Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
താരന്റെ മൂല കാരണം തലയോട്ടിയില വരള്‍ച്ച: ആയുര്‍വ്വേദത്തില്‍ പരിഹാരം
പലപ്പോഴും തലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നോ, എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവര്‍ക്ക് ആയുര്‍വ്വേദത്തില്‍ ചില പൊടിക്കൈകള്‍ ഉണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇതിനെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദത്തില്‍ പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നതിന് മുന്‍പ് എന്തുകൊണ്ടാണ് തലയോട്ടിയില്‍ വരള്ച്ചയുണ്ടാവുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ചര്‍മ്മവുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളാണ് ഇതിന് കാരണം.
വരണ്ട തലയോട്ടിക്കുള്ള കാരണങ്ങള്‍ , ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ ആദ്യം കൃത്യമായി മനസ്സിലാക്കണം. അതിന് ശേഷം മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചര്‍മ്മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നതിനും അമിതമായ അളവില്‍ എണ്ണ ഉത്പാദിപ്പിക്കുന്നില്ല എന്നതും എല്ലാം തിരിച്ചറിയേണ്ടതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലും കാണിക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. വരണ്ട തലയോട്ടിക്കുള്ള ചില കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

കാരണങ്ങള്‍
ഇടക്കിടെ ഷാമ്പൂ ചെയ്യുന്നത് പലപ്പോഴും തലയോട്ടിയിലെ സ്വാഭാവിക എണ്ണമയത്തെത ഇല്ലാതാക്കുന്നു. ഇത് മുടിയുടെയും തലയോട്ടിയുടേയും ജലാംശത്തെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ തലയോട്ടി വരണ്ടതും ചൊറിച്ചില്‍ ഉണ്ടാകുന്നതുമായ അവസ്ഥയിലേക്ക് പലപ്പോഴും ഷാമ്പൂവിന്റെ ഉപയോഗം കാരണമാകുന്നു. ഇത് മുടി പൊട്ടിന്നതിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള ഷാമ്പൂ ഉപയോഗിക്കേണ്ടതാണ്.
ഹെയര്‍സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും ഹെയര്‍സ്റ്റൈലിംഗ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്തതുന്നു. അതുകൊണ്ട് തന്നെ ഹെയര്‍സ്റ്റൈലിംഗ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഉണ്ടാവുന്ന മാറ്റങ്ങളാണ് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

എക്സിമ
വരണ്ട തലയോട്ടിക്ക് കാരണം പലപ്പോഴും എക്സിമ പോലുള്ള ചര്‍മ്മരോഗങ്ങളും ആയിരിക്കും. ഇത് സാധാരണയായി പലപ്പോഴും തലയോട്ടി വളരെ വരണ്ടതും ചൊറിച്ചില്‍, ചുവപ്പ്, വിള്ളല്‍ എന്നിവയെല്ലാം ഉണ്ടായിരിക്കാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ അല്പം ശ്രദ്ധിക്കണം. എക്സിമ തലയോട്ടിയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ സമ്മര്‍ദ്ദം, രാസവസ്തുക്കള്‍ എന്നിവയെല്ലാം തലയോട്ടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഇതിനെല്ലാം ആയുര്‍വ്വേദ പരിഹാരങ്ങള്‍ നമുക്ക് നോക്കാം.
തലപ്പൊതിചില്
വരണ്ട തലയോട്ടിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ആയുര്‍വ്വേദ പ്രകാരം തലപൊതിച്ചില്‍ ചെയ്യുന്നു. ആയുര്‍വ്വേദത്തില്‍ ഇത് ചെയ്യുന്നതിലൂടെ പലപ്പോഴും ഔഷധ എണ്ണകളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. നെല്ലിക്ക, പഞ്ചഗന്ധ തുടങ്ങിയവയെല്ലാം തന്നെ തല പൊതിച്ചിലിനായി ഉപയോഗിക്കുന്നു. ഇത് തലമുടിയെ പോഷിപ്പിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഇതെല്ലാം തലയോട്ടിയിലെ വരള്‍ച്ചയെ കുറക്കുന്നു.

തല മസ്സാജ് ചെയ്യുക
തലമസ്സാജ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നാണ്. ഇതിന് വേണ്ടി ആയുര്‍വ്വേദ പ്രകാരം എണ്ണകള്‍ ഉപയോഗിക്കാം. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ബ്രഹ്മി, വേപ്പ് തുടങ്ങിയവ മിക്സ് ചെയ്ത എണ്ണകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെയും തലയോട്ടിയുടെ ആരോഗ്യത്തേയും സഹായിക്കുന്നു. ഇത് നിങ്ങളുടെ രോമകൂപങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു. കൂടാതെ മുടി കൊഴിച്ചില്‍ പൂര്‍ണമായും കുറക്കുന്നു.
ബ്രഹ്മി
ബ്രഹ്മി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. മനസ്സിനെ ശാന്തമാക്കുന്നതിനും സമ്മര്‍ദ്ദം കുറക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് ബ്രഹ്മി. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ബ്രഹ്മിയിട്ട് എണ്ണ കാച്ചി തേക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ തിരിച്ചെടുക്കുന്നതിനും മുടി സംരക്ഷണത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications
