Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
20-ല്‍ നിങ്ങളെങ്ങനെയായിരുന്നോ അതുപോലെ തന്നെ 40-ലും : അനുഭവത്തിലറിയാം
ചര്‍മ്മസംരക്ഷണം എന്നത എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ എപ്രകാരം വെല്ലുവിളികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലരും ചര്‍മ്മത്തിന്റെ കാര്യം മറക്കുന്നു. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്. അത് നിങ്ങളുടെ പ്രായം കുറക്കുകയു യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളായ മഞ്ഞളും കറ്റാര്‍വാഴയും ആര്യവേപ്പും ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തിലുണ്ടാക്കുന്ന തിളക്കം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ ചര്‍മ്മസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍
സൗന്ദര്യത്തിന് കറ്റാര്‍വാഴ വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തത് തന്നെയാണ് പലപ്പോഴും കറ്റാര്‍വാഴയെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും. വരണ്ട ചര്‍മ്മത്തിന് പരിഹാരം, മുഖക്കുരു പരിഹാരം, ചര്‍മ്മത്തിലെ പാടുകള്‍ കുറയ്ക്കാനും എല്ലാം കറ്റാര്‍വാഴ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ആര്യവേപ്പിന്റെ ഗുണം
കറ്റാര്‍വാഴ പോലെ തന്നെ ആര്യവേപ്പും സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആര്യവേപ്പ്. ദിനവും ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
മഞ്ഞള്‍
ചര്‍മ്മത്തിലെ പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മഞ്ഞള്‍. സ്ഥിരമായി ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തെ കൂടുതല്‍ പ്രകാശമാനമാക്കുന്നു. എല്ലാ വിധത്തിലുള്ള പാടുകളും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് നിസ്സാരമായി ഉപയോഗിക്കാവുന്നതാണ് മഞ്ഞള്‍. ഇനി ഈ മൂന്ന് മിക്സ് കൂടി ചേരുന്നതിലൂടെ അത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം അത്ഭുതപ്പെടുത്തും.
ഫേസ്പാക്ക് തയ്യാറാക്കാം
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി കറ്റാര്‍വാഴ, ആര്യവേപ്പ്, മഞ്ഞള്‍ എന്നിവ എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഇത് എങ്ങനെ ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അതിനായി ഈ മൂന്ന് മിശ്രിതങ്ങളും കൂടി എടുത്ത് ഒരേ അളവില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം.
ഉപയോഗിക്കേണ്ടത് ഇപ്രകാരം
രാത്രിയില്‍ മുഖം കഴുകി വൃത്തിയാക്കിയ ശേഷം, ഈ മിശ്രിതം മുഖത്ത് പുരട്ടണം. ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇതിന് ശേഷം നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്നത് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം. നിങ്ങള്‍ക്ക് അനുഭവത്തില്‍ തന്നെ ചര്‍മ്മത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഈ മാസ്ക് ഉപയോഗിക്കാം.



Click it and Unblock the Notifications