Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
മുഖക്കുരു കളയാന്‍ തുളസി പ്രയോഗം; ഒരാഴ്ചകൊണ്ട് മുഖം ക്ലിയറാക്കാം
അമിതമായി എണ്ണമയം മുഖത്ത് വന്നാലും പ്രശ്നമാണ്, എന്നാല്‍ ചര്‍മ്മം വരണ്ട് പോയാലോ, അതും പ്രശ്നം തന്നെ. രണ്ട് രീതിയിലായാലും മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത് പലര്‍ക്കും മനോവിഷമം ഉണ്ടാക്കുന്ന ഘടകമാണ്. ചില കുരുക്കള്‍ പഴുക്കും. ചിലത്, ചുവന്ന് തുടുത്ത് കിടക്കും. ചിലത് ചര്‍മ്മത്തില്‍ കലകള്‍ വീഴ്ത്തും. എന്തുതന്നെയായാലും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നിലെ കാരണങ്ങളില്‍ ഒന്നാണ് മുഖക്കുരു. ഈ മുഖക്കുരു ഇല്ലാതാക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം, വീട്ടില്‍ തുളസി ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. തുളസി ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.

തുളസിയുടെ ഗുണങ്ങള്‍
തുളസിയില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കാനും, മുഖക്കുരു ഇല്ലാതാക്കാനും തുളസി സഹായിക്കുന്നുണ്ട്. 2014-ല്‍ നടത്തിയ ഒരു പഠനത്തില്‍ തുളസി ഉപയോഗിക്കുന്നവരില്‍ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ കുറയുന്നതായും കണ്ടെത്തിയിരുന്നു.
മുഖക്കുരു കുറയ്ക്കാന്‍ മാത്രമല്ല, അതുപോലെ, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ അമിതമായി തോന്നാതിരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും തുളസി സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പിഗ്മെന്റേഷന് കുറയ്ക്കാനും, ചര്‍മ്മരോഗങ്ങളില്‍ നിന്നും ആശ്വാസം പകരാനും തുളസി സഹായിക്കുന്നു. മുഖക്കുരു അകറ്റാന്‍ തുളസി ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
തുളസിയും ആര്യവേപ്പും
തുളസിയും ആര്യവേപ്പിന്റെ ഇലയും സമാസമം എടുക്കുക. ഇവ നല്ലതുപോലെ അരച്ച്, മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഇത്തരത്തില്‍ പതിവായി മുഖത്ത് ഈ ഫേയ്സ്പാക്ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ഇതില്‍ തുളസിയും ആര്യവേപ്പും ചേര്‍ത്തിരിക്കുന്നതിനാല്‍, രണ്ട് ചേരുവകളിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, മുഖക്കുരു വേഗത്തില്‍ കുറയ്ക്കാനും ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്.
തുളസിയും മഞ്ഞളും
പച്ചമഞ്ഞള്‍ ഒരു ചെറിയ കഷ്ണവും, ഒരു പിടി തുളസിയും എടുത്ത് അരയ്ക്കുക. ഇത് മുഖത്ത് പുരട്ടണം. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഈ ഫേയ്സ്പാക്കും പതിവായി ഉപയോഗിക്കുന്നതു വഴി ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാരണം, രണ്ട് ചേരുവകളിലും ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ മുഖക്കുരു അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ, മഞ്ഞളിന്റെ ഉപയോഗം, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മത്തില്‍ നിന്നും പാടുകളും കുരുക്കളും നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം
മേല്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒരു ചേരുവ നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നുവെങ്കില്‍, അതിന്റെ ഉപയോഗം കുറയ്ക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, മഞ്ഞള്‍ ചിലരില്‍ മുഖക്കുരു വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം. അതിനാല്‍, മഞ്ഞള്‍ അലര്‍ജി ഉള്ളവര്‍ അത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, മികച്ച രീതിയില്‍ ഫലം ലഭിക്കണമെങ്കില്‍ ശരിയായ വിധത്തില്‍ ഫേയ്സ്പാക്ക് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
