Latest Updates
-
ചിങ്ങം രാശിയിലെ ബുധന്റെ സഞ്ചാരം: ഇന്ന് ഡിജിറ്റൽ ഇടപാടുകളിൽ വൻ തടസ്സം, ഈ സമയങ്ങൾ ഒഴിവാക്കി മുന്നേറാം -
ചന്ദ്രൻ കർക്കടക രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമോ? -
ശ്രാവണ സോമവാരവും സോമ പ്രദോഷവും: ഇന്ന് ഈ 3 രാശിക്കാർക്ക് തൊഴിലിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ഓഗസ്റ്റ് 10: സോമ പ്രദോഷ വ്രതവും തിങ്കളാഴ്ചയും; ഇന്ന് ഭാഗ്യം തെളിയുന്ന 7 രാശിക്കാർ ഇവർ! -
2026 ഓഗസ്റ്റ് 10: ചന്ദ്രന്റെ രാശിമാറ്റം ജീവിതത്തിൽ വലിയ മാറ്റങ്ങൾ; ഇന്നത്തെ നക്ഷത്രഫലവും ശുഭമുഹൂർത്തങ്ങളും അറിയാം -
തിങ്കളാഴ്ചത്തെ രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
വീടിന്റെ മുൻവാതിലിൽ സിംഹപ്രതിമയും കണ്ണാടിയും വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യം നഷ്ടപ്പെടാം! -
മംഗള ഗൗരി വ്രതം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ അടുക്കളയിലും വാതിലിലും ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഓഗസ്റ്റ് 12-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദോഷമുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ വീട്ടിൽ വരുത്തൂ, ഐശ്വര്യം കൂടും! -
ഫ്രീഡം സെയിൽ ഓഫറുകൾ കണ്ട് ചാടിവീഴല്ലേ; ഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകളിൽ നിന്ന് പണവും ചർമ്മവും രക്ഷിക്കാം
വേനലില്‍ എണ്ണമയമുള്ള ചര്‍മ്മം വഷളാകുന്നത് പെട്ടെന്ന്; നിയന്ത്രിക്കാനുള്ള വഴിയിത്
എണ്ണമയമുള്ള ചര്‍മ്മം കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളി തന്നെയാണ്. നമ്മുടെ ചര്‍മ്മം സെബം പുറത്തുവിടുന്നു. വിവിധ ലിപിഡുകളുടെ സങ്കീര്‍ണ്ണ മിശ്രിതം കൊണ്ട് നിര്‍മ്മിച്ച എണ്ണമയമുള്ളതും മെഴുക് പോലെയുള്ളതുമായ ഒരു വസ്തുവാണ് ഇത്. അവ മനുഷ്യന്റെ ചര്‍മ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെയും സുഷിരങ്ങളിലെ അഴുക്കും നീക്കം ചെയ്യുന്നു.
എന്നിരുന്നാലും, സെബാസിയസ് ഗ്രന്ഥികള്‍ അമിതമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് അമിതമായ സെബം ഉല്പാദനത്തിന് കാരണമാകുന്നു. ഇതാണ് പലര്‍ക്കും എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ചര്‍മ്മത്തിന് കാരണമാകുന്നത്. നിങ്ങളുടെ ചര്‍മ്മത്തിലെ അമിതമായ എണ്ണമയം നീക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ പ്രതിവിധികളുണ്ട്. ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ഇവയുടെ സഹായം തേടാവുന്നതാണ്.

കറ്റാര്‍വാഴ
സുഷിരങ്ങള്‍ ചുരുക്കി ചര്‍മ്മത്തിലെ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ കഴിവുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ആവശ്യത്തിന് ജലാംശവും നല്കുന്നു. ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കറ്റാര്‍ വാഴ ജെല്‍ പുരട്ടുക. രാത്രി മുഴുവന്‍ വച്ചശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയിലെ പോളിഫെനോള്‍ പോലുള്ള ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ മുഖക്കുരു ചികിത്സിക്കുന്നതിനും സെബം ഉത്പാദനം കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാരങ്ങ നീര് ചേര്‍ത്ത ഒരു കപ്പ് ഗ്രീന്‍ ടീ പതിവായി കുടിക്കുക. കൂടാതെ, ഉപയോഗിച്ച ഗ്രീന്‍ ടീ ബാഗുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഗ്രീന്‍ ടീ ബാഗ് റഫ്രിജറേറ്ററില്‍ വച്ച് തണുപ്പിച്ചശേഷം മുഖം വൃത്തിയാക്കി മുഖത്ത് പുരട്ടുക.

തേന്‍
മുഖത്തെ എണ്ണ ഉല്പാദനം കുറയ്ക്കാനായി തേന്‍ നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു തടയുന്നു. നിങ്ങളുടെ മുഖം നന്നായി വൃത്തിയാക്കുക. തേന്‍ മുഖത്ത് പുരട്ടി 5-7 മിനിറ്റ് മുകളിലേക്ക് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക. നേരിയ മോയ്സ്ചറൈസര്‍ പ്രയോഗിക്കുക.

പാല്
എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് അത്ഭുതകരമായ വീട്ടുവൈദ്യമാണ് പാല്. എണ്ണമയമുള്ള ചര്‍മ്മത്തെ മൃദുവുമാക്കുന്നതിനുള്ള പ്രകൃതിദത്ത ഓയില്‍ ഫ്രീ ക്ലെന്‍സറായി പാല് കണക്കാക്കപ്പെടുന്നു. ആല്‍ഫ ഹൈഡ്രോക്സി ആസിഡുകള്‍ അടങ്ങിയ പാല്, ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക പി.എച്ച് ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യുന്നു. രണ്ടോ മൂന്നോ തുള്ളി ലാവെന്‍ഡര്‍ ഓയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പാലില്‍ കലര്‍ത്തുക. രാത്രിയില്‍ കിടക്കുന്ന നേരം ഈ മിശ്രിതം തുണിയില്‍ മുക്കി മുഖത്ത് പുരട്ടുക. കുറച്ച് നേരം മസാജ് ചെയ്യുക. എന്നിട്ട് രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

മുട്ടയുടെ വെള്ള
വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ് മുട്ട. എണ്ണമയമുള്ള ചര്‍മ്മത്തെ വരണ്ടതാക്കാന്‍ മികച്ച രീതിയില്‍ ഇത് പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇത് എണ്ണമയമുള്ള ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ള എടുത്ത് അടിച്ച് ചര്‍മ്മത്തില്‍ പുരട്ടുക. വരണ്ടശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക. മുട്ടയുടെ വെള്ളയില്‍ നാരങ്ങാ നീര് ചേര്‍ത്തും മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

നാരങ്ങ നീര്
എണ്ണമയമുള്ള ചര്‍മ്മത്തിന് അത്ഭുതകരമായ മറ്റൊരു വീട്ടുവൈദ്യമാണ് നാരങ്ങാ നീര്. സിട്രിക് ആസിഡിന്റെ നല്ല ഉറവിടമായ നാരങ്ങ ചര്‍മ്മത്തിന് ഒരു രേതസ് പോലെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ശുദ്ധമായ നാരങ്ങ നീരും ഒന്നര ടീസ്പൂണ്‍ വെള്ളവും മിക്സ് ചെയ്യുക. ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കി ചര്‍മ്മത്തില്‍ പുരട്ടുക. 10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. അതിനുശേഷം എണ്ണയില്ലാത്ത ഹെര്‍ബല്‍ മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക. മികച്ച ഗുണങ്ങള്‍ക്കായി ദിവസവും ഒരിക്കല്‍ ഇത് ചെയ്യുക.

കക്കിരി
എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ് കക്കിരി. ഇത് നിങ്ങള്‍ക്ക് തൃപ്തികരവുമായ ഫലങ്ങള്‍ നല്കുന്നു. വിറ്റാമിന്‍ എ, ഇ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ കക്കിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും മൃദുവാക്കാനും സഹായിക്കും. കട്ടിയുള്ള കഷ്ണങ്ങളാക്കി കക്കിരി മുറിച്ച് മുഖത്ത് പുരട്ടുക. രാത്രി മുഴുവന്‍ വിട്ട ശേഷം രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഉറങ്ങുന്നതിനുമുമ്പ് ഇത് ദിവസവും ചെയ്യുക.

തൈര്
എണ്ണമയമുള്ള മുഖത്തിന് ഏറ്റവും മികച്ചതാണ് തൈര്. ഇതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് മുഖത്ത് നന്നായി പുരട്ടി 15 മിനിറ്റ് വിടുക. എന്നിട്ട് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ദിവസവും ഒരിക്കല്‍ ഇത് ചെയ്യുക.



Click it and Unblock the Notifications
