Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
പുരുഷന്മാരില് കഷണ്ടിയും മുടി കൊഴിച്ചിലും പൂര്‍ണമായും മാറ്റാന്‍ ആയുര്‍വ്വേദം
മുടി കൊഴിച്ചില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടാക്കും. പൊതുവായി കഷണ്ടി പോലുള്ള പ്രശ്നങ്ങള്‍ അലട്ടുന്നത് പുരുഷന്മാരെയാണ്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുകയും അതിനെ എത്രത്തോളം പ്രതിരോധിക്കാം എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ആയുര്‍വ്വേദ പരിഹാരത്തിലൂടെ മുടി കൊഴിച്ചില്‍ ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു.
പലപ്പോഴും മുടിയുടെ ആരോഗ്യത്തിനായി നമ്മള് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കാം. അതിലുപരി എന്തുകൊണ്ടാണ് മുടി കൊഴിച്ചിലും കഷണ്ടിയും ഉണ്ടാവുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ദോഷങ്ങള്‍ എന്നറിയപ്പെടുന്ന ശരീരത്തിന്റെ ഊര്‍ജ്ജത്തെ സന്തുലിതമാക്കുന്നതിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

ദോഷങ്ങള്‍ തിരിച്ചറിയുക
ആയുര്‍വേദത്തില്‍, മൂന്ന് പ്രാഥമിക ദോഷങ്ങള്‍ ആണ് ഉള്ളത്. അവ- വാതം, പിത്തം, കഫം എന്നിങ്ങനെയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നതാണ് ഇവ. മുടി കൊഴിച്ചില്‍ പലപ്പോഴും പിത്ത ദോഷത്തിലെ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മര്‍ദ്ദം, മോശം ഭക്ഷണക്രമം അല്ലെങ്കില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാല്‍ ഈ അസന്തുലിതാവസ്ഥ ഉണ്ടാകാം. സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ ആയുര്‍വേദ വിദഗ്ധര്‍ ജീവിതശൈലി മാറ്റങ്ങളും ഔഷധ ചികിത്സകളും ശുപാര്‍ശ ചെയ്യുന്നു.
ആയുര്‍വ്വേദ പരിഹാരം
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ആയുര്‍വേദം നിരവധി ഔഷധസസ്യങ്ങളെക്കുറിച്ച് പറയുന്നു. അതില്‍ കൈയ്യോന്നി വളരെ മികച്ചതാണ്. അത് മാത്രമല്ല നെല്ലിക്കയും ഉപയോഗിക്കാവുന്നതാണ്. ഇത് പലപ്പോഴും എണ്ണകളിലും ഷാംപൂകളിലും ഉപയോഗിക്കുന്നു. നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ആര്യവേപ്പ് ഇത്തരത്തില്‍ മികച്ചതാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ ആയുര്‍വേദത്തില്‍ സമീകൃതാഹാരം നിര്‍ണായകമാണ്. ഇരുമ്പ്, സിങ്ക്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമാക്കണം. കൂടാതെ ഇലക്കറികള്‍, നട്സ്, വിത്തുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ മുടിയുടെ ആരോഗ്യത്തെ സഹായിക്കും. ജലാംശം അനിവാര്യമാണ്. അതിനായി ദിവസവും ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
ജീവിതശൈലിയിലെ മാറ്റങ്ങള്‍
ആയുര്‍വേദത്തില്‍ സമ്മര്‍ദ്ദ നിയന്ത്രണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. യോഗ, ധ്യാനം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ഇതിലൂടെ സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും സാധിക്കും. കൂടാതെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും തലയോട്ടിയെ പോഷിപ്പിക്കുന്നതിനും ചൂടുള്ള എണ്ണ ഉപയോഗിച്ച് പതിവായി തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.



Click it and Unblock the Notifications
