Latest Updates
-
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
വെളുപ്പിയ്ക്കും കറ്റാര്‍വാഴ ഫേസ് പായ്ക്കുകള്‍
സൗന്ദര്യസംരക്ഷണ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് പലപ്പോഴും കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് എല്ലാ സൗന്ദര്യസംരക്ഷണ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. വീട്ടിനകത്ത് വരെ വളര്‍ത്താവുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിന് പല വിധത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഓരോ ചര്‍മ്മത്തിന്റേയും സ്വഭാവമനുസരിച്ച് നമുക്ക് കറ്റാര്‍ വാഴയുടെ വ്യത്യസ്ത ഫേസ് പാക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.
കറ്റാര്‍ വാഴയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് കറ്റാര്‍ വാഴയുടെ ഇലയാണ്. ഇലയും തണ്ടും എല്ലാം ഒന്നാണ് എന്ന് പറയുന്നതാവും ശരി. ഓരോരുത്തരുടേയും ചര്‍മ്മം വ്യത്യസ്ത രീതിയിലാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ പ്രത്യേകത പല വിധത്തില്‍ ആയിരിക്കും. ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് കറ്റാര്‍ വാഴ ഉപയോഗിക്കുന്നതില്‍ മാറ്റം വരുത്താം. കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിനു മുന്‍പ് ചര്‍മ്മത്തില്‍ ഇത് യാതൊരു തരത്തിലും അലര്‍ജി ഉണ്ടാക്കില്ലെന്ന് നിങ്ങള്‍ ഉറപ്പ് വരുത്തണം.
സൗന്ദര്യസംരക്ഷണത്തിന് മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ എന്ന് കരുതി ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അലര്‍ജി ഇല്ലെന്ന് ഉറപ്പ് വരുത്തി വേണം ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കേണ്ടത്. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

ചര്‍മ്മത്തിന് ആരോഗ്യം നല്കുന്നു
ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന കാര്യത്തിലും ഫ്രഷ്നസ് നല്‍കുന്നതിനും ക്റ്റാര് വാഴ മികച്ച് നില്ക്കുന്നു. ഇത് നല്ലൊരു മോയ്സ്ചുറൈസര്‍ ആതു കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ എല്ലാം സൗന്ദര്യ പ്രശ്നങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നു. എപ്പോഴും നിങ്ങളുടെ മുഖത്ത് ആ ഫ്രഷ്നസ് ഉണ്ടാവുന്നു.

മുഖക്കുരുവും കറുത്ത പാടുകളും മാറ്റുന്നു
മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്. ഇതിലെ ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. അത് കൊണ്ട് തന്നെ കറ്റാര്‍ വാഴ എന്തുകൊണ്ടും വിശ്വസനീയമായി തന്നെ ഉപയോഗിക്കാം.

വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു
വയസ്സാവുന്നതോടെ ചര്‍മ്മത്തില്‍ പാടുകളും കുത്തുകളും ചുളിവുകളും ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ ഫലപ്രദമായ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

സൂര്യാഘാതം മൂലമുള്ള പാടുകള്‍ മാറ്റുന്നു
സൂര്യാഘാതം മൂലം ശരീരത്തില്‍ സണ്‍ബേണ്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ.

മൃതകോശങ്ങള്‍ക്ക് പരിഹാരം
മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ പല തരത്തിലും സൗന്ദര്യ സംരക്ഷണത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും കറ്റാര്‍ വാഴയുടെ ഉപയോഗം മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല പുതിയ കോശങ്ങള്‍ക്കും പുതിയ
ആരോഗ്യമുള്ള ചര്‍മ്മത്തിനും കറ്റാര്‍ വാഴയുടെ ഉപയോഗം സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം
കറ്റാര്‍ വാഴ ഉപയോഗിക്കേണ്ട വിധം ശ്രദ്ധിക്കേണ്ടതാണ്. കറ്റാര്‍ വാഴയുടെ ഇല എടുത്ത് നെടുകേ പിളര്‍ന്ന് 15 മിനിട്ടോളം ഇത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അതിനു ശേഷം ഇത് മഞ്ഞ നിറത്തിലാവുമ്പോള്‍ എടുത്ത് മുറിച്ച് അതിലുള്ള ജെല്‍ മുഴുവനായി എടുക്കണം. എടുത്ത ശേഷം തണുത്ത സ്ഥലത്ത് വായു കടക്കാത്ത രീതിയില്‍ നല്ലതു പോലെ അടച്ച് സൂക്ഷിക്കണം. എങ്ങനെയെല്ലാം കറ്റാര്‍ വാഴ ഫേസ് പാക്ക് വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

കറ്റാര്‍ വാഴ റോസ് വാട്ടര്‍ ഫേസ് പാക്ക്
കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍, റോസ് വാട്ടര്‍ ഒരു ടേബിള്‍ സ്പൂണ്‍ എന്നിവയാണ് ആവശ്യമായി വേണ്ട സാധനങ്ങള്‍. ഇവ രണ്ടും കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ട് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.

മുള്‍ട്ടാണി മിട്ടിയും കറ്റാര്‍ വാഴയും
മുള്‍ട്ടാണി മിട്ടി കറ്റാര്‍ വാഴ എന്നിവ ഓരോ ടേബിള്‍ സ്പൂണ്‍ വീതം എടുത്ത് പാലിലോ റോസ് വാട്ടറിലോ മിക്സ് ചെയ്ത് തേച്ച് ഫേസ് പാക്ക് തയ്യാറാക്കാം. ഇത് മുഖത്ത് 15 മിനിട്ടോളം തേച്ച് പിടിപ്പിക്കാം. ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

കറ്റാര്‍ വാഴയും മഞ്ഞളും
കറ്റാര്‍ വാഴ ജെല്ലും മഞ്ഞളും സൗന്ദര്യസംരക്ഷണത്തിന് പറ്റിയ ഫേസ് പാക്ക് തയ്യാറാക്കാന്‍ ഉള്ളതാണ്. ഒരു നുള്ള് മഞ്ഞള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ, ഒരു ടീസ്പൂണ്‍ തേന്‍ അല്പം റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍
തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ മിശ്രിതങ്ങളെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. വെള്ളത്തില്‍ കഴുകിക്കളയുന്നതിനു മുന്‍പ് ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ അത് ഒരു വൃത്തിയുള്ള ടവ്വല്‍ എടുത്ത് തുടച്ച് കളയണം. അതിനു ശേഷം മാത്രമേ കഴുകിക്കളയാന്‍ പാടുകയുള്ളൂ.

പഴം കറ്റാര്‍ വാഴ ഫേസ് പാക്ക്
ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള പഴം സൗന്ദര്യസംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ്. ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ നീര്, നാല് പഴുത്ത പഴം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും കൊണ്ട് മുഖം തിളങ്ങുന്ന ഫേസ് പാക്ക് തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
പഴം നല്ലതു പോലെ പഴുത്തത് വേണം തിരഞ്ഞെടുക്കാന്‍. നല്ലതു പോലെ പഴുത്ത പഴം കറ്റാര്‍ വാഴ നീരില്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications











