Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
താരനില്ല നരച്ച മുടിയും : ഉറപ്പായും പരിഹാരം കാണാന്‍ കറ്റാര്‍വാഴയും ഉലുവയും
മുടി സംരക്ഷണം എപ്പോഴും വെല്ലുവിളി തന്നെയാണ്. പലപ്പോഴും മുടി കൊഴിച്ചിലും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും പലരിലും സ്ഥിരം പല്ലവി തന്നെയാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു നാടന്‍ കൂട്ടാണ് എന്തുകൊണ്ടും കറ്റാര്‍വാഴയും ഉലുവയും ചേരുന്ന ഹെയര്‍മാസ്ക്.
ഈ മാസ്ക് മുടിയുടെ നരയെ ചെറുക്കുന്നതോടൊപ്പം തന്നെ താരനെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അതോടൊപ്പം മുടി കൃത്യമായി വളരുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഉലുവ പേസ്റ്റ് രൂപത്തില്‍ ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു എന്നത് മികച്ച ഒരു ഫലം തന്നെയാണ്.

ഹെയര്‍മാസ്ക് തയ്യാറാക്കുന്നത് എങ്ങനെ?
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉലുവയും കറ്റാര്‍വാഴയും ചേര്‍ന്ന ഹെയര്‍മാസ്ക് നമുക്ക് വീട്ടില്‍ തയ്യാറാക്കാം. അതിനായി കറ്റാര്‍ വാഴ പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് ഉലുവ കുതിര്‍ത്ത് അരച്ചത് ചേര്‍ക്കാവുന്നതാണ്. ശേഷം അല്പം തൈര് മിക്സ് ചെയ്ത് അരച്ച് പേസ്റ്റ് രൂപത്തിലേക്ക് മാറ്റാം. ഈ മിശ്രിതം നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം.
മുടിയുടെ കട്ടിയും ആരോഗ്യവും
മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവരെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് പലപ്പോഴും മുടിയിഴകളുടെ കട്ടിയില്ലാത്തത്. ഇത്തരം മുടികള്‍ വളരെ പെട്ടെന്ന് കൊഴിയുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്ക് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കൊഴിയുന്ന മുടിക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ മുടിയുടെ വേരുകള്‍ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ നല്കുന്നു.
താരനെ അകറ്റുന്നു
താരന് പലരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സാധാരണ പ്രശ്നമാണ്. എന്നാല്‍ ഇത് കൂടുമ്പോള്‍ നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇനി മുതല്‍ താരനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഉലുവ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. താരന് മൂലമുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതകളും പ്രതിരോധിക്കുന്നതിനും ഈ മിശ്രിതം നല്ലതാണ്.
കറുപ്പ് നിറം നല്കുന്നു
മുടിയുടെ കറുപ്പ് നിറത്തിന് കോട്ടം സംഭവിക്കുന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാം. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുകയും കറുപ്പ് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടിയുടെ ഏതൊരു പ്രശ്നത്തേയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നതാണ് ഈ ഹെയര്‍മാസ്ക്
മുടിയിഴകള്‍ക്ക് ആരോഗ്യം
മുടിയിഴകള്‍ ശോഷിച്ചിരിക്കുന്നത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്തുകൊണ്ടും കറ്റാര്‍വാഴ ഉലുവ ഹെയര്‍മാസ്ക്. ഇത് മുടിയുടെ ആരോഗ്യമില്ലായ്മയെ ഇല്ലാതാക്കുന്നു. എന്നാല്‍ മുടിയുടെ അനാരോഗ്യം ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. ഇത്തരം കാര്യങ്ങള്‍ ഡോക്ടറെ കണ്ട് തീരുമാനിച്ചതിന് ശേഷം മാത്രം പരിഹരിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
