Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പ്രേമേഹമുണ്ടോ, കണ്ണടച്ച് തുറക്കും മുന്‍പ് കഷണ്ടിയാവും: പക്ഷേ കഷണ്ടിയിലും മുടി വളര്‍ത്തും ആയുര്‍വ്വേദം
മുടിയുടെ ആരോഗ്യം പല കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടാം. അതില്‍ രോഗാവസ്ഥകള്‍ ഒരു പ്രധാന കാരണം തന്നെയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി രോഗങ്ങളില്‍ അപകടകരമായ അവസ്ഥയാണ് പ്രമേഹം എന്നത്. ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ വര്ദ്ധിപ്പിക്കുക മാത്രമല്ല മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രമേഹമാണ് മുടി കൊഴിച്ചിലിലേക്കും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിലേക്കും ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതിലേക്കും എത്തിക്കുന്നത്.
മുടിയുടെ ആരോഗ്യം എന്നത് എല്ലാവര്‍ക്കും പ്രധാനപ്പെട്ടത് തന്നെയാണ്. അതില്‍ തന്നെ ഓരോ മുടി കൊഴിയുമ്പോഴും നമ്മള്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് പ്രമേഹമാണോ വില്ലന്‍ എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വ്വേദ പരിഹാരത്തിലൂടെ നമുക്ക് ഈ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുരിങ്ങ എണ്ണ
മുടിക്ക് മുരിങ്ങ എണ്ണ നല്‍കുന്ന ഗുണം നിസ്സാരമല്ല, ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് മുരിങ്ങ എന്ന് നമുക്കറിയാം. ഭക്ഷണത്തിന് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇത് മുടിയുടെ ആരോഗ്യത്തിനും ഉപയോഗിക്കുന്നത്. കാഴ്ചശക്തിക്കും മൊത്തത്തിലുള്ള ശാരീരിക മാനസിക ആരോഗ്യത്തിനും സഹായിക്കുന്നതാണ് മുരിങ്ങ. ആയുര്‍വ്വേദ പ്രകാരം ഇത് ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുകയും അതോടൊപ്പം തന്നെ ഓക്‌സിഡേറ്റീവ് നാശത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഉപയോഗിക്കേണ്ട വിധം
മുരിങ്ങ എണ്ണ എടുത്ത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം മൃദുവായി മസ്സാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് നല്ല കുളിര്‍മ്മയും ആരോഗ്യവും നല്‍കുന്നു. ഇത്തരം അവസ്ഥകളില്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. മുടി കൊഴിഞ്ഞിടത്ത് തന്നെ വീണ്ടും കിളിര്‍ക്കുന്നതിന് ഇത് കാരണമാകുന്നു.

ചെമ്പരത്തി എണ്ണ
ചെമ്പരത്തി എണ്ണയും താളിയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. വിറ്റാമിനുകള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ചെമ്പരത്തി എണ്ണ. ഇത് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പവ്വര്‍ഹൗസ് ആണ് എന്നതില്‍ സംശയം വേണ്ട. വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ പോലുള്ള ഒരു കാരിയര്‍ ഓയില്‍ 100 മില്ലി ചൂടാക്കുക. ഇതിലേക്ക് ചെമ്പരത്തി പൂക്കള്‍ ചേര്‍ത്ത് കുറഞ്ഞ തീയ്യില്‍ കാച്ചിയെടുക്കണം. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു..
ഉലുവയും ബ്രഹ്മിയും
ഉലുവയും ബ്രഹ്മിയും ഉപയോഗിച്ച് നമുക്ക് മുടിയുടെ ആരോഗ്യം നിലനിര്‍ത്താവുന്നതാണ്. ഇത് തലയോട്ടിയില്‍ സോറിയാസിസ് പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല തലയോട്ടിയിലെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉലുവയും ബ്രഹ്മിയും വെളിച്ചെണ്ണയില്‍ കാച്ചി ഇത് കൊണ്ട് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. എത്ര വലിയ മുടി കൊഴിച്ചിലും സ്വിച്ചിട്ട പോലെ നില്‍ക്കും എന്നതാണ് സത്യം. മാത്രമല്ല മുടി വളരെ സോഫ്റ്റ് ആവുകയും ചെയ്യുന്നു.

കറിവേപ്പിലയും വെളിച്ചെണ്ണയും
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന കറിവേപ്പിലയും വെളിച്ചെണ്ണയും മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം തന്നെ മുടയുടെ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ വേരുകള്‍ക്ക് കരുത്ത് നല്‍കുന്നതിനും മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കറിവേപ്പിലയും വെളിച്ചെണ്ണയും. ഇവ രണ്ടും കാച്ചിയെടുത്ത് തലയോട്ടിയില്‍ നല്ലതതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം ഇത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം എന്നന്നേക്കുമായി നിലനിര്‍ത്താന്‍ സാധിക്കുന്നു.
നെല്ലിക്കയെണ്ണ
മുടിയ്ക്ക് കരുത്ത് നല്‍കുന്ന കാര്യത്തില്‍ നെല്ലിക്ക വളരെ മികച്ചതാണ്. ഇത് പല ആയുര്‍വ്വേദ ഉത്പ്പന്നങ്ങളിലും എണ്ണക്കൂട്ടുകളിലും ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം ഇന് പ്രശ്‌നത്തിലാവാതെ നമുക്ക് നെല്ലിക്കയെണ്ണ മുടിയില്‍ ഉപയോഗിക്കാം. അതിന് വേണ്ടി പൊടിച്ച നെല്ലിക്ക അല്ലെങ്കില്‍ ഉണങ്ങിയ നെല്ലിക്ക വെളിച്ചെണ്ണയില്‍ ചൂടാക്കി ഇത് തണുത്ത ശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കുക. നല്ലതുപോലെ മസ്സാജ് ചെയ്ത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യം മികച്ചതാക്കും എന്നത് ഗ്യാരണ്ടിയാണ്.



Click it and Unblock the Notifications
