Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
മുഖക്കുരു കുറയ്ക്കാന്‍, പേരയിലയില്‍ ഇതൊന്ന് ചേര്‍ത്ത് പുരട്ടി നോക്കൂ!
ഇന്ന് ചെറുപ്പക്കാരില്‍ മുതല്‍ പ്രായമായവരില്‍ വരെ മുഖക്കുരു ഒരു പ്രധാന സൗന്ദര്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖക്കുരു വന്നു കഴിഞ്ഞാല്‍ മുഖത്ത് കറുത്ത പാടുകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ, മുഖത്ത് കുഴികള്‍ വരാനും മുഖക്കുരു കാരണമാകുന്നു. ഈ മുഖക്കുരു അകറ്റി, ചര്‍മ്മം നല്ല ക്ലിയറാക്കി എടുക്കാന്‍ കുറച്ച് പേരയിലയില്‍ ഈ സാധനം ചേര്‍ത്ത് മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി. അവ എന്തെന്ന് നോക്കാം.

മുഖക്കുരുവിന് പിന്നില്‍
മുഖക്കുരു വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ സമയത്ത്, ഗര്‍ഭിണികളില്‍, അല്ലെങ്കില്‍ ചില മരുന്നുകള്‍ കഴിക്കുമ്പോഴെല്ലാം ശരീരത്തിലെ ഹോര്‍മോണില്‍ അതിനനുസരിച്ച് വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം. ഈ ഹോര്‍മോണ്‍ വ്യതിയാനം മുഖക്കുരു വരുന്നതിന് പിന്നിലെ പ്രധാന കാരണമാണ്. അതുപോലെ, മുഖത്ത് അമിതമായി സെബം ഉല്പാദിപ്പിക്കപ്പെടുന്നതും, ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതും, മൃതകോശങ്ങള്‍ അമിതമായി മുഖത്ത് നിറയുന്നതും, പ്രോപ്പിയോണി ബാക്ടീരിയം അക്നീസ് എന്ന ബാക്ടീരിയ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം മുഖക്കുരുവിന് കാരണമാകുന്നുണ്ട്. കൂടാതെ, ജനിതകം, ചില ആഹാരങ്ങള്‍ എന്നിവയും മുഖക്കുരു വരുന്നതിന് പിന്നിലെ കാരണങ്ങളാണ്.
മുഖക്കുരു അകറ്റാന്‍ പേരയില
ധാരാളം ആന്റിഓക്സിഡന്റ്സ്, വിറ്റമിന്‍ സി, ഫ്ലേവനോയ്ഡ്സ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയില. കൂടാതെ, പേരയിലയില്‍ ആന്റിബാക്ടീരിയല്‍, ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. തര്‍മ്മത്തില്‍ നിന്നും മുഖക്കുരു അകറ്റാന്‍ മാത്രമല്ല, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും അതുപോലെ, ചുളിവുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും പേരയിലയ്ക്ക് സാധിക്കും.
ഈ പേരയില ഉപയോഗിച്ച് മുഖത്തെ കുരുക്കളും കറുത്ത പാടുകളും നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി പേരയിലയില്‍ ചേര്‍ക്കേണ്ട സാധനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
തൈര്
തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ, ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യാനും സഹായിക്കുന്നുണ്ട്. ഇത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുപോലെ, മുഖം നല്ല ക്ലിയറാക്കാനും തൈര് സഹായിക്കുന്നു.
പാക്ക് തയ്യാറാക്കാം
ഈ ഫേയ്സ്പാക്ക് തയ്യാറാക്കാന്‍ 4 പേരയില എടുക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കണം. അതിനുശേഷം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുക. ഒരു 15 മിനിറ്റ് ആകുമ്പോള്‍ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. അതിനുശേഷം കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുക.
ഗുണങ്ങള്‍
ഈ ഫേയ്സ്പാക്ക് പതിവായി മുഖത്ത് ഇടുന്നതു വഴി ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യപ്പെടുന്നു. അതുപോലെ, ചർമ്മത്തിൽ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും, ചര്‍മ്മം നല്ലപോലെ ക്ലീന്‍ ചെയ്തെടുക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം ഈ ഫേയ്സ്പാക്ക് പുരട്ടുക. അതുപോലെ, ഫേയ്സ്പാക്ക് ഉപയോഗിക്കും മുന്‍പ് പാച്ച് ടെസ്റ്റ് നടത്താന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications