Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തണുപ്പുകാലത്തും തിളക്കമാര്‍ന്ന ചര്‍മ്മം !
തണുപ്പ് കാലത്ത് ചര്‍മ്മത്തിന് തിളക്കം നല്കാനെന്താണ് മാര്‍ഗ്ഗം? തണുപ്പ് കാലം ചര്‍മ്മത്തില്‍ പല പ്രശ്നങ്ങളുമുണ്ടാക്കുന്നതാണ്. തണുപ്പിന്റെ രൂക്ഷത ചര്‍മ്മത്തെ വരണ്ടതും, പരുക്കനുമാക്കും. അന്തരീക്ഷത്തിലെ നനവ് കുറയുന്നത് മൂലം ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടും. സാധാരണ ചര്‍മ്മമുള്ളവര്‍ക്കും തണുപ്പ് കാലത്ത് പ്രശ്നങ്ങളുണ്ടാകും.
എന്തു കൊണ്ടാണ് ശൈത്യകാലത്ത് ചര്‍മ്മം വരളുന്നത്? തണുപ്പ് കാലത്തെ ചൂട് വെള്ളത്തിലുള്ള കുളിയും, മുറികള്‍ക്കുള്ളിലെ കൃത്രിമ ചൂടും ചര്‍മ്മകാന്തിക്ക് കോട്ടം വരുത്തും. എത് പ്രായത്തിലായാലും ചര്‍മ്മത്തെ ആകര്‍ഷകമാക്കി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. മോയ്സ്ചറൈസര്‍
വേനല്‍ക്കാലത്തും, വസന്തകാലത്തുമൊക്കെ ഒരേ തരം മോയ്സ്ചറൈസറാവും നിങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ശൈത്യകാലത്ത് ഇത് മാറ്റി ഉപയോഗിക്കുന്നതാണുചിതം. ഓയില്‍ അടിസ്ഥാനമാക്കിയ ഒരു മോയ്സ്ചറൈസര്‍ ശൈത്യകാലത്ത് ഉപയോഗിക്കുക. ഓയില്‍ അടിസ്ഥാനപ്പെടുത്തിയ മോയ്സ്ചറൈസറുകള്‍ ചര്‍മ്മപാളികളെ സംരക്ഷിക്കും. മറ്റൊന്ന് ഗ്ലിസറിന്‍, പ്രൊപ്പൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയ മോയ്സചറൈസര്‍ ഉപയോഗിക്കുകയാണ്. ആല്‍ഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ(എ.എച്ച്.എ) മോയ്സ്ചറൈസറുകളും ചര്‍മ്മത്തിലെ ചുളിവുകളും വരള്‍ച്ചയും കുറയ്ക്കും.

2. സണ്‍സ്ക്രീന്‍
മൂടലും മേഘവുമുള്ളപ്പോളും 80 ശതമാനത്തോളം സൂര്യരശ്മികളും ഭൂമിയില്‍ പതിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അമിതമായി അള്‍ട്ര വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് പാടുകള്‍ വീഴാനും കാന്‍സറിനും ഇടയാക്കും. അള്‍ട്ര വയലറ്റ് സംരക്ഷണം നല്കുന്ന എസ്.പി.എഫ് 15 ഉള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. പുറത്തേക്ക് പോകുന്ന സമയത്ത് മുഖത്തും കൈകളിലും സണ്‍സ്ക്രീന്‍ കൂടുതലായി തേക്കുക.

3. ചൂട് വെള്ളത്തിലെ കുളി ഒഴിവാക്കുക
ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതാണ് ചൂട് വെള്ളത്തിലുള്ള കുളി. തണുപ്പില്‍ ചൂട് വെള്ളത്തില്‍ കുളിക്കുന്നത് സുഖം നല്‍കുമെങ്കിലും ഇത് ചര്‍മ്മത്തിലെ കൊലാജന്‍ പ്രോട്ടീനും ഇലാസ്തികതയും നശിപ്പിക്കാനിടയാക്കും. തണുപ്പ് കാലത്ത് കുളി 10 മിനുട്ടിലൊതുക്കുകയും, ഇളം ചൂട് മാത്രമുള്ള വെള്ളം ഉപയോഗിക്കുകയും ചെയ്യുക.

4. കടുപ്പം കുറഞ്ഞ സോപ്പ്
കടുപ്പമുള്ള ഡിയോഡറന്റുകള്‍ ചേര്‍ത്ത സോപ്പുകള്‍ ഒഴിവാക്കുക. തണുപ്പ് കാലത്ത് തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ഓയില്‍ അടിസ്ഥാനമാക്കിയ സോപ്പുകള്‍ ഒഴിവാക്കി ക്രീം അടിസ്ഥാനമാക്കിയ ഡോവ്, ന്യൂട്രോജെന പോലുള്ള സോപ്പുകള്‍ ഉപയോഗിക്കുക. കടുപ്പം കുറഞ്ഞ ക്ലെന്‍സറുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനാവും.

5. ജലം
തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ പ്രധാനമായും വേണ്ടത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടാവുക എന്നതാണ്. ശരീരത്തില്‍ നിന്ന് ടോക്സിനുകള്‍ പുറന്തള്ളാന്‍ ഏറെ വെള്ളം ലഭ്യമാക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ്.

6. ടോണിങ്ങ്
ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കാന്‍ ടോണര്‍ സഹായിക്കും. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങള്‍ ഒഴിവാക്കി ഹ്യാലുറോനിക് ആസിഡ്, പാന്തിയോണ് എന്നിവ അടങ്ങിയവ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനാവും. ഇത് ഒരു കോട്ടണ്‍ പാഡിലൊഴിച്ച് മുഖത്ത് തടവുന്നത് അഴുക്ക് നീക്കം ചെയ്യാനുപകരിക്കും.

7. ബ്രഷ് ചെയ്യല്‍
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ കടുപ്പം കുറഞ്ഞ സ്ക്രബ്ബുകളോ, മാസ്കുകളോ ഉപയോഗിക്കാം. 10 ശതമാനം ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയ മാസ്കുകള്‍ ഉപയോഗിക്കാം. ചര്‍മ്മം ഒരു പ്രകൃതിദത്ത സ്ക്രബ് ഉപയോഗിച്ച് വൃത്തിയാക്കാം.
ഈ മാര്‍ഗ്ഗങ്ങളൊക്കെ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കാനും തിളക്കമാര്‍ന്നതാക്കാനും സാധിക്കും. ഇവയ്ക്കൊപ്പം ക്രമീകരിച്ച ഭക്ഷണവും, ധാരാളം പാനിയങ്ങളും കഴിക്കുന്നതും ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
