Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ചര്‍മ്മം നല്ലതുപോലെ തുടുത്ത് വരും: ഈ ഫേസ്പാക്ക് ആഴ്ചയിലൊരിക്കല്‍ മതി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നവരാണ് പലരും. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ബ്യൂട്ടിപാര്‍ലറില്‍ പോവുന്നവരാണ് പലരും. എന്നാല്‍ അത് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം അവഗണിക്കുന്ന ചില ഘടകങ്ങള്‍ ചര്‍മ്മത്തില്‍ മാജിക് കാണിക്കുന്നു.
അതില്‍ ഒന്നാണ് അത്തിപ്പഴം, കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് എപ്രകാരം ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി എന്തൊക്കെ ഗുണങ്ങള്‍ അത്തിപ്പഴം ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

ചുളിവുകള്‍ ഇല്ലാതാക്കുന്നു
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വാര്‍ദ്ധക്യം എന്നത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അത് മാത്രമല്ല ചര്‍മ്മത്തിലെ എല്ലാ ചുളിവുകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് അത്തിപ്പഴം. ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചുളിവുകളും വരകളും ഇല്ലാതാക്കുന്നതിന് വേണ്ടി അത്തിപ്പഴം കഴിക്കാവുന്നതാണ്. കാരണം ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ ചര്‍മ്മത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കും
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചര്‍മ്മത്തിന്റെ ഇലാസ്തികത കുറയുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ അതിന് നിങ്ങള്‍ക്ക് അത്തിപ്പഴം മികച്ച ഓപ്ഷനാണ്. സ്ഥിരമായി അത്തിപ്പഴം കഴിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുകയും അതോടൊപ്പം തന്നെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ നിലനിര്‍ത്തുകയും പല ചര്‍മ്മപ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ചര്‍മ്മത്തിന് തിളക്കം
ഇന്നത്തെ കാലത്ത് ചര്‍മ്മത്തിന് തിളക്കം കുറയുന്നതാമ് പലരിലും ആത്മവിശ്വാസക്കുറവുണ്ടാക്കുന്നത്. എന്നാല്‍ ചര്‍മ്മത്തിലെ അനാരോഗ്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി അത്തിപ്പഴം കഴിക്കാവുന്നതാണ്. ഇതിന്റെ പതിവ് ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നു
ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് അത്തിപ്പഴം. ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ചര്‍മ്മത്തിന്റെ പ്രകോപനത്തെ പ്രതിരോധിക്കുന്നത്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്ക് ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് വഴി തിളക്കമുള്ള ചര്‍മ്മവും അതോടൊപ്പം ചര്‍മ്മത്തിലെ വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുഖക്കുരു, എക്സിമ തുടങ്ങിയവക്കെല്ലാം ഇത് വഴി പരിഹാരം കാണാന്‍ സാധിക്കും.
എപ്രകാരം ഉപയോഗിക്കാം?
അത്തിപ്പഴം എപ്രകാരം ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി അത്തിപ്പഴം ഫെയ്സ് മാസ്ക് തയ്യാറാക്കാവുന്നതാണ്. അതിനായി നല്ലതുപോലെ പഴുത്ത അത്തിപ്പഴം അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷംഇത് കഴുകിക്കയാവുന്നതാണ്. തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഈ മാസ്ക് നിങ്ങളുടെ ചര്‍മ്മത്തിന് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു.
സ്ക്രബ്ബറായി ഉപയോഗിക്കാം
നല്ലതുപോലെ ഉണങ്ങിയ അത്തിപ്പഴം അല്പം പഞ്ചസാരയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് പൊടിയാക്കി മുഖത്ത് തേയ്ക്കാവുന്നതാണ്. ഇത് വൃത്താകൃതിയില്‍ വേണം മസ്സാജ് ചെയ്യുന്നതിന്. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് ഇത് വഴി പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിനെ വൃത്താകൃതിയില്‍ മസ്സാജ് ചെയ്ത് സ്ക്രബ്ബ് ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥകളേയും ബ്ലാക്ക്ഹെഡ്സിനേയും ഇല്ലാതാക്കുന്നു.
ടോണര്‍
നല്ലൊരു ടോണറാണ് അത്തിപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ഉണങ്ങിയ അത്തിപ്പഴം വെള്ളത്തില്‍ സോഫ്റ്റ് ആകുന്നത് വരെ തിളപ്പിക്കാം. അതിന് ശേഷം ഇത് നല്ലതുപോലെ തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് മുഖം കഴുകിയാല്‍ ചര്‍മ്മത്തിനെ ആഴത്തില്‍ വൃത്തിയാക്കുന്നതിനും ടോണറായി ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications