Latest Updates
-
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ് -
രക്ഷാബന്ധൻ അവധി വരുന്നു; വാലറ്റും മണി പ്ലാന്റും വാസ്തു പ്രകാരം ക്രമീകരിച്ചാൽ പണം വന്ന് നിറയും! -
മഴക്കാലത്ത് വീട്ടിൽ ഈർപ്പവും പൂപ്പലും? പണം നഷ്ടപ്പെടാതിരിക്കാൻ ഈ വാസ്തു വഴികൾ പരീക്ഷിക്കൂ! -
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ്
ചര്‍മ്മത്തിന് നിറം നല്കാന് സോയാബീന്‍
ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സോയാബീന്‍. പോഷകപ്രദമായ ഈ ആഹാരം വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. തലയില്‍ എണ്ണ തേച്ചാലുള്ള ഗുണങ്ങള്‍
മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും സോയാബീന്‍ ഏറെ ഗുണകരമാണ്. പല തരത്തിലുള്ള ചര്‍മ്മ, തലമുടി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സോയബീന്‍ പരിഹാരം നല്‍കും. അത്തരം ചില ഗുണങ്ങളെക്കുറിച്ച് അറിയുക.

ചര്‍മ്മത്തിന് നനവ് നല്കുന്നു
മികച്ച ഒരു മോയ്ചറൈസറായ സോയാബീന്‍ വരണ്ട, പൊളിഞ്ഞടരുന്ന ചര്‍മ്മത്തിന് പരിഹാരം നല്‍കും. ഏത് തരത്തിലുള്ള ചര്‍മ്മത്തിനും ഇത് ഫലപ്രദമാണ്. ചര്‍മ്മത്തില്‍ അധികമായുള്ള എണ്ണ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്.

ചുളിവുകള്‍ അകറ്റാം
ചര്‍മ്മത്തിലെ നിറം മാറ്റം, ബ്രൗണ്‍ നിറത്തിലുള്ള പാടുകള്‍, ചുളിവുകള്‍, വരകള്‍ പോലുള്ള പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റാന്‍ സോയാബീന്‍ സഹായിക്കും. സോയാബീനിലെ ഫൈറ്റോഈസ്ട്രജന് ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന് ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിലെ ചുളിവുകളും വരകളും കുറയ്ക്കുകയും ചെയ്യും.

ചര്‍മ്മത്തിന് പുനരുജ്ജീവന്
സോയാബീനിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിന് ശോഭയും യൗവ്വനതുല്യമായ കാഴ്ചയും നല്‍കും. സോയാബീന്‍ പൊടി വെള്ളവുമായി കലര്‍ത്തി തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയാം.

നഖങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു
സോയാബീന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നഖങ്ങള്‍ക്ക് ഉറപ്പ് നല്‍കും. കൂടാതെ ചെറിയ തിളക്കവും ലഭിക്കും. നഖത്തിലെ ഫംഗസ് ബാധയെ തടയാനും സോയാബീന്‍ സഹായിക്കും.

തലമുടിക്ക് തിളക്കം നല്കുന്നു
മുടിക്ക് തിളക്കവും മൃദുലതയും നല്കാന് സഹായിക്കുന്നതാണ് സോയാബീന്‍. മുടി കെട്ടുപിടിക്കുന്നത് തടഞ്ഞ് ആകര്‍ഷകമാക്കാന്‍ സോയാബീന്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ തടയുന്നു
കഷണ്ടി, മുടി കൊഴിച്ചില്‍ എന്നിവ തയാന്‍ ഉത്തമമാണ് സോയാബീന്‍. സോയാബീന്‍ ഓയില്‍ മുടിവളര്‍ച്ച കൂട്ടാന്‍ ഉപയോഗിക്കാം. സോയാബീന്‍ മുടിയിഴകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും കോശങ്ങളുടെ തകരാര്‍ കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications