Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ക്ലിയർ ചർമ്മ കാന്തിയ്ക്ക് നെല്ലിക്ക ഫേയ്സ്പാക്ക്
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ചർമ്മത്തിന് ഗുണം ചെയ്യുന്ന മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സാധാരണ ഗതിയിൽ കേശ സംരക്ഷണത്തിനു വേണ്ടി ഒട്ടുമിക്ക വ്യക്തികളും എണ്ണയിലും, ഹെയർപാക്കുകളിലും ചേർക്കുന്ന നെല്ലിക്ക ചർമ്മ സംരക്ഷണത്തിനും അത്യുത്തമമാണ്. ശരിയായ വിധത്തിൽ ശരിയായ സമയത്ത് ഉപയോഗിച്ചാൽ ക്ലിയർ ചർമ്മം നിങ്ങൾക്ക് നെല്ലിക്കയിലൂടെ നേടാൻ സാധിക്കും. ഇതിനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന നെല്ലിക്ക ഫെയ്സ് പാക്ക് പരിചയപ്പെടാം.

ചേരുവകൾ
2 ടേബിൾസ്പൂൺ- മഞ്ഞൾപ്പൊടി
1 ടീസ്പൂൺ- തേൻ
1 ടേബിൾ സ്പൂൺ- തൈര്
2 ടേബിൾസ്പൂൺ- നെല്ലിക്ക പേയ്സ്റ്റ്
റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം (ആവശ്യത്തിന്)
തയ്യാറാക്കേണ്ട വിധം
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാത്രത്തിൽ നെല്ലിക്ക പൊടി, തേൻ, തൈര്, മഞ്ഞൾ പൊടി എന്നിവ ചേർക്കുക. ഇവ നല്ലതുപോലെ മിക്സ്മി ചെയ്യണം. അതിനുശേഷം ഇതിലേയ്ക്ക് റോസ് വാട്ടറും ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. നല്ലതുപോലെ ക്രീം ടെക്സ്വറിൽ എത്തുമ്പോൾ മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. പുരട്ടുമ്പോൾ തുല്യമായ അളവിൽ മുഖത്തും കഴുത്തിലും പുരട്ടാൻ ശ്രദ്ധിക്കുക. 15 അല്ലെങ്കിൽ 20 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുള്ളത്തിൽ കഴുകുക. അതിനുശേഷം മുഖത്ത് മോയ്സ്ച്വറൈസർ പുരട്ടുക.
ഗുണങ്ങൾ
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സിയിൽ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ നെല്ലിക്കയിലെ വിറ്റാമിൻ സി സഹായിക്കുന്നു. പതിവായി നെല്ലിക്ക ഫേയ്സ്പാക്ക് ഉപയോഗിക്കുന്നവരിൽ തിളക്കമുള്ള ചർമ്മം ഉണ്ടായിരിക്കുന്നതാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി മെലാനിൻ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു. ഇതുമൂലം ചർമ്മതത്തിന് നല്ല തിളക്കം ലഭിക്കുന്നതാണ്. ചർമ്മത്തിന്റെ ജലാംശം നിലനിർത്താൻ മോയ്സ്ച്വറൈസ് ചെയ്ത് നിലനിർത്താനും നെല്ലിക്ക സഹായിക്കുന്നു. ഈ ഫെയ്സ് പായ്ക്കിൽ തേനും തൈരും ഉപയോഗിച്ചിരിക്കുന്നതിനാൽ, ഇവ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചർമ്മത്തിന് മൃദുത്വം നൽകാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ ഫേയ്സ്പാക്ക് പതിവായി ഉപയോഗിക്കുന്നവരിൽ മുഖക്കുരു കുറയ്ക്കുന്നു. ഈ ഫേയ്സ്പാക്കിൽ മഞ്ഞൾ ചേർത്തിരിക്കുന്നതിനാൽ, മഞ്ഞളിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കുന്നതിനും കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇവ കൂടാതെ, ഈ ഫേയ്സ്പാക്ക് പതിവായി ഉപയോഗിച്ചാൽ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുന്നതായിരിക്കും. കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും നേർത്ത വരകൾ കുറയ്ക്കാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പതിവായി ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സ്ഥിരമായി ഉപയോഗിച്ചാൽ മാത്രമാണ് ഇതിന്റെ ഫലവും കൃത്യമായി നിങ്ങളിലേയ്ക്ക് എത്തുകയുള്ളൂ. അതുപോലെ, നെല്ലിക്ക ഫേയ്സ്പാക്ക് മാത്രമല്ല, നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും, ചർമ്മ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നതാണ്. ഏതൊരു ഫേയ്സ്പാക്ക് ഉപയോഗിക്കുന്നതിന് മുൻപും പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്. പാച്ച് ടെസ്റ്റ് ചെയ്യാതെ ഉപയോഗിക്കുന്നത് അലർജിയ്ക്ക് കാരണമായേക്കാം. ചർമ്മ പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഡോക്ടറുടെ കൃത്യമായ നിർദ്ദേശം തേടിയതിനുശേഷം മാത്രം ഈ ഫേയ്സ്പാക്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
