For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുമ്പോള്‍ ബ്രാ ധരിക്കുന്നത് സുരക്ഷിതമാണോ? നിങ്ങളുടെ ആശങ്കയ്ക്കുള്ള ഉത്തരം

By Anjaly Ts
|

മുലയൂട്ടുന്ന സമയത്ത് ബ്രാ ധരിക്കാമോ എന്ന ചോദ്യം നമ്മളില്‍ പലരേയും കുഴക്കിയിട്ടുണ്ടാകും. എന്നാല്‍ അതിനുള്ള ഉത്തരം ലളിതമാണ്. മുലയൂട്ടുന്ന സമയത്ത് സ്തനങ്ങള്‍ക്ക് ഒരു താങ്ങ് ലഭിക്കുന്നതിന് ബ്രാ ഉപയോഗിക്കുന്നത് സഹായിക്കും. മറ്റ് ആശയ കുഴപ്പങ്ങള്‍ കളഞ്ഞേക്കു, മൂലയൂട്ടുമ്പോള്‍ ബ്രാ ധരിക്കാം.

dhb

എന്നാല്‍ റെഗുലര്‍ ബ്രാ ആവരുത് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്. പ്രസവ ശേഷം സ്തനങ്ങളുടെ വലിപ്പം കൂടിയിട്ടുണ്ടാകും. അതിനാല്‍ ബ്രാ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ കൊടുക്കണം. ഒരു ദിവസം മുഴുവന്‍ ഉപയോഗിക്കുവാനുള്ള രീതിയിലെ ബ്രാ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വേണ്ട അളവിലുള്ള ബ്രാ തിരഞ്ഞെടുക്കുന്നതില്‍ പിഴച്ചാല്‍ അത് പാല്‍ ഉത്പാദനത്തെ ബാധിക്കുമെന്ന് ഓര്‍ക്കുക.

ആരോഗ്യ വിദഗ്ധര്‍ എന്താണ് നിര്‍ദേശിക്കുന്നത്?

ആരോഗ്യ വിദഗ്ധര്‍ എന്താണ് നിര്‍ദേശിക്കുന്നത്?

പാല്‍ എല്ലാ സമയവും ഒരേ അളവിലായിരിക്കില്ല ഉത്പാദിപ്പിക്കപ്പെടുന്നത്. അണ്ടര്‍ വയര്‍ ബ്രാ മുലയൂട്ടുന്ന കാലയളവില്‍ ഉപയോഗിക്കരുത് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മുലയൂട്ടുന്ന സമയത്ത് സ്തനങ്ങള്‍ കൂടുതല്‍ മൃദുവായിരിക്കും.

ചില ബ്രാകള്‍ അതിനാല്‍ നിങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തീര്‍ക്കും. അതിനാല്‍ മുലയൂട്ടുന്ന കാലങ്ങളില്‍ അത്തരം ബ്രാകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

 അണ്ടര്‍ വയര്‍ ബ്രാകള്‍ എങ്ങിനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്നാണോ?

അണ്ടര്‍ വയര്‍ ബ്രാകള്‍ എങ്ങിനെയാണ് ദോഷകരമായി ബാധിക്കുന്നത് എന്നാണോ?

മുലയൂട്ടുന്ന നാളുകളില്‍ മൃദുവായിരിക്കുന്ന സ്ഥനങ്ങളില്‍ ഈ അണ്ടര്‍ വയര്‍ ബ്രാകള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇതിലൂടെ നിങ്ങള്‍ക്ക് സ്തനങ്ങളില്‍ വേദന അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ ഉറക്കം കെടുത്തുന്ന അത്ര തീവ്രമായ രീതിയിലായിരിക്കും ചിലപ്പോള്‍ ആ വേദന.

ഈ ബ്രാകള്‍ നിങ്ങള്‍ക്ക് കംഫര്‍ട്ട് തരാതിരിക്കുമ്പോല്‍ ദിവസം മുഴുവനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല മുലയൂട്ടുന്ന സമയത്തിന് മുന്‍പ് സ്തനങ്ങളുടെ വലിപ്പം കൂടിയിരിക്കുകയും, മൂലയൂട്ടി കഴിയുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കുറയുകയും ചെയ്യും. എന്നാല്‍ ഇതിന് അനുസരിച്ച് അണ്ടര്‍ വയര്‍ ബ്രാകള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. മുലയൂട്ടുന്നതിന് മുന്‍പ് സ്തനങ്ങളുടെ വലിപ്പം കൂടിയിരിക്കുമ്പോള്‍ പ്രത്യേകിച്ചും അത് നിങ്ങളില്‍ വലിയ അസ്വസ്ഥത തീര്‍ക്കും.

അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കുന്നത് ചില സ്ത്രീകളില്‍ സ്തന വീക്കത്തിലേക്കും നയിക്കും. മുലയൂട്ടുന്ന ദിനങ്ങളില്‍ സ്തന വീക്കം ഉണ്ടാകുന്നത് നിങ്ങളില്‍ തീര്‍ക്കുന്ന ബുദ്ധിമുട്ട് കുറച്ചായിരിക്കില്ല. ഒരു പ്രശ്‌നം വന്നതിന് ശേഷം പരിഹരിക്കുന്നതിലും നല്ലതല്ലേ അത് വരാതെ നോക്കുന്നത്? പ്രത്യേകിച്ചും കുഞ്ഞിനെ പരിചരിക്കേണ്ട സമയങ്ങളില്‍.

പ്രസവത്തിന് ശേഷം ഏത് തരം ബ്രായാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യമാകും നിങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ടാവുക. മെറ്റേര്‍നിറ്റി ബ്രാകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ള ഉത്തരം. മെറ്റേര്‍നിറ്റി ബ്രാകള്‍ നിങ്ങളില്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ല. മൃദുവായതും നിങ്ങള്‍ക്ക് കംഫേര്‍ട്ട് നല്‍കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് മെറ്റേര്‍നിറ്റി ബ്രാ ഉപയോഗിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഇവിടെ ഹൈലൈറ്റ്.

മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരുടെ ശരീരത്തോട് ഇണങ്ങുന്ന വിധമാണ് മെറ്റേര്‍ണിറ്റി ബ്രാകള്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങളുടേത് സെന്‍സിറ്റീവ് സ്‌കിന്‍ ആണ് എങ്കില്‍ ചര്‍മത്തോട് ഇണങ്ങുന്ന മെറ്റേര്‍ണിറ്റി ബ്രാകള്‍ തന്നെ നോക്കി തിരഞ്ഞെടുക്കുക.

മെറ്റേര്‍ണിറ്റി ബ്രാ തിരഞ്ഞെടുക്കുന്നത് എന്തിനാണെന്നാണോ?

മെറ്റേര്‍ണിറ്റി ബ്രാ തിരഞ്ഞെടുക്കുന്നത് എന്തിനാണെന്നാണോ?

ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞതിന് ശേഷവും നിങ്ങളുടെ ശരീരം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാകുമെന്ന് അറിയാമല്ലോ? മുലപ്പാല്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് സ്തന വലിപ്പത്തില്‍ മാറ്റം ഉണ്ടാകുമെന്നും നമ്മള്‍ നേരത്തെ പറഞ്ഞു കഴിഞ്ഞു. സ്ത്‌നത്തിലുണ്ടാവുന്ന വലിപ്പ വ്യത്യാസത്തിന് അനുയോജ്യമായത് മെറ്റേര്‍ണിറ്റി ബ്രാകളാണ്.

അത് മാത്രമല്ല, അണ്ടര്‍ വയര്‍ ബ്രാകള്‍ രക്തയോട്ടത്തേയും ബാധിക്കും. ഇത് രക്തം കട്ടപ്പിടിക്കുന്നതിനും കാരണമാകും. പാലുല്‍പാദനത്തേയും അണ്ടര്‍ വയര്‍ ബ്രാകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങള്‍ ബാധിക്കും. ഇങ്ങനെ ഒരു ഭീഷണി മുന്നില്‍ നില്‍ക്കുമ്പോള്‍ അണ്ടര്‍ വയര്‍ ബ്രാകള്‍ ഉപയോഗിച്ച് ഒരു പരീക്ഷണത്തിന് മുതിരുന്നത് എന്തിനാണ്?

 എപ്പോഴാണ് ബ്രാ ഉപേക്ഷിക്കേണ്ടത്?

എപ്പോഴാണ് ബ്രാ ഉപേക്ഷിക്കേണ്ടത്?

പ്രസവം കഴിഞ്ഞ് ആറ് മാസം വരെ അണ്ടര്‍ വയര്‍ ബ്രാ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ഹോര്‍മണ്‍ പ്രവര്‍ത്തികളെ തുടര്‍ന്ന് ഡെലിവറി കഴിഞ്ഞുള്ള ആദ്യ മാസങ്ങളില്‍ പാലുല്‍പ്പാദനം കൂടുതലായിരിക്കും. ആറ് മാസത്തിന് ശേഷം കുഞ്ഞിന് വേണ്ട പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും പാലുല്‍പ്പാദനം നടക്കുക.

 എന്താണ് ചെയ്യേണ്ടത്?

എന്താണ് ചെയ്യേണ്ടത്?

അണ്ടര്‍ വയര്‍ ബ്രാകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ രണ്ട് കാര്യം മാത്രം പരിശോധിക്കുക. അത് നിങ്ങള്‍ക്ക് കംഫര്‍ട്ട് തരുന്നുണ്ടോ?

അതോ ബുദ്ധിമുട്ടാണോ തരുന്നത് എന്ന്...അണ്ടര്‍ വയര്‍ ബ്രാ ധരിക്കുന്നത് പാലുല്‍പ്പാദനത്തെ ബാധിക്കുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ അവ ഉപയോഗിക്കുന്നത് നിര്‍ത്തി മെറ്റേര്‍ണിറ്റി ബ്രാകള്‍ ഉപയോഗിക്കുക.

 ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

നിങ്ങളുടെ സ്തനങ്ങളിലും നെഞ്ചിലും ചുമലിലും കൂടുതല്‍ വേദനയും സമ്മര്‍ദ്ദവും നല്‍കാത്തത് ഏതാണ് എന്നുവെച്ചാന്‍ അത് തിരഞ്ഞെടുക്കുക. രക്തയോട്ടവും സാധാരണ രീതിയില്‍ നടക്കണം എന്നത് ഓര്‍ക്കുക.

 മുലപ്പാലില്‍ പോഷകം

മുലപ്പാലില്‍ പോഷകം

മുലപ്പാലില്‍ പോഷകംവരണമെങ്കില്‍ അമ്മ നല്ല ഭക്ഷണം കഴിയ്ക്കുകയും വേണം. മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും ദിവസവും കഴിയ്ക്കുക. വെറുതെ ഭക്ഷണം കഴിയ്ക്കാതെ പ്രോട്ടീനുകളും വൈറ്റമിനുകളും കാല്‍സ്യവും അയേണും അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. തവിട് കളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും നല്ലതു തന്നെ. തൈര്, ബ്രൊക്കോളി, ഗോതമ്പ് ബ്രഡ്, മുളപ്പിച്ച ധാന്യങ്ങള്‍, പനീര്‍, ട്യൂണ മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മീന്‍, ഇറച്ചി, മുട്ട എന്നിവ കഴിയ്ക്കാം. ആരോഗ്യകരമായ രീതിയില്‍, കൊഴുപ്പൊഴിവാക്കി കഴിയ്ക്കുവാന്‍ ശ്രദ്ധിക്കുക. ഇവ വറുക്കുന്നതിന് പകരം കറി വച്ചോ ബേക്ക് ചെയ്‌തോ കഴിയ്ക്കാം.

സ്‌കിന്‍ ഒഴിവാക്കിയ ചിക്കന്‍ കഴിക്കുക. ചീര, കാബേജ് തുടങ്ങിയ ഇലക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പയറു വര്‍ഗങ്ങള്‍ കഴിക്കുന്നത് പ്രോട്ടീന്‍, അയേണ്‍ എന്നിവ വര്‍ദ്ധിപ്പിക്കും. പച്ച, മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികളായ ബ്രൊക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയവയില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. തക്കാളി, ക്രാന്‍ബെറി, ,സ്‌ട്രോബെറി തുടങ്ങിയവ അമ്മയ്ക്കും കുട്ടിയ്്ക്കും ആവശ്യമായ വൈറ്റമിന്‍ സി നല്‍കും. അമ്മമാരുടെ ഭക്ഷണത്തിന്റെ എല്ലാ അംശങ്ങളും കുഞ്ഞുങ്ങളിലും എത്തുന്നത് കൊണ്ട് എരിവ്, പുളി തുടങ്ങിയവ ഭക്ഷണത്തില്‍ നിന്ന് കഴിവതും ഒഴിവാക്കണം. കുഞ്ഞിന് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുകയും വയറില്‍ അസ്വസ്ഥകളുണ്ടാകുകയും ചെയ്യും.

ചോക്കലേറ്റ്, മസാലകള്‍, വെളുത്തുള്ളി, പുളിയുള്ള പഴവര്‍ഗങ്ങള്‍, സവാള, റാഡിഷ് എന്നിവ കഴിച്ചാല്‍ മുലപ്പാലിന്റെ രുചിയിലും മണത്തിലും വ്യത്യാസം വരും. ഇത് കുഞ്ഞിന് ഇഷ്ടപ്പെട്ടെന്ന് വരില്ല. അമിതമായ കാപ്പി, ചായ എന്നിവ അമ്മ കഴിച്ചാല്‍ അത് മുലപ്പാല്‍ വഴി കുഞ്ഞിന്റെ ഉറക്കത്തേയും ബാധിക്കും. അതുകൊണ്ട് ചായയും കാപ്പിയും ദിവസം ഒരു കപ്പ് മാത്രം കഴിക്കുക. മുലപ്പാല്‍ കുടിയ്ക്കുവാന്‍ കുഞ്ഞ് മടി കാണിക്കുന്നതും പാല്‍ കുടിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ഒരുപക്ഷേ അമ്മമാരുടെ ഭക്ഷണരീതിയിലുളള പ്രശ്‌നങ്ങള്‍ കൊണ്ടാകാം. കുഞ്ഞ് മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം

English summary

മുലയൂട്ടുമ്പോള്‍ ബ്രാ ധരിക്കുന്നത് സുരക്ഷിതമാണോ? നിങ്ങളുടെ ആശങ്കയ്ക്കുള്ള ഉത്തരം

Each breast is independent. So what happens to one breast during breastfeeding won't necessarily happen to the other. Breast engorgement, or painful overfilling of the breasts with milk is a common condition that may leave one breast slightly misshapen afterward, for instance.
Story first published: Tuesday, May 8, 2018, 12:30 [IST]
X
Desktop Bottom Promotion