Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
മുടി കരുത്തോടെ വളരാന്‍ 3 സിംപിള്‍ ഹെയര്‍ മാസ്ക്കുകള്‍
ഇന്നത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യത്തില്‍ മുടിയുടെ ആരോഗ്യം നോക്കാന്‍ പലരും സമയം ലഭിക്കാറില്ല. കൂടാതെ, മുടിയ്ക്ക വേണ്ട പരിചരണം നല്‍കാനും, പുരട്ടാന്‍ ഹെയര്‍ മാസ്ക്കുകളും തയ്യാറാക്കാന്‍ പലര്‍ക്കും മടിയാണ്. മിക്ക ഹെയര്‍ മാസ്ക്കുകളും തയ്യാറാക്കാനുള്ള ചേരുവകളുടെ ലിസ്റ്റ് കാണുമ്പോള്‍ തന്നെ പലരും ആഗ്രഹം ഉപേക്ഷിക്കുകയാണ്. പതിവ്. എന്നാല്‍, ഇനി കേശ സംരക്ഷണം വളരെ എളുപ്പമാക്കാം. മുടി വളരാന്‍ സഹായിക്കുന്നതും വളരെ ലളിതമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ 3 ഹെയര്‍ മാസ്ക്കുകള്‍ പരിചയപ്പെടാം.

ആര്യവേപ്പ്- തൈര്
തലയില്‍ നിന്നും താരന് നീക്കം ചെയ്യാനും, മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും, ഫംഗല്‍ അണുബാധകള്‍ ഇല്ലാതാക്കാനും ആര്യവേപ്പ് സഹായിക്കുന്നുണ്ട്. അതുപോലെ, തലയില്‍ നിന്നും ചെളിയും അഴുക്കും നീക്കം ചെയ്ത്, മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കാന്‍ തൈര് സഹായിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും തൈര് സഹായിക്കുന്നുണ്ട്.
ഈ ഹെയര്‍മാസ്ക്ക് തയ്യാറാക്കുന്നതിനായി 10 ആര്യവേപ്പിന്റെ ഇല എടുക്കുക. ഇത് കുറച്ച് വെള്ളം ചേര്‍ത്ത് നല്ലപോലെ അരയ്ക്കണം. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്തെടുക്കുക.
ഉപയോഗിക്കേണ്ട വിധം
ആദ്യം തലമുടി നല്ലപോലെ ഷാംപൂ വാഷ് ചെയ്യുക. മുടി ഉണങ്ങിയതിനുശേഷം ഈ ഹെയര്‍മാസ്ക് തലയില്‍ പുരട്ടുക. ഏകദേശം 20 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
നെല്ലിക്ക- വെളിച്ചെണ്ണ
മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ നെല്ലിക്ക വളരെ നല്ലതാണ്. അതുപോലെ, മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും, തലയില്‍ നിന്നും താരന് അകറ്റാനും നെല്ലിക്ക സഹായിക്കുന്നു. അതുപോലെ, വെളിച്ചെണ്ണ മുടിയുടെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്.
ഈ ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിനായി 5 നെല്ലിക്ക കുരു കളഞ്ഞ് കുറച്ച് വെള്ളം ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
മുടിയുടെ വേരില്‍ ഈ ഹെയര്‍ മാസ്ക്ക് നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഏകദേശം 15 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഈ ഹെയര്‍മാസ്ക്ക് മാസത്തില്‍ രണ്ട് തവണ ഉപയോഗിക്കുക. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെയധികം സഹായിക്കും.
കറ്റാര്‍വാഴ- വെള്ളരിക്ക
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ കറ്റാര്‍വാഴ നല്ലതാണ്. മുടിയ്ക്ക് നല്ല നിറം നല്‍കാനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും കറ്റാര്‍വാഴ സഹായിക്കുന്നു. മുടിയെ ക്ലെന്‍സ് ചെയ്തെടുക്കാന്‍ വെള്ളരിക്ക സഹായിക്കും.
ഈ ഹെയര്‍മാസ്ക്ക് തയ്യാറാക്കാന്‍ അര കപ്പ് വെള്ളരിക്ക പേയ്സ്റ്റ് എടുക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ കറ്റാര്‍വാഴയും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം.
ഉപയോഗിക്കേണ്ട വിധം
മുടി നല്ലപോലെ ഷാംപൂ ഇട്ട് കഴുകി ഉണക്കിയതിനുശേഷം, തലയോട്ടില്‍ ഈ ഹെയര്‍മാസ്ക് തേച്ച് പിടിപ്പിക്കുക. ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ സാധാ വെള്ളത്തില്‍ കഴുകാവുന്നതാണ്. ഈ സമയം ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല. തലയില്‍ നിന്നും ഹെയര്‍മാസ്ക്ക് നല്ലപോലെ കളയാനും ശ്രദ്ധിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications