Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കര്‍ക്കിടകത്തില്‍ മുടിയില്‍ എന്ത് തേച്ചാലും അതിന്റെ ഫലം ഉടന്‍ കാണാം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യങ്ങള്‍ വരെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് അല്പം കൂടുതല്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
എപ്പോഴും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് കര്‍ക്കിടകത്തില്‍ ചില ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നു. ഭക്ഷണ രീതികളിലെ മാറ്റങ്ങളും ജീവിത രീതിയും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നുവെങ്കിലും അല്പം ശ്രദ്ധയോടെ വേണം ഇതിനെയെല്ലാം കൈകാര്യം ചെയ്യുന്നതിന്. നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് പ്രത്യേക സ്വയം പരിചരണം കര്‍ക്കിടകത്തില്‍ അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

കര്‍ക്കിടക മാസത്തില്‍ മുടിയുടെ ആരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നാം ശ്രദ്ധിക്കാതെ പോവുന്നത് മുടിയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. കാലാവസ്ഥ മാറ്റങ്ങളും പ്രശ്നങ്ങളും എല്ലാം പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ കര്‍ക്കിടക മാസത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുടിയുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കാം.
പോഷകസമൃദ്ധമായ മുടിക്ക് ഓയില്‍ മസാജ്
മുടിയുടെ ആരോഗ്യം എന്നത് ആഗ്രഹിക്കുന്നവര്‍ക്ക് ആയുര്‍വ്വേദ എണ്ണകള്‍ ഉപയോഗിച്ചുള്ള മസ്സാജ് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ വേരുകളിലേക്ക് എത്തുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. തലയോട്ടിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഏതെങ്കിലും നല്ല ആയുര്‍വ്വേദ എണ്ണ എടുത്ത് ഇത് കൊണ്ട് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. രാത്രിയില്‍ എണ്ണ തേച്ച ശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്.

ഷാംപൂവും കണ്ടീഷനിംഗും
ഹെര്‍ബല്‍, ആയുര്‍വേദ ഷാംപൂ, കണ്ടീഷണര്‍ എന്നിവ എപ്പോഴും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കെമിക്കല്‍ ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയില്‍ ദോഷകരമായ ഫലം നല്കുന്നു. പലപ്പോഴും ആയുര്‍വേദ ഷാംപൂകളില്‍ നെല്ലിക്ക, റീത്ത, ഷിക്കക്കൈ, കറ്റാര്‍ വാഴ മുതലായവ പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം മികച്ചതാവുന്നു.

സമീകൃതാഹാരം
ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആയുര്‍വ്വേദ ദിനചര്യകള്‍ അനുസരിച്ചുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് ശരിയായ പോഷണം ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ശരീരത്തില്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

പ്രകൃതിദത്ത മസാജ്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുടിയില്‍ നമുക്ക് തേങ്ങാപ്പാല്‍ മസ്സാജ് ചെയ്യാവുന്നതാണ്. പലപ്പോഴും കറ്റാര്‍വാഴയോ എണ്ണയോ എല്ലാം മിക്സ് ചെയ്ത് തേക്കുന്നതും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് കൂടാതെ വാഴപ്പഴം ഉപയോഗിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ വേരുകള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. കൂടാതെ ജലാംശം കൂടുതല്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കര്‍ക്കിടക മാസത്തില്‍ ഇത്രയെല്ലാം ചെയ്താല്‍ മുടിയുടെ ആരോഗ്യം മികച്ചതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications

