For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരം കുറയ്ക്കണോ? നിങ്ങള്‍ എത്ര തവണ ആഹാരം കഴിക്കണം?

ശരീരഭാരം കുറയ്ക്കാന്‍ ഇതാണ് ചെയ്യേണ്ടതെന്ന് ഒരൊറ്റ ഉത്തരം പറയുക സാധ്യമല്ല

By Lekshmi S
|

ശരീരഭാരം കുറയ്ക്കുന്നത് പറയുന്നത് പോലെ അത്ര എളുപ്പപ്പണിയല്ലെന്ന് അതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. നന്നായി കഷ്ടപ്പെട്ടാല്‍ മാത്രം ഭാരം കുറയൂ. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. എന്നാല്‍ ആഹാര നിയന്ത്രണം ആവശ്യമാണെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇവിടെയാണ് അടുത്ത പ്രശ്‌നം, എന്തൊക്കെ കഴിക്കണം? എങ്ങനെ കഴിക്കണം. ലഘുഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി ആഹാരം മൂന്ന് പ്രാവശ്യമാണ് ചുരുക്കണമെന്ന് ചിലര്‍ പറയുന്നു. അളവ് കുറച്ച് ആറുതവണകളായി കഴിക്കുന്നതാണ് നല്ലതെന്നും അഭിപ്രായമുണ്ട്.

wght

രണ്ടാമത്തെ രീതി ശീലമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തവണ ആഹാരം കഴിക്കുകയെന്നാല്‍ കൂടുതല്‍ കലോറി ശരീരത്തില്‍ എത്തുകയെന്നാണ് അര്‍ത്ഥം. അപ്പോള്‍ കാര്യമായി വ്യായാമം ചെയ്യേണ്ടി വരും.

മൂന്നുതവണ മാത്രം ആഹാരം കഴിച്ചാല്‍ ശരീരത്തില്‍ എത്തുന്ന കലോറിയുടെ അളവ് കുറവായിരിക്കും. പക്ഷേ ഇത്തരക്കാരില്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് താഴാന്‍ സാധ്യതയുണ്ട്. മാത്രമല്ല ക്ഷീണവും അടിക്കടി കഠിനമായ വിശപ്പും അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിന് ദോഷകരമായ ഭക്ഷണങ്ങളിലേക്ക് തിരിയാനുള്ള പ്രേരണ ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇത് ദോഷകരമായി മാറാം.

wght

അപ്പോള്‍ എന്തുചെയ്യും? ആറുതവണ കഴിക്കുമോ? ഭക്ഷണം മൂന്നുതവണയായി ചുരുക്കുമോ? കൂടുതല്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആഹാരം കുറച്ചത് കൊണ്ട് ശരീരഭാരം കാര്യമായി കുറയ്ക്കാന്‍ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഗവേഷണ ഫലങ്ങളുമുണ്ട്. നിങ്ങളുടെ ശരീരത്തിന്റെ പ്രത്യേകത അനുസരിച്ച് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ഭക്ഷണപ്രിയരായവര്‍ മൂന്ന് തവണ കഴിക്കുന്നതാണ് നല്ലത്. അവര്‍ അത് ആറു പ്രാവശ്യത്തിലേക്ക് മാറ്റിയാല്‍ ചിലപ്പോള്‍ വിപരീത ഫലമാകും ലഭിക്കുക. കുറച്ച് കഴിക്കുമ്പോള്‍ തന്നെ വയറുനിറയുന്നവര്‍ക്ക് ആറുതവണ കഴിക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. എത്ര കലോറി നിങ്ങള്‍ അകത്താക്കുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കുക. വ്യായാമം കൂടുതൽ ഫലപ്രദമാക്കാന്‍ ഇതിലൂടെ കഴിയും. അതുപോലെ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.

wght

ശരീരഭാരം കുറയ്ക്കാന്‍ ഇതാണ് ചെയ്യേണ്ടതെന്ന് ഒരൊറ്റ ഉത്തരം പറയുക സാധ്യമല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതം, ജീവിതശൈലി, ഭക്ഷണശീലങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കേണ്ടത്.

Read more about: health diet ആരോഗ്യം
English summary

How Many Times should We Eat To Lose Weight

Skipping meals is never going to help you in weight loss. In fact, it will make you starve and you will end up eating something unhealthy that will further hamper your weight loss diet.
Story first published: Tuesday, April 3, 2018, 17:57 [IST]
X
Desktop Bottom Promotion