്നു, അവ നിങ്ങളുടെ മുടിയുടെ തിളക്കവും അളവും വര്ദ്ധിപ്പിക്കുന്നു. താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കും.
ഫംഗസിന്റെ വളര്ച്ച
മുടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കില് അത് പലപ്പോഴും ഫംഗസിന്റെ വളര്ച്ചയിലേക്ക് എത്തുന്നുണ്ട്. നിരവധി ഫംഗല് അണുബാധകള് തലയോട്ടിയില് ഉണ്ടാവുന്നു. ഇതില് തന്നെ മലാസെസിയ എന്ന ഫംഗസിന്റെ അമിതവളര്ച്ചയാണ് താരന് കാരണമാകുന്നത്. ഇത് കൂടാതെ ഇത്തരംഫംഗസുകള് മുഖക്കുരുവിലേക്കും നയിക്കുന്നു. താരന് പൂര്ണമായും ഇല്ലാതാക്കാന് സാധിക്കില്ലെങ്കിലും നിയന്ത്രിക്കാന് സാധിക്കും. അതിലൂടെ മുഖക്കുരുവും മറ്റ് ചര്മ്മപ്രശ്നങ്ങളും പ്രതിരോധിക്കാം.
ശരിയായി മുടി കഴുകാത്തത്
സമയക്കുറവ് കാരണമോ അല്ലെങ്കില് മറ്റെന്തെങ്കിലും കാരണം മൂലം പലരും ശരിയായ രീതിയില് മുടി കഴുകാതിരിക്കുന്നു. ഇത് അഴുക്കും താരനും എണ്ണമയവും വര്ദ്ധിപ്പിക്കുന്നു തലയോട്ടിയില് വളരെയധികം അഴുക്കും എണ്ണ സ്രവവും ഉണ്ടാകുമ്പോള്, മലാസെസിയ അമിതമായി വളരുകയും താരന് വളരുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ബാക്കിയുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ശരിയായി മുടി ചീകാത്തത്
മുടി ചീകുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു എന്ന് എത്ര പേര്ക്ക് അറിയാം. ഇത് തലയോട്ടിയിലുടെ അഴുക്കിനേയും നീക്കം ചെയ്യും. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നല്ല മുടിക്കും വേണ്ടി നമുക്ക് ശരിയായി മുടി ചീകാവുന്നതാണ്. അമിതമായി അമര്ത്തി ചീകാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് മുടി കൊഴിച്ചില് കാരണമാകുകയും നിങ്ങളുടെ തലയോട്ടിക്ക് കേടുവരുത്തുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും.



Click it and Unblock the Notifications
