Latest Updates
-
ശൂല യോഗം ഇന്ന്: വലിയ സാമ്പത്തിക തീരുമാനങ്ങൾ വേണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടം ഒഴിവാക്കാം -
മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം! അണുബാധയേൽക്കാതെ പാദങ്ങൾ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തുവും ശുചിത്വവും ഒത്തുചേരുന്ന ഈ സ്ഥലം ശ്രദ്ധിച്ചോ? -
ഓണം 2026: ഇന്നത്തെ രാഹുകാലം, യമഗണ്ടം, ഗുലികകാലം സമയങ്ങൾ; ഷോപ്പിംഗിനും യാത്രയ്ക്കും മുൻപ് ഇതൊന്ന് നോക്കൂ -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഭാഗ്യവും സുരക്ഷയും ഉറപ്പ്! -
തിരുവോണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സുരക്ഷിതത്വവും ഉറപ്പാക്കാം! -
ബ്യൂട്ടി പാർലറുകളിൽ കോസ്മെറ്റിക് ഇൻജക്ഷൻ എടുക്കരുത്; നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ആ മുന്നറിയിപ്പ് ഇതാ -
ഉത്രട്ടാതി നാളിലെ ശുഭമുഹൂർത്തങ്ങൾ: ഈ 5 രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
140 കിലോയിൽ നിന്ന് 85 കിലോയിലേക്ക്! റാം കപൂർ ഭാരം കുറച്ചത് എങ്ങനെ? കുറുക്കുവഴികളില്ലാത്ത ആ രഹസ്യം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക-പ്രണയ ജീവിതത്തെ എങ്ങനെ ബാധിക്കും?
ഇടതൂര്‍ന്ന മുടി സ്വന്തമാക്കാന്‍ ഈ എണ്ണകള്‍ മാത്രം മതി
ചില സമയത്തെങ്കിലും നാം ഇടതൂര്‍ന്ന മുടി ആഗ്രഹിക്കാറില്ലേ. ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. മുടി സംരക്ഷണത്തിന് എണ്ണ തേയ്ച്ചു കുളി പ്രധാനമാണ്. നമ്മുടെ അമ്മമാരും മുതിര്‍ന്നവരും മുത്തശ്ശി തന്ന എണ്ണ തേയ്ച്ചു കുളിക്കാറുണ്ട് എന്ന് പറയുന്നത് കേട്ടിട്ടില്ലേ? അതെ ,മുത്തശ്ശിക്കറിയാം എണ്ണയുടെ മഹത്വം. മുടിയുടെ വരള്‍ച്ച,താരന് ,മുടി പൊട്ടല്‍ എല്ലാം മാറി ആരോഗ്യമുള്ള മുടി വേണമെങ്കില്‍ എണ്ണ തേയ്ക്കല്‍ ദിനചര്യയുടെ ഭാഗമാകണം. തലമുറകളായി കൈമാറിയ പ്രകൃതിദത്തമായ എണ്ണകളുടെ സവിശേഷങ്ങള്‍ ചുവടെ കൊടുക്കുന്നു. ശക്തവും ആരോഗ്യവുമുള്ള മുടി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ചില എണ്ണകള്‍ നിങ്ങളുടെ മുടി സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

തലമുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. മുടിയുടെ വളര്‍ച്ച മെച്ചപ്പെടുന്നു. മുടികൊഴിച്ചില്‍ കുറയുകയും തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിക്കുകയും ചെയ്യുന്നു. മുടി പൊട്ടല്‍,മുടിയുടെ വിള്ളല്‍ ,വരള്‍ച്ച ,താരന്,അറ്റം പിളരല്‍ എന്നിവയെല്ലാം മാറി ആരോഗ്യമുള്ള ഇടതൂര്‍ന്ന മുടിക്ക് എണ്ണ മസാജ് അത്യാവശ്യമാണ്. മുടി കൊഴിച്ചില്‍ ,കനം കുറയല്‍ എല്ലാം അകറ്റി ആരോഗ്യമുള്ള മുടിക്ക് യോജിച്ച എണ്ണകള്‍ ഏതെല്ലാമെന്ന് നോക്കാം .
ഒലിവെണ്ണ
ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, ഓലിക് ആസിഡ് എന്നിവ അടങ്ങിയ ഒലിവെണ്ണ, മൃദുലവും മിനുസമാര്‍ന്നതുമായ മുടി നിങ്ങള്‍ക്ക് സമ്മാനിക്കും.ഇതിലെ പോഷകഗുണങ്ങള്‍ ആഴത്തിലിറങ്ങി മുടിയുടെ വേരിനെ പരിപോഷിപ്പിക്കുകയും ജലാംശമുള്ളത് ആക്കുകയും ചെയ്യുന്നു.ഒപ്പം മുടിയെ മൃദുവാക്കുകയും മുടി കൊഴിയുന്നത് തടയുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇടതൂര്‍ന്ന മിനുസമുള്ള മുടി നിങ്ങള്‍ക്ക് നല്കാന് കഴിയുന്ന പോഷകഗുണങ്ങള്‍ ഉള്ള എണ്ണയാണ് ഒലിവെണ്ണ. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം

പ്രയോഗിക്കുന്ന വിധം:
ഡ്രൈ ആയ നിങ്ങളുടെ മുടിയിലോ തലയോട്ടിയിലോ ഒലിവെണ്ണ പുരട്ടുക. ഒരു ഷവര്‍ ക്യാപ്പ് ഉപയോഗിച്ച് ഏകദേശം 15 മിനിറ്റ് മുടി കെട്ടിയ ശേഷം ചൂടുവെള്ളം ഉപയോഗിച്ചു എണ്ണ കഴുകിക്കളയുക.
വെളിച്ചെണ്ണ
മുടിക്ക് പറ്റിയ ഏറ്റവും മികച്ച എണ്ണയാണ് വെളിച്ചെണ്ണ.അതുകൊണ്ട് തന്നെ നിങ്ങളുടെ മുടി സംരക്ഷണത്തില്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു എണ്ണ കൂടിയാണിത്.ഒന്നിലധികം ഗുണങ്ങള്‍ ഉള്ള ഈ എണ്ണ വരണ്ടതും പൊട്ടിയതുമായ മുടികളെ ശരിയാക്കാന്‍ പറ്റിയ ഒന്നാണ്.കൂടാതെ മുടിക്ക് നല്ല ആരോഗ്യവും തലയോട്ടിയില്‍ രക്തയോട്ടവും കൂടാന്‍ സഹായിക്കുന്നു.അങ്ങനെ ഇടതൂര്‍ന്ന കട്ടിയുള്ള ,ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ വെളിച്ചെണ്ണ സഹായിക്കും.

ഉപയോഗിക്കേണ്ട വിധം
നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് തലയോട്ടിയിലേക്ക് നന്നായി മസാജ് ചെയ്ത് വെളിച്ചെണ്ണ തേയ്ക്കുക. ഏകദേശം 30 മിനിറ്റുകള്‍ കഴിഞ്ഞു കഴുകിക്കളയാവുന്നതാണ്.നിങ്ങള്‍ക്ക് വരണ്ട മുടിയാണെങ്കില്‍ രാത്രിയില്‍ തേയ്ച്ചു പിടിപ്പിക്കാവുന്നതാണ്.മുടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള മികച്ച റിപ്പയര്‍ കൂടിയാണ് വെളിച്ചെണ്ണ.
ബദാം ഓയില്‍
വരണ്ടു പാറിക്കിടക്കുന്ന മുടിക്ക് ബദാം ഓയില്‍ മികച്ചതാണ്.വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം ഓയില്‍ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.കൂടാതെ മുടിയെ മൃദുലവും ഇടതൂര്ന്നതുമാക്കുന്നു.ഇതിന്റെ മോയിസ്ചറൈസിങ് ഗുണം മുടിയുടെ അറ്റം പിളരുന്നതും,വരള്‍ച്ചയും ചെറുക്കുകയും ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.

ഉപയോഗിക്കേണ്ട വിധം
നിങ്ങളുടെ കൈയില്‍ കുറച്ചു ബദാം ഓയില്‍ എടുത്തു ഉരസിയ ശേഷം തലമുടിയില്‍ പുരട്ടുക.തിളക്കമുള്ള മുടിയുമായി നിങ്ങള്‍ക്ക് പാറി നടക്കാം.
ടീ ട്രീ ഓയില്‍
താരനും എണ്ണമയവും ഉള്ള മുടി പ്രകൃതമാണോ നിങ്ങള്‍ക്ക് , നിങ്ങളുടെ താരന് പമ്പ കടക്കണമെന്ന് ആഗ്രഹമുണ്ടോ ? എങ്കില്‍ ടീ ട്രീ ഓയില്‍ ഉപയോഗിച്ചാല്‍ മതി.ഇതിലെ പോഷകഗുണങ്ങള്‍ മുടിയുടെ വേരിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയെയും മുടിയെയും വൃത്തിയുള്ളതും പോഷകസമൃദ്ധവുമാക്കുന്നു. താരനും അഴുക്കും മാറി ഗുണമേന്മയുള്ള മുടിക്ക് ടീ ട്രീ ഓയില്‍ മികച്ചതാണ്.
ഉപയോഗിക്കേണ്ട വിധം

10 -15 തുള്ളി ടീ ട്രീ ഓയില്‍ നിങ്ങളുടെ ഷാംപൂവുമായി യോജിപ്പിച്ചു മുടിയില്‍ പുരട്ടുക.3 മുതല്‍ 5 മിനിട്ടു വരെ വച്ച ശേഷം നന്നായി കഴുകിക്കളയുക.
അവോക്കാഡോ ഓയില്‍
ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് അവോക്കാഡോ.ഇത്രയധികം പോഷകഗുണമുള്ളതിനാല്‍, ആഴത്തിലിറങ്ങി തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കി താരന് കുറയ്ക്കുകയും മുടിയെ മിനുസമുള്ളതാക്കുകയും ചെയ്യുന്നു.ചൂട് ,പൊടി എന്നിവയില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ കൂടി കഴിവുള്ള എണ്ണയാണ് അവോക്കാഡോ എണ്ണ .
ഉപയോഗിക്കേണ്ട വിധം

മുടി സംരക്ഷണത്തിന് നല്ലൊരു മാസ്ക് ആയി ഉപയോഗിക്കാന്‍ കഴിയുന്ന എണ്ണയാണ് അവോക്കാഡോ എണ്ണ



Click it and Unblock the Notifications
