Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
Year Ender 2024: ഈ വര്‍ഷം അവസാനിക്കും മുന്‍പ് ചര്‍മ്മത്തിനും നല്‍കാം ഈ മാറ്റങ്ങള്‍
ചര്‍മ്മസംരക്ഷണം എന്നത് ഒരിക്കലും ഒറ്റവാക്കില്‍ വിവരിയ്ക്കാന്‍ പറ്റുന്ന ഒന്നല്ല. പലരും ചര്‍മ്മസംരക്ഷണത്തില്‍ മുഖത്തെ മാത്രം പരിഗണിക്കുമ്പോള്‍ അതിലൊതുങ്ങുന്നതല്ല ചര്‍മ്മം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല മാറ്റങ്ങളും നമ്മള് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ ഗുരുതര പ്രശ്നത്തിലേക്ക് പോവാതെ തടയാന്‍ സാധിക്കും. പുതുവര്‍ഷം ആരംഭിക്കുന്നത് മുന്‍പ് തന്നെ നമുക്ക് നമ്മുടെ കൈയ്യിലൊതുങ്ങുന്ന തരത്തില്‍ ചില ചര്‍മ്മസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം.
പോക്കറ്റ് കാലിയാവാതെ തന്നെ 2024-ന് മുന്‍പായി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവയൊന്നും തന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതല്ല എന്ന് നാം ഉറപ്പ് വരുത്തേണ്ടതാണ്. എന്തൊക്കെയാണ് പുതുവര്‍ഷത്തിന് മുന്നോടിയായി നമുക്ക് നമ്മുടെ സൗന്ദര്യ സംരക്ഷണ ദിനചര്യയില്‍ വരുത്താവുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

പ്രകൃതിദത്തവും ജൈവ ഉല്പന്നങ്ങളും
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പ്രധാനമായും പ്രകൃതിദത്തവും ജൈവ ഉത്പ്പന്നങ്ങളും തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. ഇവ ലളിതമാണ് എന്ന് മാത്രമല്ല സാമ്പത്തിക സ്ഥിതിക്ക് താങ്ങാവുന്നതുമാണ്. കറ്റാര്‍വാഴ, ഗ്രീന്‍ ടീ, ചമോമൈല്‍ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. അത് മാത്രമല്ല ഇവയെല്ലാം ചര്‍മ്മം മനോഹരമാക്കുന്നതോടൊപ്പം തന്നെ നമ്മുടെ സാമ്പത്തിക സ്ഥിതിയേയും സുരക്ഷിതമാക്കും. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മ്മം.അതുകൊണ്ട് തന്നെ അതിനെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല.
ചര്‍മ്മസംരക്ഷണത്തിനും ആപ്പ്
'സ്മാര്‍ട്ട് സ്കിന്‍കെയര്‍' ആപ്പുകള്‍ ഇപ്പോള്‍ നിരവധി ലഭ്യമാണ്. ഇവ ചര്‍മ്മസംരക്ഷണത്തെ എപ്രകാരം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം ഓരോ സമയത്തും എന്തെല്ലാം ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നതില്‍ കൃത്യമായ ഉപദേശങ്ങള്‍ നല്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കാതെ നിങ്ങളുടെ ചര്‍മ്മസംരക്ഷണ സംവിധാനം മികച്ചതാക്കുന്നതിന് ഇവയുടെ സഹായം നിസ്സാരമല്ല.
DIY ചര്‍മ്മസംരക്ഷണം
പലരും ഇത് കേട്ടിട്ടുണ്ടാവും ചെയ്തിട്ടുമുണ്ടാവും. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് എത്രത്തോളം സംതൃപ്തി ഇത് നല്കുന്നു എന്നത് ചോദ്യചിഹ്നമാണ്. പക്ഷേ നിങ്ങള്‍ക്ക് കൃത്യമായ ഫലപ്രാപ്തിയ്ക്കായി കൂടുതല്‍ സമയം ചിലവാക്കാന്‍ ഉണ്ടെങ്കില്‍ 2024- അവസാനിക്കുന്നതിന് മുന്‍പായി ചര്‍മ്മത്തിനായി അല്പം നേരം മാറ്റി വെക്കണം. നിങ്ങളുടെ അടുക്കളയില്‍ തന്നെ പലപ്പോഴും കണ്ടെത്താനാകുന്ന ലളിതവും പ്രകൃതിദത്തവുമായ ചേരുവകള്‍ മാത്രം മതി ചര്‍മ്മത്തെ സംരക്ഷിക്കാന്‍. തേന്‍, ഓട്സ്, തൈര്, പഴങ്ങള്‍ എന്നിവയെല്ലം തന്നെ മികച്ച മാറ്റങ്ങള്‍ ചര്‍മ്മത്തിന് നല്കുന്നു.
ഭക്ഷണവും നിസ്സാരമല്ല
ഫേസ്മാസ്കും പ്രകൃതിദത്ത സൗന്ദര്യ ഉത്പ്പന്നങ്ങളും അല്ലാതെ ചര്‍മ്മത്തെ വെല്ലുവിളിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഭക്ഷണവും ശ്രദ്ധിക്കണം. എല്ലാ വിധത്തിലുള്ള പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി അത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണക്രമം നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ക്ക് വഴിവെക്കും. പ്രത്യേകിച്ച് ഇതുവരെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തവര്ക്ക് പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്‍പെങ്കിലും ഇത് ശീലമാക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തെ ചെറുക്കുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.
ദിനചര്യ നിസ്സാരമല്ല
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ പോലെ തന്നെയാണ് ദിനചര്യയും. ഇത് വരേയും ചര്‍മ്മാരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു ദിനചര്യയും പാലിക്കാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ നിര്‍ബന്ധമായും ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് അതിന് ശ്രദ്ധിക്കണം. ശരിയായ ഉത്പ്പന്നങ്ങളുടെ പതിവ് ഉപയോഗം തന്നെയാണ് ആദ്യത്തെ കാര്യം. ഉടനടി പക്ഷേ ഫലം പ്രതീക്ഷിക്കരുത്. പതിവായി ഉപയോഗിക്കുന്നത് വഴി മാത്രമേ കാര്യമായ മാറ്റങ്ങള്‍ ചര്മ്മത്തിലുണ്ടാവുകയുള്ളൂ.



Click it and Unblock the Notifications
