Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
മുടി കൊഴിച്ചില്‍ ഒരു മാസത്തില്‍ മാറുന്ന കര്‍ക്കിടക മാസ ആയുര്‍വ്വേദ ടിപ്സ്
ആയുര്‍വ്വേദ ചികിത്സകള്‍ക്ക് പേര് കേട്ടതാണ് കര്‍ക്കിടക മാസം. ഈ മാസത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പല ദോഷഫലങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാസമാണ് കര്‍ക്കിടക മാസം. അതുകൊണ്ട് തന്നെ കര്‍ക്കിടക മാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം കര്‍ക്കിടക മാസത്തിലെ ആയുര്‍വ്വേദ ചികിത്സ സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നതിനും ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും വേണ്ടി കര്‍ക്കിടക മാസത്തിലെ ആയുര്‍വ്വേദ ചികിത്സ സഹായിക്കുന്നു.
മുടി കൊഴിച്ചില്‍ പോലും ഇല്ലാതാക്കുന്നതിന് കര്‍ക്കിടക മാസം സഹായിക്കുന്നു. അതിന് സഹായിക്കുന്ന ചില ചികിത്സാ രീതികളും പൊടിക്കൈകളും ഉണ്ട്. കര്‍ക്കിടക മാസത്തില്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല സൗന്ദര്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആയുര്‍വ്വേദത്തെ കൂട്ടു പിടിക്കാവുന്നതാണ്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. എങ്ങനെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ആയുര്‍വ്വേദത്തെ കര്‍ക്കിടക മാസത്തില്‍ കൂട്ടു പിടിക്കാം എന്ന് നോക്കാം.

ശിരോധാര
ശിരോധാര ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പരിഹരിക്കുന്നു. ചൂടുള്ള എണ്ണ തലയില്‍ ഒഴിച്ച് മസ്സാജ് ചെയ്യുന്നതിനെയാണ് ശിരോധാര എന്ന് പറയുന്നത്. ഇത് നിങ്ങളുടെ മുടിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ശിരോധാര. എന്നാല്‍ സ്വയം ചെയ്യുന്നതിനേക്കാള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ശിരോ അഭ്യംഗം
ശിരോ അഭ്യംഗം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലൂടെ വേരുകള്‍ക്കും തലയോട്ടികള്‍ക്കും പോഷകവും ഗുണങ്ങളും നല്കുന്നു. ഇതിലൂടെ മുടിയുടെ നര കുറയുന്നതിനും തലക്ക് തണുപ്പ് നല്‍കുന്നതിനും സഹായിക്കുന്നു. ഈ ചികിത്സ ചെയ്യുന്നതിലൂടെ മുടിയുടെ അറ്റങ്ങളെ ബലപ്പെടുത്തുകയും ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മുടികൊഴിച്ചില്‍ പ്രശ്നങ്ങളെ നേരിടാന്‍ സഹായിക്കുന്നു.

ബ്രഹ്മി കയ്യോന്നി എണ്ണ
ബ്രഹ്മി കയ്യോന്നി എണ്ണ മിക്സ് ചെയ്ത് നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുന്നു. മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് വരണ്ട മുടിയെ ഇല്ലാതാക്കുകയും താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും സാധിക്കുന്നു. അകാല നര പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ബ്രഹ്മി കയ്യോന്നി എണ്ണ സഹായയിക്കുന്നു. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
ഉലുവ തിളപ്പിച്ച വെള്ളം
മുടി കൊഴിച്ചിലിന് ആയുര്‍വ്വേദ പ്രകാരം ഉലുവ തിളപ്പിച്ച് ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഉലുവ വെള്ളത്തില്‍ തിളപ്പിച്ച് അത് കൊണ്ട് അടുത്ത ദിവസം രാവിലെ തല കഴുകുക. ഇത് തൈരില്‍ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം നെല്ലിക്കയോ അല്ലെങ്കില്‍ ഷിക്കക്കായയോ മിക്സ് ചെയ്ത് ഉപയോഗിക്കാം. തൈര് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

ഔഷധസസ്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി പറയുന്ന ഔഷധ സസ്യങ്ങള്‍ സ്ഥിരമായി കര്‍ക്കിടക മാസത്തില്‍ ഉപയോഗിക്കാം. കറ്റാര്‍വാഴ, കറിവേപ്പില, ചെമ്പരത്തി, നെല്ലിക്ക, ഉലുവ, വെളിച്ചെണ്ണ, എള്ളെണ്ണ തുടങ്ങിയവയെല്ലാം മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാവുന്നതാണ്. ഔഷധസസ്യങ്ങള്‍ നിങ്ങള്‍ക്ക് മുടിയില്‍ കൃത്യമായി ഉപയോഗിക്കാവുന്നതാണ്. ഈ പച്ചമരുന്നുകള്‍ എല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. ഇവയെല്ലാം തന്നെ മികച്ച ക്ലെന്‍സറുകള്‍ ആയും ഹെയര്‍പാക്ക് ആയും നമുക്ക് ഉപയോഗിക്കാം.



Click it and Unblock the Notifications

