Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
പ്രസവത്തോടെ മുടി കൊഴിഞ്ഞോ, 30 ദിവസത്തില്‍ പഴയതിനേക്കാള്‍ പനങ്കുല മുടി ഗ്യാരണ്ടി
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇതുണ്ടാക്കുന്ന തലവേദന നിസ്സാരമല്ല. എന്നാല്‍ ഏത് അവസ്ഥയിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നതും. എന്നാല്‍ പലതും പലപ്പോഴും പരാജയപ്പെട്ട് പോവുകയാണ് ചെയ്യുന്നത്. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് പ്രസവ ശേഷം നിങ്ങള്‍ക്കുണ്ടാവുന്ന മുടി കൊഴിച്ചില്‍ ഒരിക്കലും നിസ്സാരമല്ല.
ശ്രദ്ധിച്ചില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ആയുര്‍വ്വേദ പ്രകാരം മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുന്നതിനും വേണ്ടി നമുക്ക് ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ നോക്കാം. മുടിയുടെ ഏത് പ്രശ്നത്തേയും ഇതിലൂടെ പൂര്‍ണമായും പരിഹരിക്കാം. ദിവസവും എന്ന പോലെ തന്നെ കൃത്യമായി ഒരു മാസം പരിപാലിച്ചാല്‍ മുടിയുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്നു.

ഡയറ്റ്
പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്. ഇത് ആരോഗ്യത്തിന് എന്ന പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും പ്രധാനപ്പെട്ടത് തന്നെയാണ്. വിറ്റാമിനും മിനറല്‍സും ആന്റി ഓക്സിഡന്റും എല്ലാം അടങ്ങിയ ഭക്ഷണം കൃത്യമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഒരു മാസം കൃത്യമായി ഡയറ്റില്‍ ശ്രദ്ധിച്ചാല്‍ അത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും എല്ലാം തന്നെ ഭക്ഷണത്തില്‍ നല്ലതു പോലെ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
വെള്ളം കുടിക്കുക
ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വെള്ളവും. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നു. പ്രത്യേകിച്ച് മുലപ്പാല്‍ നല്കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നു. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ കാര്യത്തില്‍ അശ്രദ്ധ വേണ്ട.
ഔഷധങ്ങള്‍
നിരവധി ഔഷധങ്ങള്‍ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ സഹായിക്കുന്ന ഔഷധങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. നെല്ലിക്ക, ആര്യവേപ്പ്, ശിക്കക്കായ എന്നിവയെല്ലാം മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ ഒരു മാസം സ്ഥിരമായി ഇവനയെല്ലാം ഉപയോഗിച്ചാല്‍ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാം.
മസ്സാജ് ചെയ്യുക
മുടിയില്‍ എന്തൊക്കെ എണ്ണയും മറ്റും തേച്ചിട്ടും മുടി വളരുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മുടി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സ്ഥിരമായി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് മുടിയിലെ രക്തയോട്ടം വര്‍ദ്ധിക്കുകയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ എല്ലാ ഭാഗത്തും മസ്സാജ് ചെയ്യുന്നതിലൂടെ അത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം കുറക്കുക
പ്രസവശേഷം പല സ്ത്രീകളും അനുഭവിക്കുന്നതാണ് മാനസിക സമ്മര്‍ദ്ദം. ഇത് പലരിലും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പ്രതിസന്ധികള്‍ നമ്മുടെ മുടിയുടെ ആരോഗ്യത്തേയും നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മാനസികാരോഗ്യത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കൂടാതെ തലയില്‍ നല്ലതുപോലെ എണ്ണ തേച്ച് കുളിക്കുന്നതിന് ശ്രദ്ധിക്കുക.
എണ്ണ തേച്ച് കുളിക്കുക
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും എണ്ണ തേച്ച് കുളിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മനസ്സും ശരീരവും ഉഷാറാക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളെ പലതിനേയും നമുക്ക് എണ്ണ തേച്ച് കുളിയിലൂടെ ഇല്ലാതാക്കാം. അതുപോലെ തന്നെയാണ് മുടിയുടെ ആരോഗ്യവും കൃത്യമായി ഒരു മാസം കാച്ചെണ്ണ തേക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല മുടി കൊഴിച്ചില്‍ പൂര്‍ണമായും മാറ്റുകയും ചെയ്യുന്നു.



Click it and Unblock the Notifications