Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ക്ഷേത്രത്തില്‍ സ്ത്രീകള്‍ തേങ്ങയുടച്ചാല്‍.....
ക്ഷേത്രങ്ങളിലെ തേങ്ങ ഉടയ്ക്കൽ - പ്രധാനമായും ഗണേശ ക്ഷേത്രങ്ങളിൽ ആണ് ചെയ്യുന്നത് . ഇത് ഒരു പ്രധാന കാര്യത്തിന് മുന്നോടിയായോ ,ഒരു പുതിയ തുടക്കത്തിനോ ആണ് .ഹിന്ദുക്കൾക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ് .
തേങ്ങ ഉടയ്ക്കൽ വഴിപാട് ഹിന്ദുക്കൾക്ക് ഒരു പ്രധാന കാര്യമാണ് . ഇത് പിന്നീട് പ്രസാദം ആയി കൊടുക്കുന്നു .
ഒരു പ്രതിഷ്ഠയ്ക്ക് മുന്നിൽ മനുഷ്യന് നൽകാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത് .അതുകൊണ്ട് തന്നെ ഇത് അതിവിശിഷ്ടവുമാണ്. തെങ്ങയിലെ വെള്ളവും , അകത്തെ വെള്ള ഭാഗവുമാണ് ഒരു ഭക്തൻ ദൈവത്തിനായി നൽകുന്നത് .ഇതിനു കട്ടിയുള്ള പുറം ഭാഗം ഉള്ളതിനാൽ ഒട്ടും തന്നെ മലിനമാകുന്നില്ല .
ഗണേശ ഭഗവാന്റെ ഏറ്റവും ഇഷ്ട ഭക്ഷണമാണ് തേങ്ങ .അതുകൊണ്ടാണ് ഏതു പുതിയ കാര്യത്തിനും , തുടക്കത്തിനും മുൻപ് ഭഗവാനു മുന്നിൽ തേങ്ങ ഉടയ്ക്കുന്നത് .ഉദാഹരണത്തിന് വീട് പാലുകാച്ചുന്നതിനു മുൻപ് , പുതിയ വാഹനം എടുക്കുമ്പോൾ എല്ലാം .
സ്ത്രീകൾക്ക് അമ്പലത്തിൽ തേങ്ങ ഉടയ്ക്കൽ ചില സ്ഥലങ്ങളിലെങ്കിലും
അനുവദനീയമല്ല . എന്തുകൊണ്ടെന്ന് നോക്കാം

വീട്ടിലെ ലക്ഷ്മി
സ്ത്രീകളെ വീടിന്റെ ലക്ഷ്മിയായിട്ടാണ് കരുതുന്നത് .അതിനാൽ പൊട്ടിക്കൽ , നശിപ്പിക്കൽ എന്നിവ സ്ത്രീകൾ ചെയ്യാൻ പാടില്ല .

ബലി യുടെ രീതി
തേങ്ങ ഉടയ്ക്കൽ എന്നത് ഒരു ബലി ആയിട്ടാണ് കാണുന്നത് .അതിനാൽ സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ല .

ജീവിതാവസാനം
തേങ്ങ ഒരു വിത്താണ് . അത് ഉടയ്ക്കുന്നതോടെ ആ ജീവൻ നശിക്കുന്നു . അതിനാൽ സ്ത്രീകൾ ഇത് ചെയ്താൽ അവരുടെ പ്രത്യുൽപാദന വ്യവസ്ഥയെ വിപരീതമായി ബാധിക്കും എന്നാണ് വിശ്വാസം .

ഗർഭിണി ആയ സ്ത്രീ
നിങ്ങളുടെ ഉള്ളിൽ ഒരു ഭ്രൂണം ഉണ്ടെങ്കിൽ നിങ്ങൾ മറ്റൊരു വിത്തായ തേങ്ങ ഉടയ്ക്കാൻ പാടില്ല .

മറ്റു കാര്യങ്ങൾ
തേങ്ങ ഉടയ്ക്കൽ ഹിന്ദുക്കളെ സംബദ്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ് .എന്തു കൊണ്ട് എന്നതിന് നമുക്ക് മറ്റു ചില കാര്യങ്ങൾ കൂടി നോക്കാം .
എന്തെങ്കിലും പ്രതീക്ഷയിൽ
അമ്പലത്തിൽ മാത്രമല്ല തേങ്ങ ഉടയ്ക്കുന്നത് , നാം എന്തെങ്കിലും പ്രതീക്ഷയിൽ തുടങ്ങുന്ന കാര്യങ്ങൾക്കു മുൻപും അതായതു പുതിയ വീട് , പുതിയ കാർ അങ്ങനെയും തേങ്ങ ഉടയ്ക്കും .
എല്ലാവർക്കുമുള്ള പാഠം
ഇതിനെല്ലാം പുറമേ ,തേങ്ങയുടെ കട്ടിയുള്ള പുറം തോട് സൂചിപ്പിക്കുന്നത് വിജയത്തിലേക്കുള്ള ഒരാളുടെ സഹന ശക്തിയേയും , കഠിനാധ്വാനത്തെയും ആണ് . തേങ്ങയുടെ വെള്ള ഭാഗം കഴിച്ചാൽ ആരോഗ്യവും കാഴ്ച ശക്തിയും കൂടും .

മറ്റു കാര്യങ്ങൾ
ദൈവത്തിന്റെ ശിരസ്സ്
തേങ്ങയുടെ മുകൾ ഭാഗം ദൈവത്തിന്റെ ശിരസ്സ് ആയി കണക്കാക്കുന്നു . തേങ്ങയുടെ മൂന്നു കണ്ണ് ശിവന്റെ ത്രിക്കണ്ണിനെ സൂചിപ്പിക്കുന്നു .അതിനാൽ ദൈവസാനിധ്യം കാണുന്നു ,
പൊക്കത്തിൽ നിൽക്കുന്നു
തെങ്ങ് ശാഖകൾ ഇല്ലാതെ പൊക്കത്തിൽ വളരുന്ന ഒരു മരം ആണ് . തേങ്ങ പൊട്ടിക്കൽ എന്ന മനുഷ്യന്റെ ശ്രമം ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനം കൂടിയാണ് .

മറ്റു കാര്യങ്ങൾ
വളരെക്കാലം ജീവിക്കുന്നു
തെങ്ങ് വളരെക്കാലം ജീവിക്കുകയും ഒന്നിന് പുറകെ മറ്റൊന്നായി ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു .അതിനാൽ ഇതിന്റെ നല്ല ഗുണങ്ങൾ നാമും സ്വായത്തമാക്കണം

മറ്റു കാര്യങ്ങൾ
പോഷകഗുണമുള്ള വെള്ളം
പ്രായമുള്ളവർക്കും ,രോഗികൾക്കും ഈ വെള്ളം നല്ലതാണു .സ്തീകൾക്ക് തല മുടി നന്നായി വളരാൻ വെളിച്ചെണ്ണ നല്ലതാണ് .ഇതിൽ ഗ്ലൂക്കോസ് ,ഫോസ്ഫറസ് ,കാർബോഹൈട്രേറ്റ് എന്നിവ ശരിയായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും ഗുണകരമാണ് ..



Click it and Unblock the Notifications
