Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം
നെല്ലിക്ക ഈ മൂന്ന് ചേരുവകളില്‍ ചേര്‍ത്ത് എണ്ണകാച്ചൂ; മുടിയുടെ ആരോഗ്യത്തെ കുറിച്ച് ടെന്‍ഷനടിക്കണ്ട!
Amla hair oil: മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ നെല്ലിക്ക അത്യുത്തമമമാണ്. പണ്ടുകാലം മുതല്‍ നെല്ലിക്ക കേശ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്നഉണ്ട്. ചിലര്‍ നെല്ലിക്ക പൊടിയായും, എന്നാല്‍ മറ്റു ചിലര്‍ നെല്ലിക്ക എണ്ണയില്‍ ചേര്‍ത്ത് കാച്ചിയെടുത്തും മുടിയില്‍ പുരട്ടുന്നു. നെല്ലിക്കയ്ക്ക് നിരവധി ഗുണങ്ങളുണ്ട്. ഇവ മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ വളരെയധികം സഹായിക്കും. നെല്ലിക്ക ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എങ്ങനെ ഒരു ഹെയര്‍ ഓയില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍
1 കപ്പ് നെല്ലിക്ക പൊടി അല്ലെങ്കില്‍ 2 കപ്പ് അരച്ചെടുത്ത നെല്ലിക്ക
1 കപ്പ് വെളിച്ചെണ്ണ അല്ലെങ്കില്‍ എള്ളെണ്ണ
1/2 കപ്പ് ഒലിവ് ഓയില്‍ (ഓപ്ഷണല്‍)
10-15 ഉലുവ (ഓപ്ഷണല്‍)
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ വെളിച്ചെണ്ണ/എള്ളെണ്ണ ചെറിയ ചൂടില്‍ ചൂടാക്കുക. നെല്ലിക്ക പൊടി അല്ലെങ്കില്‍ നെല്ലിക്ക അരച്ചത് ചേര്‍ത്ത് നന്നായി ഇളക്കുക. ഉലുവ ഉപയോഗിക്കുന്നുണ്ടെങ്കില്‍, എണ്ണയില്‍ ചേര്‍ത്ത് ഇളക്കുക. 5-7 മിനിറ്റ് അല്ലെങ്കില്‍ എണ്ണ കടും തവിട്ട് നിറമാകുന്നത് വരെ ചൂടാക്കുക. ചൂടായി കഴിയുമ്പോള്‍ തീയില്‍ നിന്ന് മാറ്റി തണുക്കാന്‍ അനുവദിക്കുക. ഒരു തുണി ഉപയോഗിച്ചോ അരിപ്പ ഉപയോഗിച്ചോ എണ്ണ അരിച്ചെടുക്കുക. നെല്ലിക്ക എണ്ണ എയര്‍ടൈറ്റ് കണ്ടെയ്നറില്‍ സൂക്ഷിക്കുക.
നെല്ലിക്ക എണ്ണയുടെ ഗുണങ്ങള്‍
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. നെല്ലിക്ക എണ്ണ മുടിക്ക് പോഷണം നല്‍കുകയും മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു. താരനും ചൊറിച്ചിലും കുറയ്ക്കുന്നു. നെല്ലിക്കയിലെ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കുകയും താരന് ഇല്ലാതാക്കുകയും ചെയ്യുന്നു. നര വരുന്നത് തടയുന്നു. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, ഇത് നര വരാനുള്ള സാധ്യത കുറയ്ക്കുന്നു. മുടിയുടെ നിറം മെച്ചപ്പെടുത്തുന്നു. നെല്ലിക്ക എണ്ണ മുടിയുടെ നിറം കറുപ്പിക്കാനും തിളക്കം കൂട്ടാനും സഹായിക്കുന്നു. ഇത് നരച്ച മുടിയുടെ രൂപം കുറയ്ക്കുന്നു. നെല്ലിക്ക എണ്ണയിലെ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ശിരോചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കുന്നു. നെല്ലിക്ക എണ്ണയുടെ പോഷക ഗുണങ്ങള്‍ മുടിയുടെ അറ്റം പിളരുന്നത് തടയുകയും മുടി ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നെല്ലിക്ക എണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് ചെയ്യുക. എണ്ണയുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ചേരുവകള്‍ ഉപയോഗിക്കുക. എണ്ണയുടെ ഗുണവും കാലാവധിയും നിലനിര്‍ത്താന്‍ തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ 1-2 തവണ എണ്ണ പതിവായി ഉപയോഗിക്കുക. എണ്ണയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ അല്ലെങ്കില്‍ എസന്‍ഷ്യല്‍ ഓയിലുകള്‍ പോലുള്ള മറ്റ് പ്രകൃതിദത്ത ചേരുവകളുമായി ചേര്‍ത്ത് ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
