Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മാസങ്ങളോളം നരച്ചമുടി കറുകറുത്തിരിക്കും; ഹെന്നപ്പൊടിയില് ഈ രണ്ട് ചേരുവകള്‍ ചേര്‍ത്താല്‍ മതി
ഒരു പ്രായം കഴിയുമ്പോള്‍ പലരുടെയും മുടി നരയ്ക്കുന്നത് കാണാം. ഇന്ന് ചെറുപ്പക്കാരുടെ മുടി പോലും വളരെ വേഗത്തില്‍ നരയ്ക്കുന്നുണ്ട്. അമിതമായിട്ടുള്ള സ്ട്രെസ്സ്, കഴിക്കുന്ന ആഹാരത്തിലെ വ്യത്യാസങ്ങള്‍, മുടിയില്‍ അമിതമായി സൂര്യപ്രകാശം അടിക്കുന്നത് എന്നിവയെല്ലാം തന്നെ മുടി വേഗത്തില്‍ നരയ്ക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ഇത്തരത്തില്‍ നരച്ച മുടി കറുപ്പിക്കാന്‍ ചിലര്‍ എണ്ണകള്‍ പതിവായി ഉപയോഗിക്കുന്നത് കണാം. ചിലര്‍ കടകളില്‍ നിന്നും ഹെയര്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നു.

കടകളില്‍ നിന്നും വാങ്ങിക്കുന്ന ഹെയര്‍ ഡൈകളില്‍ അമിതമായി കെമിക്കലുകള്‍ അടങ്ങിയിരിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത്തരം കെമിക്കലുകള്‍ കാന്‍സറിന് വരെ പലപ്പോഴും കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, കെമിക്കലുകള്‍ അടങ്ങാത്ത ഹെയര്‍ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1 കപ്പ്- ഹെന്നപ്പൊടി( ഹെന്നപ്പൊടി ഇല്ലാത്തവര്‍ക്ക് മൈലാഞ്ചിയുടെ ഇല എടുക്കാവുന്നതാണ്. 1 കപ്പ് മൈലാഞ്ചി ഇല എടുക്കാന്‍ ശ്രദ്ധിക്കുക.)
5 എണ്ണം- നെല്ലിക്ക( കുരുകളഞ്ഞത്)
3 ടീസ്പൂണ്‍- നീലയമരിപ്പൊടി( ഇന്‍ഡിഗോ പൗഡര്‍ എന്ന പേരില്‍ കടകളില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്നതാണ്.)
1ടീസ്പൂണ്‍- ചായപ്പൊടി
തയ്യാറാക്കാം
ഈ ചേരുവകളെല്ലാം നല്ലപോലെ കുറച്ച് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. പേയ്സ്റ്റ് പരുവത്തില്‍ വേണം അരച്ചെടുക്കാന്‍. ഒരു ദിവസം നല്ല ഇരുമ്പിന്റെ ചീനച്ചട്ടിയില്‍ സൂക്ഷിച്ച് പിറ്റേ ദിവസം ഉപയോഗിച്ചാല്‍ കുറച്ചും കൂടെ നല്ലതായിരിക്കും. അല്ലാത്തവര്‍ക്ക് അന്ന് തന്നെ ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ ഹെന്ന ഉപയോഗിക്കുന്നതിന് മുന്‍പ് തലമുടി നല്ലപോലെ ഷാംപൂ വാഷ് ചെയ്യണം. ഷാംപൂ വാഷ് ചെയ്തതിനുശേഷം മുടി ഉണക്കുക. അതിനുശേഷം വേണം ഈ കൂട്ട് മുടിയില്‍ പുരട്ടാന്‍. നരയുള്ള എല്ലാ ഭാഗത്തും ഈ ഹെന്നക്കൂട്ട് പുരട്ടാവുന്നതാണ്. ഒരിക്കലും തലയോട്ടിയില്‍ പുരട്ടരുത്. 30 മിനിറ്റ് കഴിയുമ്പോള്‍ തലമുടി നല്ലപോലെ സാധാ വെള്ളത്തില്‍ കഴുകുക.
ഗുണങ്ങള്‍
ഈ ഹെന്ന തികച്ചും പ്രകൃതിദത്തമായ ചേരുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയതിനാല്‍ തന്നെ മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ, മുടി നല്ലപോലെ വളരാന്‍ ഈ ഹെന്ന സഹായിക്കുന്നതാണ്. അതുപോലെ, മുടിയെ വേരില്‍ നിന്നും ബലപ്പെടുന്നു. മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും ഈ ഹെന്നക്കൂട്ട് സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
ആദ്യമായി ഉപയോഗിക്കുന്നവര്‍ മാസത്തില്‍ ഒരു ദിവസം വീതം ഉപയോഗിക്കണം. ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം രണ്ട് മാസം കഴിയുമ്പോള്‍ വീതം ഉപയോഗിച്ചാല്‍ മതിയാകും. ഇത് പതിവായി ഉപയോഗിച്ചാല്‍ മുടിയ്ക്ക് സ്വഭാവികമായി കറുപ്പ് നിറം വര്‍ദ്ധിക്കും. അതുപോലെ, ഏതെങ്കിലും അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഈ ഹെന്ന ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, മൈലാഞ്ചി ഇല, നീലയമരി ഇല എന്നിവ ഉപയോഗിച്ചാല്‍ വളരെയധികം ഗുണകരമായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
