Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നെല്ലിക്ക കഴിച്ചാല്‍ ചര്‍മ്മത്തിന് ഈ ഗുണങ്ങള്‍ ലഭിക്കും
ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഫലമാണ് നെല്ലിക്ക. ആരോഗ്യ പരിപാലനത്തിനും ചര്‍മ്മ പരിപാലനത്തിനും പണ്ടുകാലം മുതല്‍ നെല്ലിക്ക ഉപയോഗിച്ച് വരുന്നുണ്ട്. ചിലര്‍ നെല്ലിക്ക ഫേയ്സ്പാക്കില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് കാണാം. എന്നാല്‍, മറ്റു ചിലര്‍ നെല്ലിക്ക ജ്യൂസ് കുടിക്കും. അല്ലെങ്കില്‍ നെല്ലിക്ക വെറുതേ കഴിക്കും. ഇത്തരത്തില്‍ നെല്ലിക്ക പതിവായി കഴിച്ചാല്‍ ചര്‍മ്മത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ചര്‍മ്മത്തിന് ലഭിക്കുന്ന ഗുണങ്ങള്‍
നെല്ലിക്ക പതിവായി കഴിക്കുന്നവരില്‍ ആരോഗ്യകരമായ മുടി ഉണ്ടായിരിക്കുന്നതാണ്. നെല്ലിക്കയില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്നതാണ്. അതുപോലെ, നെല്ലിക്കയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. കൂടാതെ, വിറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് നിന്നും കറുത്ത പാടുകളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ, നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നു.
മുടിയ്ക്ക് ലഭിക്കുന്ന ഗുണങ്ങള്‍
നെല്ലിക്കയില്‍ വിറ്റമിന്‍ സിയും ആന്റിഓക്സിഡന്റ്സും അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, നെല്ലിക്കയിലെ പോഷകങ്ങള്‍ മുടിയ്ക്ക് ആരോഗ്യം നല്കുന്നു. നെല്ലിക്കയില്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കുന്നു.
മറ്റു ഗുണങ്ങള്‍
നെല്ലിക്കയില്‍ വിറ്റമിന്‍ സിയും ആന്റിഓകേസിഡന്റ്സും അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, നഖങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും നെല്ലിക്ക സഹായിക്കുന്നു.
ഇവ കൂടാതെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ദഹനം മെച്ചപ്പെടുത്താനും നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
നെല്ലിക്ക ജ്യൂസായി കുടിക്കുന്നതിനേക്കാള്‍ നല്ലത് നെല്ലിക്ക പച്ചയ്ക്ക് കഴിക്കുന്നതാണ്. നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, കഴിക്കുന്ന ആഹാരത്തില്‍ ചേര്‍ത്ത് നെല്ലിക്ക കഴിക്കുന്നതും ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
