For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പം നിലനിര്‍ത്താന്‍ മാതള നാരങ്ങയുടെ തൊലി

By Super
|

ചര്‍മ്മത്തില്‍ ചുളിവുകളും വരകളും കാണപ്പെട്ട് തുടങ്ങിയോ? എങ്കില്‍ ചര്‍മ്മത്തിന് ശരിയായ പോഷകവും സംരക്ഷണവും നല്‍കേണ്ട സമയമാണിത്. പലപ്പോഴും പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികള്‍ നമ്മള്‍ കളയുകയാണ് പതിവ്.

എന്നാല്‍ ഇവയുടെ ഗുണം തിരിച്ചറിഞ്ഞാല്‍ പിന്നീട് ഇങ്ങനെ വലിച്ചെറിയില്ല. ഇത്തരം തൊലികളുടെ ചില ഗുണങ്ങളാണിവിടെ പറയുന്നത്. രണ്ടാമതൊന്ന് ചിന്തിക്കാതെ കളയുന്ന ഒന്നാണ് മാതളനാരങ്ങയുടെ തൊലി. കല്ല്യാണപ്പെണ്ണാവാന്‍ തയ്യാറായോ?

എന്നാല്‍ മാതളനാരങ്ങ തൊലിയുടെ ഗുണങ്ങള്‍ എന്തെല്ലാമാണന്ന് അറിയുമോ? ചര്‍മ്മത്തിന് തിളക്കവും ചെറുപ്പവും നല്‍കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

 മാതള നാരങ്ങ തൊലി സഹായിക്കുന്നത് എങ്ങനെ?

മാതള നാരങ്ങ തൊലി സഹായിക്കുന്നത് എങ്ങനെ?

മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റ് ഗുണവും. അതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരഹാരം നല്‍കാന്‍ കഴിയും. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനുള്ള ഗുണങ്ങളും ഇതിനുണ്ട്. ചര്‍മ്മത്തെ സങ്കോജിപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ സുഷിരങ്ങള്‍ അടച്ച് ചര്‍മ്മത്തെ മുറുക്കമുള്ളതാക്കും.

 മാതള നാരങ്ങ തൊലി സഹായിക്കുന്നത് എങ്ങനെ?

മാതള നാരങ്ങ തൊലി സഹായിക്കുന്നത് എങ്ങനെ?

ചര്‍മ്മം തൂങ്ങുന്നത് തടയുന്നതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ചര്‍മം പുനര്‍നിര്‍മ്മിക്കാന്‍ മാതള നാരങ്ങ തൊലി സഹായിക്കുമെന്ന് പറയുന്നു.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മാതള നാരങ്ങ തൊലി ഉണക്കി പൊടിക്കുക. വായുകടക്കാത്ത പാത്രത്തില്‍ മാസങ്ങളോളം ഈ പൊടി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. മുഖലേപനം ഉണ്ടാക്കാനും മറ്റ് മുഖലേപനങ്ങളില്‍ ചേര്‍ക്കാനും ഇത് ഉപയോഗിക്കാം. പച്ച തൊലി പൊടിച്ചും ചില മുലേപനങ്ങളില്‍ ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

മാതള നാരങ്ങ തൊലി അരിഞ്ഞ് പൊടിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ പൊടിയില്‍ 2 ടേബിള്‍ സ്പൂണ്‍ മലായ് അല്ലെങ്കില്‍ പാല്‍പ്പാട ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ നന്നായി ചേര്‍ത്തിളക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനുട്ടിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇത് കൂടാതെ മാതളനാരങ്ങ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ചുളിവുകള്‍ അകറ്റി ചര്‍മ്മത്തിന് ചെറുപ്പം നല്‍കാന്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഈ മുഖലേപനങ്ങള്‍ പുരട്ടുക.

English summary

Look five years younger with these pomegranate peel masks

Try these pomegranate peel face packs twice a week and bid goodbye to signs of ageing. - Look five years younger with these pomegranate peel masks
X
Desktop Bottom Promotion