Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുഖക്കുരു അകറ്റാന്‍ പതിവാക്കാം ഈ 3 ജ്യൂസുകള്‍
കാലാവസ്ഥ മാറുമ്പോള്‍, അല്ലെങ്കില്‍ അമിതമായിട്ടുള്ള എണ്ണമയം, ചില ആഹാരങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിന് കാരണാകുന്നു. ഈ മുഖക്കുരു ഇല്ലാതാക്കാന്‍ ഫേയ്സ്പാക്കുകള്‍ ഇന്ന് ധാരാളമാണ്. എന്നാല്‍, ഫേയ്സ്പാക്കുകള്‍ പോലെ തന്നെ, ചില ജ്യൂസുകളും വളരെയധികം സഹായിക്കുന്നതാണ്. ഇത്തരത്തില്‍ പതിവാക്കാവുന്ന ചില ജ്യൂസുകള്‍ ഏതെല്ലാമെന്ന് നോക്കാം.

കൈതച്ചക്ക
കൈതച്ചക്കയില്‍ ബ്രോമെലെയ്ന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ഇത് പ്രകൃതിദത്ത ആന്റി ഇന്‍ഫ്ലമേറ്ററിയാണ്. അതിനാല്‍ തന്നെ, ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും, അതുപോലെ, ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കൈതച്ചക്ക വളരെയധികം സഹായിക്കുന്നു. അതിനാല്‍ ദിവസേന കൈതച്ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. കൈതച്ചക്ക ജ്യൂസ് അടിച്ച് കുടിക്കുന്നതും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കൈതച്ചക്കയില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു.
ആപ്പിള്‍
കൈതച്ചക്ക പോലെ തന്നെ ആപ്പിളും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ആപ്പിളില്‍ ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ, വിറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തെ സംരക്ഷിക്കുകയും, കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും, ചര്‍മ്മത്തിന് യുവത്വം നല്‍കാനും സഹായിക്കുന്നു. അതുപോലെ, ചര്‍മ്മത്തില്‍ നിന്നും കുരുക്കളും പാടുകളും ഇല്ലാതാക്കാനും ആപ്പിള്‍ സഹായിക്കുന്നതാണ്.
ഓറഞ്ച്
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഓറഞ്ച് വളരെ നല്ലതാണ്. ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍, വിറ്റമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും, ചര്‍മ്മം മുഖക്കുരുവും പാടുകളും ഇല്ലാതെ നല്ലപോലെ ക്ലിയറാകാനും ഓറഞ്ച് സഹായിക്കുന്നു. ദിവസേന ഓറഞ്ച് വെറുതേ കഴിക്കുന്നതും, ജ്യൂസ് അടിച്ച് കുടിക്കുന്നതും വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
