Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഈ കറുകറുത്ത എണ്ണ മൂന്ന് ടീസ്പൂണ്‍ മതി, നരച്ച മുടി കറുപ്പിക്കാം!
അകാലനര ഒഴിവാക്കി, മുടിയെല്ലാം ഏത് പ്രയത്തിലും കറുകറുപ്പായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു എണ്ണ പരിചയപ്പെട്ടാല്ലോ! വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്.

ഈ എണ്ണ പതിവാക്കിയാല്‍ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കും. ഒപ്പം മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും ഈ എണ്ണ സഹായിക്കും. ഇത്രയധികം ഗുണങ്ങളുള്ളതും, തികച്ചും പ്രകൃതിദത്തവുമായ ഹെയര്‍ കെയര്‍ ഓയില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1 കപ്പ്- വെളിച്ചെണ്ണ
1/2 കപ്പ്- കരിഞ്ചീരകം
1/2 കപ്പ്- കറ്റാര്‍വാഴ ജെല്‍
3 എണ്ണം- മഞ്ചിഷ്ട
തയ്യാറാക്കാം
നല്ല ചുവട് കട്ടിയുള്ള ഒരു പാത്രം എടുക്കുക. ഇത് അടുപ്പില്‍ വെച്ച് നല്ലപോലെ ചൂടായതിന് ശേഷം ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. വെളിച്ചെണ്ണയിലേയ്ക്ക് കരിഞ്ചീരകം, മഞ്ചിഷ്ട, കറ്റാര്‍വാഴ എന്നിവ ചേര്‍ത്ത് നല്ലപോലെ ചൂടാക്കി എടുക്കണം. ചേര്‍ത്ത ചേരുവകളെല്ലാം നല്ലപോലെ മൊരിഞ്ഞ്, എണ്ണയുടെ നിറം മാറിവരുന്ന സമയത്ത് അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കാവുന്നതാണ്. എണ്ണ നല്ലപോലെ ചൂടാറി കഴിയുമ്പോള്‍ അരിച്ച് കുപ്പിയിലാക്കി വെയ്ക്കാം. ഇത് കുളിക്കുന്നതിന് മുന്‍പ് മുടിയുടെ വേരില്‍ നിന്നും മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കുക. അതിനുശേഷം കെമിക്കലുകള്‍ അധികം ഇല്ലാത്ത ഷാംപൂ ഉപയോഗിച്ച് മുടി കഴുകി എടുക്കാവുന്നതാണ്.
ഗുണങ്ങള്‍
കരിഞ്ചീരകത്തില്‍ thymoquinone and nigellone എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. കൂടാതെ, കരിഞ്ചീരകത്തില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ധാരാളമാണ്. ഇത് താരന് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന linoleic acid, മുടി നരയ്ക്കുന്നത് തടയുകയും, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്കാന് സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചില്‍ തടയാനും മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും കരിഞ്ചീരകം സഹായിക്കുന്നുണ്ട്.
മറ്റുഗുണങ്ങള്‍
ഈ എണ്ണയില്‍ കരിഞ്ചീരകം മാത്രമല്ല, കറ്റാര്‍വാഴ, മഞ്ചിഷ്ട എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, മുടിയ്ക്ക് നല്ല ഉള്ള് വെയ്ക്കാനും, മുടി നല്ലപോലെ വളരാനും സഹായിക്കുന്നു. കൂടാതെ, തലയിലെ താരന് കുറയ്ക്കാനും, മുടിയ്ക്ക് കട്ടി കുറയുന്ന് പരിഹരിച്ച് നല്ല ബലമുള്ള മുടി നല്‍കാനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നീര്‍ക്കെട്ട് കഫക്കെട്ട് എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ എണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. ഒരു ദിവസത്തില്‍ മുടിയുടെ നിറം കറുപ്പാവുകയില്ല. അതിനാല്‍, നല്ല ഫലം ലഭിക്കാന്‍ പതിവായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മേല്‍ പറഞ്ഞിരിക്കുന്നത് ഒരു കപ്പ് എണ്ണയ്ക്ക് വേണ്ട ചേരുവകളുടെ അളവുകളാണ്. വെളിച്ചെണ്ണ കൂട്ടി എടുക്കുന്നതിനനുസരിച്ച്, ബാക്കി ചേരുവകളുടെ അളവില്‍ മാറ്റം വരുത്താനും ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications