Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
നിങ്ങള്‍ ചെയ്യുന്ന സൗന്ദര്യ തെറ്റുകള്‍
സൗന്ദര്യം കിട്ടാന്‍ നിങ്ങള്‍ എന്തൊക്കെയാണ് ഈ കാണിച്ച് കൂട്ടുന്നത് ? ഇതൊക്കെ ശരിയാണെന്ന് തോന്നുന്നുണ്ടോ ? ഇതൊക്കെ ചെയ്താല്‍ നിങ്ങളുടെ സൗന്ദര്യം കൂടുമെന്ന് വിചാരിക്കുന്നുണ്ടോ ? എന്നാല്‍ ഇതൊക്കെ നിങ്ങളുടെ തെറ്റിദ്ധാരണകള്‍ മാത്രം. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിദത്തമായ വഴികളും ശരിയായ രീതികളും നിങ്ങള്‍ തിരഞ്ഞെടുക്കുക.
നിങ്ങള്‍ സൗന്ദര്യത്തിന് വേണ്ടി പല അബദ്ധങ്ങളും ചെയ്തു കൂട്ടുകയാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷകരമായി ബാധിക്കുന്നു. ഉള്ള സൗന്ദര്യം കൂടി കളയുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ അറിഞ്ഞു കൊണ്ടാണോ ഇത്തരം തെറ്റുകള്‍ ചെയ്യുന്നത്. അറിയില്ലെങ്കില്‍ പറഞ്ഞുതരാം. ഇത്തരം തെറ്റുകള്‍ അറിഞ്ഞ് നിങ്ങള്‍ ഇനിയെങ്കിലും തിരിത്തേണ്ടതാണ്.

കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത്
മുടി നല്ല മിനുസവും തിളക്കവും ആക്കി തീര്‍ക്കാനാണ് എല്ലാവരും കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരാണ എല്ലാവരും ചെയ്യുന്ന ഒരു തെറ്റാണ് തലയില്‍ മുഴുവനായും കണ്ടീഷ്ണര്‍ തേക്കുന്നത്. ഇത് മുടിക്ക് മാത്രം ചെയ്താല്‍ മതി. തലയോട്ടില്‍ ഇത് തേച്ചു പിടിപ്പിക്കുന്നത് നല്ലതല്ല.

പെര്‍ഫ്യൂമ് വസ്ത്രത്തില്‍ തേക്കുന്നത്
മിക്കവരും ചെയ്യുന്ന തെറ്റാണ് ഇത്. പര്ഫ്യൂമ് നിങ്ങളുടെ ശരീരത്തിനാണ് അടിക്കേണ്ടത്. വസ്ത്രങ്ങളില്‍ അടിക്കുന്നത് വൃത്തിക്കെട്ട സുഗന്ധത്തിന് കാരണമാക്കും. ഇത്തരം ശീലം ഒഴിവാക്കുക.

കഴുത്ത് നിങ്ങള്‍ നോക്കുന്നില്ലേ
മിക്കവരും സുന്ദരിയാകാന്‍ പല മോയിചറൈസിംഗ് ക്രീമുകളും പുരട്ടുമ്പോള്‍ കഴുത്ത് ഒഴിവാക്കും. വസ്ത്രത്തിനുള്ളില്‍ മറഞ്ഞു കിടക്കുന്ന ഭാഗമല്ലേ എന്ന് കരുതി കഴുത്തിനെ നിങ്ങള്‍ ഒഴിവാക്കരുത്. മുഖവുമായി ബന്ധപ്പെട്ടതാണ് കഴുത്തും. മുഖത്ത് എന്ത് ചെയ്യുന്നുണ്ടോ അത് കഴുത്തിനും ചെയ്യുക. കഴുത്ത് നല്ല വൃത്തിയാക്കി വെക്കുക.

കണ്ണിനുമേല്‍ ക്രീം തേക്കുന്നത്
മുഖത്ത് മോയിചറൈസിംഗ് ക്രീം തേക്കുമ്പോള്‍ നിങ്ങള്‍ കണ്ണിന് ചുറ്റും മുകളിലും തേക്കുന്നില്ലേ? എന്നാല്‍ ഇത് തെറ്റാണ്. കണ്ണിന് കേടുവരുത്താന്‍ ഇത് കാരണമാകും. ഇത് ക്ഷീണമുള്ള കണ്ണിനും ഉറക്കം തൂങ്ങിയ കണ്ണിനും കാരണമാക്കും. ഉള്ള സൗന്ദര്യം കൂടി കളയുകയാണ് നിങ്ങള്‍.

ഷവറില്‍ ദീര്‍ഘനേരം കുളി
ഷവര്‍ ഉപയോഗിച്ചുള്ള കുളി എല്ലാവര്ക്കും ഇഷ്ടമാണ്. മണിക്കൂറുകളോളം ഷവര്‍ ഉപയോഗിച്ച് കുളിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ വൃത്തിയായിരിക്കുമെന്ന് വിചാരിക്കുന്നുണ്ടോ? ഇത്തരം കുളി നിങ്ങളുടെ ശരീരത്തില്‍ നിന്നും എണ്ണ മുഴുവനായും നീക്കം ചെയ്യാന്‍ കാരണമാകും. ചര്‍മത്തിന് പല രോഗങ്ങളും ഉണ്ടായേക്കാം.



Click it and Unblock the Notifications
