Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
നാല്പ്പതിന് ശേഷവും കൊതിപ്പിക്കും യൗവ്വനം നിലനിര്‍ത്താന്‍
ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് നമ്മളെങ്കില്‍ അതിന് അല്പം കൂടി പ്രാധാന്യം പ്രായമാകുമ്പോള്‍ നല്‍കണം. കാരണം പ്രായം നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ പ്രായത്തെ നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പലപ്പോഴും ചര്‍മ്മസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. വിലകൂടിയ ചര്മ്മനസംരക്ഷണ ഉത്പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് മാത്രമല്ല അത് ചര്‍മ്മത്തില്‍ എത്രത്തോളം ഉപയോഗപ്രദമാണ് എന്നത് കൂടി അറിഞ്ഞിരിക്കണം. എന്നാല്‍ ദൈനം ദിന ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

യുവത്വം നിലനിര്‍ത്തുന്ന രഹസ്യം
യുവത്വം നിലനിര്‍ത്തുന്ന രഹസ്യം എന്താണ് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല, എന്നാല്‍ പലപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കാണിക്കുന്ന അല്ലെങ്കില്‍ വരുത്തുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തേയും ചര്‍മ്മത്തേയും കൂടി ബാധിക്കുന്നുണ്ട്. പ്രായമാവുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് ഇല്ലാതാക്കി യൗവ്വനയുക്തമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഇനി ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കുറവ് ഭക്ഷണം വേണ്ട
തടി കൂടുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും എന്ന് വിചാരിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറവ് വരുത്തുന്നു. ഇത്തരം ശീലങ്ങള്‍ ഒരു കാരണവശാലും നല്ലതല്ല. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങളെ കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തെ കൂടുതല്‍ ചുളിവുകളിലേക്ക് എത്തിക്കുന്നു.
കൊളാജന്‍ ഉത്പാദനം കുറയും
ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം പലപ്പോഴം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് കോര്‍ട്ടിസോളിന്റെ അളവില്‍ മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത കുറക്കുന്നതിനും ചര്മ്മസംരക്ഷണത്തിനെ മൊത്തത്തില്‍ നശിപ്പിക്കുന്നതിലേക്കും എത്തിക്കുന്നു. ശരീരത്തിന് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം.
ശ്രദ്ധിക്കേണ്ടത്
ഇനി ശരീരഭാരം കുറക്കാന്‍ വേണ്ടിശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ പതുക്കെ ശരീരഭാരം കുറക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം സാഹചര്യത്തില്‍ പോഷകാഹാര വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നത് തെറ്റല്ല. പെട്ടെന്ന് ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ആരോഗ്യത്തിനും ചര്‍മ്മത്തിനും എല്ലാം ദോഷകരമായ ഫലങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം മനസ്സില്‍ വെച്ച് വേണ്ടത് പോലെ ചെയ്താല്‍ അത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു..
ആരോഗ്യകരമായ ഭക്ഷണക്രമം
എപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അത് കൂടാതെ ആരോഗ്യകരമായ ഭക്ഷണം തന്നെയാണ് ചര്‍മ്മത്തേയും നിലനിര്‍ത്തുന്നത്. ശരീരഭാരം കുറക്കുന്നത് മാത്രമല്ല ചര്‍മ്മത്തിന്റ ആരോഗ്യത്തെയും പരിഗണിച്ച് വേണം ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ചര്‍മ്മം അയഞ്ഞ് തൂങ്ങുന്നതിനും വാര്‍ദ്ധക്യ അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications