Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മുടി കഴുകാന്‍ ഏതെങ്കിലും ഷാമ്പൂവോ? മുടിയുടെ തരമനുസരിച്ച് ഉപയോഗിക്കാം ഇവ
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും പല വിധത്തിലുള്ള ടെന്‍ഷനിലേക്ക് എത്തുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം മുടിയില്‍ ഉപയോഗിക്കുന്ന എണ്ണ മുതല്‍ ഷാമ്പൂ വരെ എല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ഷാമ്പൂ തിരഞ്ഞെടുക്കുമ്പോള്‍ പലരും പല വിധത്തിലുള്ള തെറ്റുകള്‍ വരുത്തുന്നു. എന്നാല്‍ അനുയോജ്യമായ ഷാമ്പൂ തിരഞ്ഞെടുക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.
പലപ്പോഴും മുടിയുടെ തരം അനുസരിച്ച് നമുക്ക് ഷാമ്പൂ തിരഞ്ഞെടുക്കാം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. മുടിയുടെ തരം അനുസരിച്ച് ഷാമ്പൂ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് മുടിയുടെ അനാരോഗ്യത്തിലേക്കും മുടി കൊഴിച്ചിലിലേക്കും എത്തുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി മുടിയുടെ ആരോഗ്യത്തിനായി ഏത് തരത്തിലുള്ള ഷാമ്പൂ തിരഞ്ഞെടുക്കണം എന്ന് നോക്കാം.

മുടിയേതെന്ന് തിരിച്ചറിയാം
ആദ്യം, നിങ്ങളുടെ മുടി ഏത് തരത്തിലുള്ളതാണ് എന്ന് തിരിച്ചറിയേണ്ടതാണ്. ഇത് എണ്ണമയമുള്ളതോ വരണ്ടതോ സാധാരണമോ അതോ എല്ലാം കൂടി ചേര്‍ന്നതോ എന്ന് മനസ്സിലാക്കണം. എണ്ണമയമുള്ള മുടി പലപ്പോഴും വഴുവഴുപ്പുള്ളതായി കാണപ്പെടുന്നു, ഇടയ്ക്കിടെ കഴുകേണ്ടി വന്നേക്കാം. വരണ്ട മുടി പരുക്കനായും തിളക്കമില്ലായ്മയും ഉണ്ടാവും. എന്നാല്‍ സാധാരണ മുടി സമതുലിതമാണ്, അതേസമയം കോമ്പിനേഷന്‍ മുടിക്ക് എണ്ണമയമുള്ള വേരുകളും വരണ്ട അറ്റങ്ങളും ഉണ്ട്.
എണ്ണമയമുള്ള മുടിക്ക് ഷാംപൂ
നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയുണ്ടെങ്കില്‍, ടീ ട്രീ ഓയില്‍ അല്ലെങ്കില്‍ സാലിസിലിക് ആസിഡ് പോലുള്ള ചേരുവകള്‍ അടങ്ങിയ ഷാംപൂകള്‍ നോക്കുക. സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യാതെ അധിക എണ്ണ ഉല്പാദനം നിയന്ത്രിക്കാന്‍ ഇവ സഹായിക്കുന്നു. നിങ്ങളുടെ മുടിക്ക് ആരോഗ്യത്തിന്യാ ഇവ സഹായിക്കുകയും ചെയ്യുന്നു.
വരണ്ട മുടിക്ക് ഷാംപൂ
വരണ്ട മുടിയുള്ളവര്‍, അര്‍ഗന്‍ ഓയില്‍ അല്ലെങ്കില്‍ ഷിയ ബട്ടര്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ ഷാംപൂകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഇവ തലയോട്ടിയെയും മുടിയുടെ ഇഴകളെയും പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. സള്ഫേറ്റുകളുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ മുടി കൂടുതല്‍ വരണ്ടതാക്കും.
സാധാരണ മുടിക്ക് ഷാംപൂ
സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന മൃദുവായ ഷാംപൂകളില്‍ നിന്ന് സാധാരണ മുടി തരങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ നേരിയ ശുദ്ധീകരണ ഏജന്റ് അടങ്ങിയ കറ്റാര്‍ വാഴ അല്ലെങ്കില്‍ ചമോമൈല്‍ പോലുള്ള പ്രകൃതിദത്ത സത്തുകളും ഉള്ള ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
എല്ലാം കൂടി ചേര്‍ന്ന മുടിയെങ്കില്‍
നിങ്ങള്‍ക്ക് കോമ്പിനേഷന്‍ മുടിയുണ്ടെങ്കില്‍, എണ്ണമയമുള്ള വേരുകളും വരണ്ട അറ്റങ്ങളും പരിഹരിക്കുന്ന ഒരു ബാലന്‍സിങ് ഷാംപൂ തിരഞ്ഞെടുക്കുക. ജോജോബ ഓയില്‍ പോലെയുള്ള ചേരുവകള്‍ സെബം ഉല്‍പ്പാദനം നിയന്ത്രിക്കാനും ആവശ്യമുള്ളിടത്ത് ഈര്‍പ്പം നല്‍കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
ഏതൊക്കെ ഷാമ്പൂ ഉപയോഗിച്ചാലും മുടി എപ്പോഴും അമിതമായി കഴുകുന്നത് ഒഴിവാക്കുക, കാരണം ഇത് വരണ്ടതിലേക്കോ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നതിനോ ഇടയാക്കും. കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നതിനായി എപ്പോഴും രണ്ടാഴ്ച കൂടുമ്പോള്‍ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഈര്‍പ്പം നിലനിര്‍ത്താന്‍ നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഒരു കണ്ടീഷണര്‍ എപ്പോഴും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അനുയോജ്യമായ ശരിയായ ഷാംപൂ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
