Latest Updates
-
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ
40-ന് ശേഷവും മുടി നല്ല കറുപ്പ് നിറത്തില്‍ തന്നെയിരിക്കും: യുവത്വം നിലനിര്‍ത്താം
പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണം മുടി നരക്കുന്നതാണ് എന്ന് നമുക്കറിയാം. ഇത് കൂടാതെ ചര്‍മ്മത്തിലും കാര്യമായ മാറ്റങ്ങളും ഉണ്ടാവുന്നു. ചുളിവുകളും പിഗ്മെന്റേഷനുകളും പലപ്പോഴും വാര്‍ദ്ധക്യം നമ്മളിലേക്ക് അടുത്തു എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ മുടി നരക്കുന്നത് എല്ലാവരിലും ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും അതിനെയാണ് പലരും ഇല്ലാതാക്കാന്‍ കഷ്ടപ്പെടുന്നതും. മുഖത്തേക്കാള്‍ വേഗത്തില്‍ പ്രായത്തെ പ്രകടാക്കുന്നത് മുടി തന്നെയാണ്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കണം എന്ന് പറയുന്നത്.
ജീനുകള്‍, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പലപ്പോഴും മുടിയുടെ സ്വാഭാവിക നിറത്തെ ബാധിക്കുകയും ഇത് നരക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കൂടാതെ മുടിയുടെ ടെക്സ്ച്ചറിനെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ എങ്ങനെ നരയെ കൈകാര്യം ചെയ്യാം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം.

മുടി മോയ്സ്ചറൈസ് ചെയ്യുക
മുടിയില്‍ നരയുണ്ടാവുന്നതിന് പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും മുടി മോയ്സ്ചുറൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് നരയെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിക്ക് നിറവും കരുത്തും നല്‍കുകയും ചെയ്യുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ നിര്‍ബന്ധമായും മോയ്സ്ചുറൈസറുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് അത്യന്താപേക്ഷിതമായി ഉപയോഗിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
നിങ്ങളുടെ മുടി പോഷിപ്പിക്കുക
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എപ്പോഴും ചെയ്യേണ്ടതാണ്. അതിന് വേണ്ടി മുടിയില്‍ ജലാംശം നല്കുന്ന ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ സെറമോ എണ്ണയോ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതെല്ലാം മുടിയുടെ സ്വാഭാവിക നിറത്തെ നിലനിര്‍ത്തുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ മുടിയുടെ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ശരിയായ പോഷകാഹാരം
നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യവും കരുത്തും നിറവും നിലനിര്‍ത്തുന്നതിന് വേണ്ടി ശരിയായ പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കുക. പ്രോട്ടീനുകള്‍, ആന്റി ഓക്സിഡന്റുകള്‍, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും കറുത്ത നിറം വര്‍ദ്ധിപ്പിക്കുന്നതിനും പോഷകങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സണ്‍ പ്രോട്ടക്ഷന്‍ ഉപയോഗിക്കുക
സണ്‍ പ്രൊട്ടക്ഷന്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം മാറ്റം വരുത്തുന്നു. അതുകൊണ്ട് തന്നെ പുറത്ത് പോവുമ്പോള്‍ എല്ലാം തന്നെ തൊപ്പിയോ ഷാളോ അല്ലെങ്കില്‍ സണ്‍ പ്രോട്ടക്ഷനോ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. കറുത്ത നിറം നിലനിര്‍ത്തുന്നതിനും ഈ മാര്‍ഗ്ഗം മികച്ചതാണ്.
ഹെയര്‍ ട്രീറ്റ്മെന്റ് ഉപയോഗിക്കുമ്പോള്‍
ഹെയര്‍ ട്രീറ്റ്മെന്റ് നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഹെയര്‍ ഡ്രൈയര്‍ സ്ട്രെയ്റ്റനര്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുന്നത് നിര്‍ത്തുക. കൂടാതെ മുടിയില്‍ നിറം നല്കുമ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തേയും നിറത്തേയും നിലനിര്‍ത്തുന്നതിന് വേണ്ടി ഒഴിവാക്കേണ്ടതാണ്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
നിങ്ങള്‍ക്കുണ്ടാവുന്ന സമ്മര്‍ദ്ദവും മുടി നരക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പലപ്പോഴും മെച്ചപ്പെട്ട മുടിയുടെ ആരോഗ്യത്തിന് വേണ്ടി സ്ട്രെസ് ലെവല്‍ നിയന്ത്രിക്കുക. പൊതുവേ മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ഹെഡ് മസ്സാജ് ചെയ്യുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളെ വളരെ പ്രാധാന്യത്തോടെ കണക്കാക്കുക. ഇതെല്ലാംമ ുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
