Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
നാളികേരവെള്ളം കളയല്ലേ! കക്ഷത്തിലെ കറുപ്പകറ്റാന്‍ ഇത് ധാരാളം!
കക്ഷത്തിലെ കറുപ്പ് നിറം കാരണം, സ്ലീവ് ലെസ്സ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പലര്‍ക്കും മടിയാണ്. ഇത് മാറ്റിയെടുക്കാന്‍ പലതരത്തിലുള്ള ക്രീമുകള്‍ ഉപയോഗിച്ചാലും കറുപ്പ് നിറം മാറ്റിയെടുക്കാന്‍ സാധിച്ചെന്ന വരാറില്ല. എന്നാല്‍, തികച്ചും നാച്വറലായിട്ടുള്ള ചില മാര്‍ഗ്ഗങ്ങളിലൂടെ കക്ഷത്തിലെ കറുപ്പ് കുറച്ചെടുക്കാന്‍ സാധിക്കും.

നാളികേരം ഉപയോഗിക്കാത്ത വീടുകള്‍ വളരെ കുറവായിരിക്കും. വീട്ടില്‍ നാളികേരം ഉടച്ച് കഴിയുമ്പോള്‍ ആ വെള്ളം കളയാതെ താഴെ പറയുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ കക്ഷത്തിലെ കറുപ്പ് മാറ്റി എടുക്കാന്‍ സാധിക്കുന്നതാണ്.
കക്ഷത്തില്‍ കറുപ്പ് വരുന്നതിനു പിന്നില്‍
പല കാരണങ്ങള്‍ കൊണ്ടാണ് കക്ഷത്തില്‍ കറുപ്പ് നിറം ഉണ്ടാകുന്നത്. ശരീരത്തില്‍ മെലാനിന്റെ ഉല്പാദനം വര്‍ദ്ധിച്ചാല്‍ കക്ഷത്തില്‍ കറുപ്പ് വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, എക്സിമ സോറിയാസീസ് എന്നീ അസുഖങ്ങള്‍ ഉള്ളവരിലും കക്ഷത്തില്‍ അമിതമായി കറുപ്പ് കാണാം.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരിലും കക്ഷത്തില്‍ നിറവ്യത്യാസം കാണാറുണ്ട്. അമിതമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നതും, ലോഷനുകള്‍ പുരട്ടുന്നതും, ഉരച്ച് കുളിക്കുന്നതും ചര്‍മ്മത്തിലെ നിറം മങ്ങുന്നതിന് കാരണമാണ്. കൂടാതെ, ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും വിയര്പ്പിരിക്കുന്നതും കക്ഷത്തിലെ കറുപ്പ് നിറത്തിന് കാരണങ്ങളില്‍ ഒന്നാണ്.
കറുപ്പ് മാറ്റിയെടുക്കാന്‍
തികച്ചും പ്രകൃതിദത്തമായ രീതിയില്‍ കക്ഷത്തിലെ കറുപ്പ് നിറം കുറച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി എന്തെല്ലാം ചേരുവകളാണ് ആവശ്യമായി വരുന്നതെന്ന് നോക്കാം.
ചേരുവകള്‍
3 ടീസ്പൂണ്‍- നാളികേരം വെള്ളം
1 ടീസ്പൂണ്‍- കറ്റാര്‍വാഴ ജെല്‍
1 ടീസ്പൂണ്‍- മഞ്ഞള്‍
1 ടീസ്പൂണ്‍- കടലമാവ്
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
ഇവയെല്ലാം ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. നല്ലപോലെ ക്രീം പരുവത്തിലാക്കി എടുക്കണം. അതിനുശേഷം കക്ഷത്തില്‍ നല്ല കട്ടിയില്‍ പുരട്ടുക. എത്രത്തോളം കറപ്പുണ്ടോ, അത്രത്തോളം അളവില്‍ ഈ കൂട്ട് പുരട്ടേണ്ടതാണ്. കക്ഷത്തില്‍ പുരട്ടി 10 മിനിറ്റ് വെച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്തരത്തില്‍ എല്ലാ ദിവസവും ചെയ്യുന്നത് കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും.
നല്ല ഫലം ലഭിക്കാന്‍
ഈ കൂട്ട് പുരട്ടിയതിന് ശേഷം സ്ക്രബ് ചെയ്യരുത്.നല്ല ലൂസായിട്ടുള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.കക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.സോപ്പ് ഉപയോഗിക്കാതിരിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചില അസുഖങ്ങള്‍ മൂലവും കക്ഷത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കാം. അതിനാല്‍, കക്ഷത്തില്‍ കറുപ്പ് നിറം ഉണ്ടെങ്കില്‍ ആദ്യം ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് യഥാര്‍ത്ഥ കാരണം മനസ്സിലാക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications